സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഉപ പ്രധാനമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റ ഉരുക്ക് പ്രതിമയില്‍ ആദരവ് അര്‍പ്പിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി. പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച് കൊണ്ട് നടത്തിയ ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ പാദപൂജ. സര്‍ദാര്‍ പട്ടേലിന്റെ 143ാം ജന്‍മവാര്‍ഷികത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ പ്രതിമ ഉദ്ഘാടനം ചെയ്തത്. 2900 കോടി രൂപയാണ് പ്രതിമയുടെ നിര്‍മാണച്ചിലവ്.
നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതിയായ പട്ടേലിന്റെ പ്രതിമ 33 മാസത്തെ തുടര്‍ച്ചയായ ജോലിക്കൊടുവിലാണ് പൂര്‍ത്തിയായത്. രാം വി. സുത്തര്‍ രൂപകല്പന ചെയ്ത പ്രതിമ എല്‍ ആന്‍ഡ് ടി നിര്‍മാണം നിര്‍വഹിച്ചത്. ചൈനയിലെ 153 മീറ്റര്‍ ഉയരമുള്ള ബുദ്ധപ്രതിമയെയും ബ്രസീലിലെ ക്രിസ്തുപ്രതിമയെയും അമേരിക്കയിലെ സ്റ്റ്യാച്യു ഒാഫ് ലിബർട്ടി എന്നിവയെ ഉയരത്തില്‍ പിന്തള്ളി ലോകത്തിലേറ്റവും ഉയരമുള്ള പ്രതിമ എന്ന സ്ഥാനവും സ്റ്റ്യാച്യു ഒാഫ് യൂനിറ്റി സ്വന്തമാക്കി.
#WATCH: Prime Minister Narendra Modi pays tribute to Sardar Vallabhbhai Patel in Gujarat’s Kevadiya on his 143rd birth anniversary. #StatueOfUnity pic.twitter.com/AkVXNegfv0
— ANI (@ANI) October 31, 2018
https://www.azhimukham.com/trending-pm-modi-unveils-sardar-vallabhbhai-patel-statue-of-unity/
https://www.azhimukham.com/explainer-why-182-meter-height-statue-of-unity-in-the-name-of-sardar-patel-in-gujarat-unveiling-by-modi/
https://www.azhimukham.com/viral-statue-of-unity-kevadiya-village-farmers-protest-modi-s-poster-police-security/