UPDATES

വായിച്ചോ‌

ട്രംപ് ഗംഭീര നുണയന്‍; സഹ ഗോള്‍ഫ് കളിക്കാരിയുടെ സാക്ഷ്യപ്പെടുത്തല്‍

ഗോള്‍ഫ് കളിയില്‍ കള്ളം പറയുന്നവര്‍ വ്യാപാരത്തിലും കള്ളപറയുമെന്നാണ് പൊതുധാരണ

                       

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവിശ്വസനീയമായ രീതിയില്‍ കള്ളം പറയുമെന്ന് അദ്ദേഹത്തിന്റെ ഗോള്‍ഫ് കളിയിലെ പങ്കാളിയും 15 തവണ പിജിഎ ടൂറുകളില്‍ വിജയം നേടിയ കളിക്കാരിയുമായ സുസന്‍ പെറ്റേഴ്‌സണ്‍. ഒരു ദശാബ്ദമായി ട്രംപിനെ തനിക്കറിയാമെന്നും അദ്ദേഹത്തിന്റെ നയങ്ങളോട് വിയോജിപ്പുണ്ടെങ്കിലും ട്രംപിനെ തനിക്കഷ്ടമാണെന്നും നോര്‍വീജിയന്‍ പത്രമായ വെര്‍ഡെന്‍സ് ഗ്യംഗിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വെളിപ്പെടുത്തി. കളിക്കളത്തില്‍ അദ്ദേഹം കണ്ണുപൊട്ടുന്ന നുണകള്‍ പറയും. പക്ഷെ വ്യാപാരത്തില്‍ അദ്ദേഹം എങ്ങനെയാണ് പെരുമാറുന്നതെന്ന് തനിക്കറിയില്ലെന്നും അവര്‍ വിശദീകരിക്കുന്നു.

ഗോള്‍ഫ് കളിയില്‍ കള്ളം പറയുന്നവര്‍ വ്യാപാരത്തിലും കള്ളപറയുമെന്നാണ് പൊതുധാരണ. പക്ഷെ ട്രംപ് കാട്ടിലേക്ക് എത്ര ദൂരം പന്തടിച്ചാലും അത് ഗോള്‍ഫ് കുഴിയുടെ അടുത്ത് തന്നെ പതിക്കുന്നതാണ് എപ്പോഴും കണ്ടിട്ടുള്ളത്. ട്രംപ് ഗോള്‍ഫ് കോഴ്‌സില്‍ ചില റെക്കോഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നതെന്നും അവര്‍ പറഞ്ഞു. എപ്പോഴെങ്കിലും താന്‍ ഒരു ക്ലബ് ചാമ്പ്യന്‍ഷിപ്പെങ്കിലും നേടുമെന്നും അദ്ദേഹം അവകാശപ്പെടാറുണ്ട്. കളിയാക്കപ്പെടുന്നതും മറ്റുള്ളവരെ കളിയാക്കുന്നതും തനിക്കിഷ്ടമാണെന്നും അതായിരിക്കും ട്രംപിന് തന്നോട് ഇഷ്ടം തോന്നാനുള്ള കാരണമെന്നും പെറ്റേഴ്‌സണ്‍ പറയുന്നു.

പൊതുവേദിയില്‍ കാണുന്നതിനേക്കാള്‍ സങ്കീര്‍ണമായ വ്യക്തിത്വമാണ് ട്രംപ് എന്താണ് ലോക മുന്‍ രണ്ടാം നമ്പര്‍ താരവും കളിക്കളത്തില്‍ നിന്നും 14 ദശലക്ഷം ഡോളര്‍ സമ്പാദിച്ചിട്ടുള്ള വ്യക്തിയുമായ പെറ്റേഴ്‌സണ്‍ വിശദീകരിക്കുന്നു. തനിക്ക് പ്രധാനമെന്ന് കരുതുന്ന പ്രശ്‌നങ്ങള്‍ മാത്രമേ അദ്ദേഹത്തെ അലട്ടാറുള്ളു. എന്നാല്‍ ട്രംപിന്റെ രാഷ്ട്രീയത്തോട് തനിക്ക് യോജിപ്പില്ലെന്നും അവര്‍ വ്യക്തമാക്കി. പ്രചാരണ സമയത്ത് അദ്ദേഹത്തിന്റെ ചില പരാമര്‍ശങ്ങള്‍ തന്നെ ഞെട്ടിച്ചുവെന്നും അത്തരം പരാമര്‍ശങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ട്രംപ് കൂടുതല്‍ എളുപ്പം ജയിക്കുമായിരുന്നുവെന്നും പെറ്റേഴ്‌സണ്‍ അഭിപ്രായപ്പെടുന്നു. ട്രംപ് മര്‍ക്കടമുഷ്ടിക്കാരനാണെന്നും പ്രസിഡന്റ് ആയതിന് ശേഷം ഒരു മില്ലിമീറ്റര്‍ പോലും അദ്ദേഹം മാറിയിട്ടില്ലെന്നും അവര്‍ പറയുന്നു.

കൂടുതല്‍ വായിക്കൂ: https://goo.gl/nA5xt3

 

Share on

മറ്റുവാര്‍ത്തകള്‍