UPDATES

വൈറല്‍

ഹരീഷിന്റെ ‘മീശ’ക്കഥയെ കുറിച്ച് പ്രിയ എ എസിന്റെ ‘മീശ’ക്കവിത

സംഘപരിവാര്‍ പ്രതിഷേധത്തെ തുടര്‍ന്ന് മാതൃഭൂമി പിന്‍വലിച്ച എസ് ഹരീഷിന്റെ വിവാദ നോവല്‍ മീശ ഇന്ന് പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നു

                       

സംഘപരിവാര്‍ പ്രതിഷേധത്തെ തുടര്‍ന്ന് മാതൃഭൂമി പിന്‍വലിച്ച എസ് ഹരീഷിന്റെ വിവാദ നോവല്‍ മീശ ഇന്ന് പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നു. ഡി സി ബുക്സാണ് പുസ്തകം വായനക്കാരുടെ മുന്‍പില്‍ എത്തിക്കുന്നത്. സൈനുല്‍ ആബിദ് ഡിസൈന്‍ ചെയ്ത കവറും ഡി സി ബുക്സിന്റെ പ്രസ്താവനയും നവമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. പ്രതികരണങ്ങളായും ട്രോളുകളായും കൊച്ചു കവിതകളായുമൊക്കെ എഫ് ബി സ്ട്രീമില്‍ പോസ്റ്റുകള്‍ നിറയുകയാണ്. കഥാകാരി പ്രിയ എ എസ് ‘മീശ’യെ വരവേറ്റത് കൊച്ചു കവിതയിലൂടെയാണ്.

“മീശ
ഹരീഷിന്റെ മീശ
എഴുത്തുകാരുടെ മീശ
അക്ഷരങ്ങളുടെ മീശ
തല കുനിക്കാത്ത മീശ
അമ്പലം തുളച്ച മീശ
മീശയുടെ മീശ
വടിച്ചു കളഞ്ഞാലും കിളിർക്കുന്ന മീശ”

‘ഉടനെ പുസ്തകമാക്കാന്‍ ഉദ്ദേശിക്കുന്നില്ല’; ഈ പ്രസ്താവനയ്ക്ക് മാതൃഭൂമി ഉത്തരം പറഞ്ഞേ പറ്റൂ

Share on

മറ്റുവാര്‍ത്തകള്‍