മലയാളത്തിൽ ടീസറിനു ശബ്ദം നൽകിയിരിക്കുന്നത് മോഹൻലാൽ ആണ്. ഹിന്ദിയിൽ അമിതാഭ് ബച്ചനും തെലുങ്കിൽ പവൻ കല്യാണും ശബ്ദം നൽകുന്നു.
ചിരഞ്ജീവി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം സൈറാ നരസിംഹ റെഡ്ഡിയുടെ ടീസർ ശ്രദ്ധേയമാകുന്നു. ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതിയ ആദ്യ പോരാളിയായ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ബയോപിക് ആണ് ഈ ചിത്രം. നാല് ഭാഷകളിലാണ് ടീസർ പുറത്ത് വിട്ടിട്ടുള്ളത്. മലയാളത്തിൽ ടീസറിനു ശബ്ദം നൽകിയിരിക്കുന്നത് മോഹൻലാൽ ആണ്. ഹിന്ദിയിൽ അമിതാഭ് ബച്ചനും തെലുങ്കിൽ പവൻ കല്യാണും ശബ്ദം നൽകുന്നു.
സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻതാരനിയാണ് അണിനിരക്കുന്നത്. അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര, തമ്മന്ന, കിച്ച സുദീപ്, വിജയ് സേതുപതി, ബ്രഹ്മാജി, രവി കിഷൻ, ഹുമ ഖുറേഷി എന്നിവരാണ് പ്രധാനതാരങ്ങള്‍. കോയിന്‍ഡെല്ലാ പ്രാഡക്‌ഷന്‍സിന്റെ കീഴില്‍ ചിത്രം നിര്‍മിക്കുന്നത് റാംചരണാണ്. 250 കോടിയാണ് മുതൽ മുടക്ക്. അമിത് ത്രിവേദി സംഗീത സംവിധാനം. ആർ രത്നവേലു ഛായാഗ്രഹണം.