UPDATES

വായിച്ചോ‌

മക്കളെ മികച്ച കോളേജുകളിൽ പ്രവേശിപ്പിക്കാനായി എന്തും ചെയ്യാൻ തയ്യാറായ കുറെ മാതാപിതാക്കൾ; എന്താണ് ‘ഓപ്പറേഷൻ വാഴ്സിറ്റി ബ്ലൂസ്’?

50 പേരെയാണ് ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തത്.

                       

ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ യൂണിവേഴ്സിറ്റികളായ യുഎസ്സിലെ സ്റ്റാൻഡ്‌ഫോർഡിലും യേൽ യൂണിവേഴ്സിറ്റിയിലുമൊക്കെ പഠിക്കാൻ ആരും ഒന്ന് കൊതിക്കും. പലർക്കും അത് അവരുടെ ‘സ്റ്റാറ്റസി’ന്റെ കൂടി വിഷയമാണ്. മക്കൾ രാജ്യത്തിലെ ഏറ്റവും ഉയർന്ന കോളേജുകളിലാണ് പഠിക്കുന്നതെന്ന് നാലാളോട് പൊങ്ങച്ചം പറയാൻ മാതാപിതാക്കൾ ലക്ഷങ്ങൾ കൈക്കൂലി കൊടുത്തതിന്റെ ഞെട്ടിക്കുന്ന കഥകളാണ് ഇപ്പോൾ അമേരിക്കൻ ഫെഡറൽ അതോറിറ്റികൾ “വാഴ്സിറ്റി ബ്ലൂസ്” എന്ന് പേരിട്ട ഓപ്പറേഷനിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. പ്രമുഖ യൂണിവേഴ്സിറ്റികളിലേക്ക് അനധികൃതമായി മക്കളെ തിരുകികയറ്റിയ കേസിൽ ഹോളിവുഡ് താരങ്ങളും, ബിസിനസ്സ് രംഗത്തെ പ്രഗത്ഭരും കോടീശ്വരന്മാരും ഉൾപ്പെടും. പൊങ്ങച്ചം കാണിക്കാൻ എന്തും ചെയ്യുന്ന മാതാപിതാക്കളെ മുതലെടുത്ത് കൊണ്ട് വളർന്നു വന്ന വലിയ ഒരു തട്ടിപ്പ് ശൃംഖലയാണ് അമേരിക്കയെ പിടിച്ചുലച്ച ഈ വിവാദത്തിനൊടുവിൽ വെളിപ്പെട്ടത്.  കാലിഫോർണിയയിലെ ഒരു ചെറിയ കോളേജ് പ്രിപറേഷൻ കോച്ചിങ് സെന്ററാണ്  ഈ വലിയ അഴിമതിക്ക് തുടക്കം കുറിച്ചത്.

രണ്ട് ഘട്ടങ്ങളായാണ് അഴിമതി അരങ്ങേറിയത്. പ്രശസ്ത കോളേജുകളിലെ പ്രവേശനത്തിനായുള്ള അഭിമുഖത്തിന്റെ ചോദ്യങ്ങൾ ചോർത്തുകയും ഉത്തരങ്ങൾ പ്രമുഖരുടെ മക്കളെ പഠിപ്പിച്ച് കൊടുക്കുകയും ചെയ്യുകയാണ് ആദ്യത്തെ ഘട്ടം. സ്പോർട്ട്സ് കോട്ടയിലും മറ്റും ഈ വിദ്യാർത്ഥികളെ തിരുകി കയറ്റാനായി അവർക്കായി വ്യാജ സെർട്ടിഫിക്കറ്റുകളുണ്ടാക്കുകയും ഡോക്ടറുടെ സർട്ടിഫിക്കറ്റുകൾ കൈക്കൂലി കൊടുത്ത് വാങ്ങിക്കുകയും ചെയ്യുന്നു. ഈ കുട്ടികൾക്കായി ആര് കണ്ടാലും അതിശയിക്കുന്ന പ്രൊഫൈൽ തയ്യാറാക്കുന്നതും യൂണിവേഴ്സിറ്റി അധികൃതരെ കൈക്കൂലി കൊടുത്ത് സ്വാധീനിക്കുന്നതുമാണ് രണ്ടാം ഘട്ടം. മക്കളെ ഏതു വിധേനയെങ്കിലും ഈ യൂണിവേഴ്സിറ്റികളിൽ എത്തിക്കാൻ മാതാപിതാക്കളിൽ നിന്നും ഈ മാഫിയ ലക്ഷങ്ങൾ വാങ്ങും. ഇതിൽ ഒരു ശതമാനം കോളേജ് അധികൃതർക്ക് കൊടുത്തശേഷം കമ്മീഷനായി ഒരു ഭീമമായ തുക തട്ടും. “കോളേജ് ചീറ്റ് മാഫിയ” പ്രവർത്തിക്കുന്നത് ഇനങ്ങനെയൊക്കെയാണ്.

ഈ ചങ്ങലയിലെ ഒറ്റക്കണ്ണിയെ കുടുക്കിയതോടെ പടി പടിയായി മറ്റുള്ളവരും വലയിലായി. 50 പേരെയാണ് ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ ഹോളിവുഡിലെ പ്രമുഖ നടിമാരായ ഫെലിസിറ്റി ഹാഫ്മാനും, ലോറി ലൗകിനും ഉൾപ്പെടും. രണ്ട് കോളേജ് അഡ്മിനിസ്‌ട്രേറ്റേഴ്‌സിനെയും  ഒരു പരീക്ഷ കൺട്രോളറിനെയും  പ്രശസ്തരായ സ്കൂളുകളിലെ 9 കോച്ചുമാരെയും  33 മാതാപിതാക്കളെയും അറെസ്റ് ചെയ്‌തെന്നാണ് യു എസ് അറ്റോർണി ജനറൽ വെളിപ്പെടുത്തുന്നത്.

കൂടുതൽ വായനയ്ക്ക് : https://edition.cnn.com/2019/03/12/us/college-admission-cheating-scheme/index.html

 

Share on

മറ്റുവാര്‍ത്തകള്‍