UPDATES

വിദേശം

വരൾച്ചയുടെ ഇരകളാകുന്ന സ്ത്രീകളും കുട്ടികളും

യുഎൻ വേൾഡ് വാട്ടർ ഡെവലപ്‌മെൻ്റ് റിപ്പോർട്ട്

                       

ദരിദ്ര ഉൾഗ്രാമങ്ങളെ വരൾച്ച ബാധിക്കുമ്പോൾ  വരൾച്ചയുടെ പരിണിതഫലം ആദ്യം അനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമാണെന്ന് യുഎൻ വേൾഡ് വാട്ടർ ഡെവലപ്‌മെൻ്റ് റിപ്പോർട്ടിന്റെ കണ്ടെത്തൽ. കൂടാതെ ലോക രാജ്യങ്ങളോട് തങ്ങളുടെ ജലസ്രോതസുകൾ സംരക്ഷിക്കാനും അവയെ ചൊല്ലിയുള്ള തർക്കങ്ങൾ അതിവേഗം പരിഹരിക്കാനും യുഎൻ അഭ്യർത്ഥിച്ചു. കാലാവസ്ഥ പ്രതിസന്ധിയും ലോകത്തിലെ ശുദ്ധജല സംവിധാനങ്ങളുടെ അമിത ഉപയോഗവും സംഘർഷങ്ങളുടെ പ്രധാന കാരണമാണ്.

ശുദ്ധജല ലഭ്യതയുടെ വർദ്ധനവ് സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിക്കുമെന്നും റിപ്പോർട്ട് കണ്ടെത്തിയിരുന്നു. ലോകമെമ്പാടുമുള്ള ദരിദ്ര, ഗ്രാമപ്രദേശങ്ങളിലെ ജലശേഖരണത്തിൻ്റെ പ്രാഥമിക ഉത്തരവാദിത്തം സ്ത്രീകളും പെൺകുട്ടികളുമാണ് വഹിക്കുന്നത്. സുരക്ഷിതമായ ചുറ്റുപാടിന്റെയും ശുചിത്വത്തിൻ്റെ അഭാവം, പെൺകുട്ടികൾ വിദ്യാഭ്യാസം ഉപേക്ഷിക്കുന്നതിനുള്ള രണ്ട് പ്രധാനഘടകങ്ങളാണ് കൂടാതെ വിദ്യാഭ്യാസമില്ലായ്മ സ്ത്രീകളുടെയും ദുർബലത വർദ്ധിപ്പിക്കുന്നു.

‘ജലക്ഷാമം വർദ്ധിക്കുന്നതിനനുസരിച്ച് പ്രാദേശികമായ സംഘർഷങ്ങളുടെ അപകടസാധ്യതകളും വർദ്ധിക്കുന്നു. നമുക്ക് സമാധാനം നിലനിർത്തണമെങ്കിൽ, ജലസ്രോതസ്സുകൾ സംരക്ഷിക്കാൻ മാത്രമല്ല, ഈ മേഖലയിലെ പ്രാദേശികവും ആഗോളവുമായ സഹകരണം വർദ്ധിപ്പിക്കാനും നാം വേഗത്തിൽ പ്രവർത്തിക്കണം എന്ന യുനെസ്കോയുടെ സന്ദേശം വ്യക്തമാണ് എന്ന് യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസോലേ പറഞ്ഞു.

ഗാസയിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്നത് ഇവിടങ്ങളിലെ ജലലഭ്യത ഒരു പ്രധാന  കാരണമാണ്. ഗാസ തങ്ങളുടെ ഭൂരിഭാഗം ജലവിതരണത്തിനും ഇസ്രായേലിനെ ആശ്രയിക്കുന്നതിനാൽ, ശുദ്ധജല വിതരണം ഇസ്രായേൽ ആയുധമാക്കുന്നുവെന്ന് ചില നിരീക്ഷകർ ആരോപിച്ചു. ലക്ഷക്കണക്കിന് കുട്ടികൾ ഗാസയിൽ കടുത്ത പട്ടിണിയിലാണെന്നും ഗാസ ക്ഷാമത്തോട് അടുക്കുന്നുവെന്നും റിപ്പോർട്ട് കണ്ടെത്തി.

