UPDATES

വീഡിയോ

പ്രതിഷേധ സമരങ്ങൾ ‘ഷോ’യാക്കി മാറ്റുന്നവർക്ക് ഒരു മറുപടി; കാസ്റ്റ്‌ലെസ്​ ക​ള​ക്ടീ​വിന്റെ ‘കള്ളമൗനി’ വീഡിയോ ഗാനം കാണാം

കാസ്റ്റ്ലെസ് കളക്ടീവ് ബാന്‍ഡിലെ അറിവ്, ഒഫ്റോ എന്നിവരാണ് റാപ്പ് വീഡിയോ എഴുതി അവതരിപ്പിച്ചിരിക്കുന്നത്.

                       

കലയിലൂടെയും സംഗീതത്തിലൂടെയും രാഷ്ട്രീയം അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോട് കൂടി ആരംഭിച്ചതാണ് 19 പേരടങ്ങുന്ന കാസ്റ്റ്‌ലെസ് കളക്ടീവ്. സം​വി​ധായ​ക​ന്‍ പാ ​ര​ഞ്ജി​ത്തി​ന്‍റെ നേതൃത്വത്തില്‍ ഉള്ള ‘കാസ്റ്റ്‌ലെസ്​ ക​ള​ക്ടീ​വ്’ ബാൻഡ് തങ്ങളുടെ പാട്ടുകൾ കൊണ്ട് ഏറെ ശ്രദ്ദിക്കപെട്ടവരാണ്. ഇപ്പോഴിതാ ഈ സംഘത്തിന്റെ പുതിയ ഗാനം ഏറെ ശ്രദ്ധേയമാവുകയാണ്.

പ്രതിഷേധ സമരങ്ങളെ ‘ഷോ’യാക്കി മാറ്റുന്നവരെ ആക്ഷേപഹാസ്യത്തില്‍ അവതരിപ്പിക്കുകയാണ് സംഘം. ‘തെരുക്കുരള്‍’ എന്ന ആല്‍ബത്തിലെ ‘കള്ളമൗനി’ എന്ന ഹിപ്പ് ഹോപ്പ് റാപ്പിലൂടെയാണ് സമരങ്ങളെ ആഘോഷമാക്കുന്നവരെ പരിഹസിക്കുന്നത്. എല്ലാ ‘ട്രെന്‍ഡിങ്’ സമരങ്ങളുടെ ഭാഗമാവുകയും, പ്രതിഷേധ സമരങ്ങളുടെ പ്രധാന പ്രശ്നങ്ങള്‍ക്കോ കാരണങ്ങള്‍ക്കോ പരിഹാരം കണ്ടെത്താനോ അതിന് തയ്യാറാകാത്തവരെയോ മുന്നില്‍ നിര്‍ത്തിയാണ് ‘കള്ളമൗനി’ റാപ്പ് അവതരിപ്പിക്കുന്നത്.

കാസ്റ്റ്ലെസ് കളക്ടീവ് ബാന്‍ഡിലെ അറിവ്, ഒഫ്റോ എന്നിവരാണ് റാപ്പ് വീഡിയോ എഴുതി അവതരിപ്പിച്ചിരിക്കുന്നത്. ഒഫ്റോയാണ് ഗാനം കമ്പോസ് ചെയ്തിരിക്കുന്നത്. സംവിധായകന്‍ പാ രഞ്ജിത്തും കാസ്റ്റ്ലെസ് കളക്ടീവും ഒരുമിച്ചാണ് ഹിപ്പ് ഹോപ്പ് ഗാനം നിര്‍മ്മിച്ചിരിക്കുന്നത്. സംവിധാനം കെന്‍ റോയ്സണ്‍. അരുള്‍ കൂളിന്റെതാണ് ഛായാഗ്രഹണം. ഏഴ് ഗാനങ്ങളടങ്ങിയ ‘തെരുക്കുരള്‍’ തമിഴ് ഹിപ്പ് ഹോപ്പിലെ ആദ്യ വീഡിയോ ഗാനമാണ് ‘കള്ളമൗനി’യിലൂടെ പുറത്തിറങ്ങിയിരിക്കുന്നത്.
‘കള്ളമൗനി’വീഡിയോ ഗാനം കാണാം:

Share on

മറ്റുവാര്‍ത്തകള്‍