UPDATES

സിനിമ

വ്യത്യസ്ത പ്രണയ കഥയുമായി ‘വാഫ്റ്റ്’ റിലീസിനൊരുങ്ങുന്നു ; ട്രെയ്‌ലർ കാണാം

റൊമാന്റിക് ഡ്രാമ വിഭാഗത്തല്‍ ഉള്‍പെടുത്താവുന്ന വാഫ്റ്റ് ഇതിനോടകം നേടിയത് അഞ്ച് അവാര്‍ഡുകളും നിരവധി പുരസ്‌കാരങ്ങളുമാണ്

                       

ലക്ഷ്യമില്ലാതെ പറന്നു നടക്കുന്ന കാക്കകളെ പോലെയാണ് പ്രണയം കൈകാര്യം ചെയുന്ന ഒട്ടു മിക്ക മലയാളം ഷോർട്ട് ഫിലിമുകളും . പക്വത ഇല്ലാതെ ഇക്കിളികൂട്ടി പ്രണയം കൈകാര്യം ചെയുന്ന പരമ്പരാഗത ഷോര്‍ട്ട് ഫിലിമുകളില്‍ നിന്നും അസാധാരണമായ ന്യൂ ജെൻ പ്ലോട്ടിന്റെ സഹായത്താല്‍ ഒരു അടിപൊളി പ്രണയകഥ പ്രേഷകര്‍ക്കുമുന്നില്‍ വരച്ചു കാട്ടുന്ന ലഘു ചിതമാണ് വിഷ്ണു ഉദയന്റെ സംവിധാനത്തില്‍ ചിത്രീകരിച്ച വാഫ്റ്റ്.

റൊമാന്റിക് ഡ്രാമ വിഭാഗത്തല്‍ ഉള്‍പെടുത്താവുന്ന വാഫ്റ്റ് ഇതിനോടകം നേടിയത് അഞ്ച് അവാര്‍ഡുകളും നിരവധി പുരസ്‌കാരങ്ങളുമാണ്.പ്രണയത്തിന്റെ ചരടില്‍ കെട്ടിയ മനുഷ്യമനസുകളുടെ കഥ പറയുന്ന ഈ ലഘു ചിത്രത്തില്‍ അശ്വന്തും ആരാധ്യയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.

തന്റെ കാമുകിയുടെ അപ്രതീക്ഷിത തിരോധാനത്തില്‍ ഒറ്റപ്പെടുന്ന നായകന്‍ ഏകാന്ത വിഷാദത്തില്‍ അകപ്പെടുന്നു. നിരാശ അകറ്റാന്‍ പുസ്തകങ്ങളെ കൂട്ടുപിടിക്കുന്ന നായകന്റെ ചിന്തകളിലേക്ക് കടന്നു വരുന്ന തന്റെ കാമുകിയെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ കഥയില്‍ പുതിയ വഴി തെളിക്കുന്നു. പ്രേക്ഷകരെ സ്പൂണ്‍ ഫീഡ് ചെയുന്ന പ്രവണത ഒഴിവാക്കിയതുകൊണ്ട് ക്ളൈമാക്സിലെ സബ്‌ജെക്റ്റീവ് ആയ സമീപനം കാണികളെ ഇരുത്തി ചിന്തിപ്പിക്കുമെന്ന് ഉറപ്പ്.

2012 മുതല്‍ വിഷ്ണു ഷോര്‍ട്ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. തന്റെ സാഹിത്യ നിക്ഷേപങ്ങളില്‍ രണ്ട് ആല്‍ബങ്ങളും ഉള്‍പ്പെടുന്നു. ഇതിനു പുറമെ ബാഷ് മുഹമ്മദ് സംവിധാനത്തില്‍ ചിത്രീകരിച്ച ഇന്‍ഡോ-ഫ്രഞ്ച് സിനിമയില്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു .

11 മിനിറ്റ് ദൈർഘ്യമുള്ള വാഫ്റ്റ് ഡിസംബറില്‍ പുറത്തിറക്കാനാണ് വിഷ്ണു തീരുമാനിച്ചിയ്ക്കുന്നത്.ഇതുവരെ 17 ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡുകളാണ് വാഫ്റ്റ് വാരി കൂട്ടിയത്. മികച്ച സംവിധായകനുള്ള അവാര്‍ഡ് , ലോസ് ഏഞ്ചൽസിൽ നിന്നും മികച്ച ഛായാഗ്രഹണത്തിനുള്ള അവാര്‍ഡ്, 2018 ജൂലൈയിലെ മികച്ച സിനിമ എന്നീ ബഹുമതികളും നേടി.

അനന്തന്‍ എസ് എസ്

അനന്തന്‍ എസ് എസ്

അഴിമുഖം മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്‌

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