നിർബന്ധിത കുടിയേറ്റം, ഭക്ഷ്യ അരക്ഷിതാവസ്ഥ, മറ്റ് ആരോഗ്യ ഭീഷണികൾ, സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന അപകടങ്ങൾ എന്നിവയും ജലക്ഷാമത്തിൻ്റെയും ജലത്തെച്ചൊല്ലിയുള്ള പിരിമുറുക്കങ്ങളുടെയും ആഘാതങ്ങളുടെയും പട്ടികയിൽ ഉൾപ്പെടുന്നതാണെന്ന് റിപ്പോർട്ട് കണ്ടെത്തി.

ജലത്തെ സംബന്ധിച്ച തർക്കങ്ങൾ ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ വഷളാക്കുന്നുവെന്നും റിപ്പോർട്ട് കണ്ടെത്തി. ജലത്തിൻ്റെ ലഭ്യത പലപ്പോഴും ചർച്ചചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, സമാധാനം സൃഷ്ടിക്കുന്നതിനോ സംരക്ഷിക്കുന്നതിനും രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിനുള്ള സാധ്യതയെക്കുറിച്ച് വളരെ കുറച്ച് മാത്രമേ അധികാരികൾ ശ്രദ്ധ നൽകാറുള്ളൂ, എന്ന് അഗ്രികൾച്ചറൽ ഡെവലപ്‌മെൻ്റിനായുള്ള ഇൻ്റർനാഷണൽ ഫണ്ടിൻ്റെ അധ്യക്ഷൻ അൽവാരോ ലാരിയോ അഭിപ്രായപ്പെടുന്നു.

ജലം, സുസ്ഥിരമായും തുല്യമായും കൈകാര്യം ചെയ്യുമ്പോൾ, സമാധാനത്തിൻ്റെയും സമൃദ്ധിയുടെയും ഉറവിടമാകുമെന്നും. ലോകമെമ്പാടുമുളള ശതകോടിക്കണക്കിന് ജനങ്ങളുടെ പ്രധാന സാമൂഹിക സാമ്പത്തിക ഉറവിടമായ കൃഷിയുടെ നിലനില്പിനാവശ്യമായ ജീവവായു കൂടിയാണെന്നും എന്നും , അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ പ്രതിസന്ധികൾ, മലിനീകരണം, ശുദ്ധജല സ്രോതസ്സുകളുടെ അമിത ഉപയോഗം എന്നിവയ്ക്ക് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ സമീപ വർഷങ്ങളിൽ ജലക്ഷാമം ഇതേ രീതിയിൽ പുരോഗതിയില്ലാതെ തുടരുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ലോകജനസംഖ്യയുടെ പകുതിയോളം പേർക്കും ജലത്തിന്റെ അഭാവം മൂലം ശുചിത്വമില്ല. ഏകദേശം 2.2 ബില്യൺ ആളുകൾക്ക് സുരക്ഷിതമായ കുടിവെള്ള വിതരണത്തെ ആശ്രയിക്കാൻ കഴിയുന്നില്ല. 2030-ലെ യുഎന്നിൻ്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഒന്നായി ഇവ ലക്ഷ്യം വെച്ചിട്ടുണ്ടെങ്കിലും, ലോകമെമ്പാടും ജലത്തിന്റെ ആവശ്യം കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ഗണ്യമായി വർദ്ധിച്ചതായും റിപ്പോർട്ട് പറയുന്നു.

ഇത്തരം പ്രവണതകൾ തുടരുകയാണെങ്കിൽ, ഭാവിയിൽ കൂടുതൽ ആളുകളെയും ജലക്ഷാമം ബാധിക്കാൻ സാധ്യതയുണ്ട്. ആഗോള ശുദ്ധജല ആവശ്യകത ഈ ദശാബ്ദത്തിൻ്റെ അവസാനത്തോടെ ഇപ്പോഴുളള വിതരണത്തേക്കാൾ 40% വർദ്ധിക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്. 2022-ൽ ലോകജനസംഖ്യയുടെ പകുതിയോളം പേരും വർഷത്തിൻ്റെ ഒരു സമയത്തെങ്കിലും കടുത്ത ജലക്ഷാമം അനുഭവിച്ചതായും റിപ്പോർട്ട് കണ്ടെത്തി. 2002-നും 2021-നും ഇടയിൽ വരൾച്ച ലോകത്തിലെ 1.4 ബില്യണിലധികം ആളുകളെ ബാധിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Share on

മറ്റുവാര്‍ത്തകള്‍