മോളിവുഡിലെ മസിലളിയന്‍ ഉണ്ണിമുകുന്ദനാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലെ താരം. ബാരിക്കേഡ് തകര്‍ന്നു വീണ വിദ്യാര്‍ഥികളെ ഒറ്റക്ക് താങ്ങുന്ന ഉണ്ണി മുകുന്ദന്റെ വീഡിയോ വൈറലാണിപ്പോള്‍. പാലക്കാട് എന്‍എന്‍എസ് എന്‍ജിനീയറിങ് കോളേജിലെ പരിപാടിക്കിടെയായിരുന്നു സംഭവം.
കോളേജില്‍ എത്തിയ ഉണ്ണി ആരാധകരായ വിദ്യാര്‍ത്ഥികളെ കണ്ടതും അവര്‍ക്ക് കൈ കൊടുക്കുന്നതിനായി മുന്നോട്ടുവന്നു. ഇതുകണ്ട വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് മുന്നോട്ട് എത്തിയപ്പോള്‍ ബാരിക്കേഡ് മുന്നോട്ട് മറിഞ്ഞു. ബാരിക്കേഡ് താഴേക്ക് വീഴുന്നതിന് മുമ്പ് ഉണ്ണി ഒറ്റയ്ക്ക് താങ്ങി നിര്‍ത്തി. ഉടനെ തന്നെ സംഘാടകരും സഹായത്തിനെത്തി. ഉണ്ണിയുടെ ബാരിക്കേഡ് താങ്ങിയിരുന്നില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ മുന്നോട്ട് വീണ് തിരിക്കില്‍ പരിക്കേറ്റേനെ.
വിദ്യാര്‍ഥികള്‍ ഷെയര്‍ ചെയ്തുകൊടുത്ത വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഉണ്ണിയും ഷെയര്‍ ചെയ്തിട്ടുണ്ട്. ‘നിങ്ങഴുടെ കൂടെ ഞാനുണ്ട്. ചുറ്റിമുളളവരെ താഴെ വീഴാന്‍ ഞാനൊരിക്കലും സമ്മതിക്കില്ല’ എന്ന് കുറിച്ചാണ് വീഡിയോ ഉണ്ണി മുകുന്ദന്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ‘മസിലളിയന്‍’ സൂപ്പറാ! ‘നിങ്ങ പൊളിയാണ്’ എന്നൊക്കെയാണ് വീഡിയോക്ക് കമന്റ് വീഴുന്നത്. വീഡിയോ കാണാം..
https://www.azhimukham.com/india-dravida-politics-and-vijays-sarkar-movie/
https://www.azhimukham.com/film-news-team-mock-controversy-with-success-cake/