UPDATES

സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലാത്ത ഗുജറാത്ത്

രാജ്യസഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടിയായി സ്ത്രീ-ശിശു വികസന മന്ത്രാലയം പുറത്തുവിട്ട ഡാറ്റയിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകൾ

                       

ഗുജറാത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ ഗണ്യമായി ഉയർന്നതായിസർക്കാർ പുറത്തുവിട്ട കണക്കുകൾ പറയുന്നു. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന് കഴിഞ്ഞ 5 വർഷത്തിനിടെ 2,294 പരാതികൾ ലഭിച്ചപ്പോൾ, ദേശീയ വനിതാ കമ്മീഷനും (NCW) 2,271 കേസുകളും അതേ സമയം രജിസ്റ്റർ ചെയ്തു. 2023 ഡിസംബർ 6 ന് രാജ്യസഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടിയായി സ്ത്രീ-ശിശു വികസന മന്ത്രാലയം പുറത്തുവിട്ട ഡാറ്റയിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. 2020-21 വർഷത്തിൽ നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (NCPCR) ന് 42 പരാതികൾ മാത്രമാണ് ലഭിച്ചത്. എന്നാൽ 2018-19 മുതൽ 2022-23 വരെയുള്ള ഈ കണക്കുകൾ പരിശോധിക്കുമ്പോൾ ഈ ആശ്വാസം ലഭിക്കില്ല. ഈ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കേസുകളുടെ എണ്ണം 2,294 ആണ്. 2019-20ലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1,478 കേസുകളാണ് എൻസിപിസിആറിന് ലഭിച്ചത്. അതേസമയം, 2018-19ൽ 77 കേസുകളും 2021-22ൽ 279 കേസുകളും 2022-23ൽ 418 കേസുകളും ഫയൽ ചെയ്യപ്പെട്ടിട്ടുണ്ട്. 2018-19-ൽ 12 കേസുകളിലും 2019-20-ൽ 16 കേസുകളിലും 2020-21-ൽ 2 കേസുകളിലും 2021-22-ൽ 6 കേസുകളിലും 2022-23-ൽ 2 കേസുകളിലും സ്വമേധയാ നടപടിയോ ബോധവത്കരണമോ നടത്തിയതായും പറയുന്നു.

നവംബർ 30-ലെ കണക്കനുസരിച്ച് ഗുജറാത്തിൽ സ്ത്രീകൾക്കെതിരെയുളള അതിക്രമങ്ങളിൽ
2019-ൽ 298; 2020-ൽ 393; 2021-ൽ  458; 2022-ൽ 415; 2023-ൽ 460 പരാതികൾ രജിസ്റ്റർ ചെയ്യപ്പെട്ടു,അക്രമത്തിൽ ഇരട്ടി വർധനവാണ് റിപ്പോർട്ടുകൾ ചൂണ്ടി കാണിക്കുന്നത്. 2,271 കേസുകൾ . വനിതാ കമ്മീഷൻ രജിസ്റ്റർ ചെയ്ത പരാതികളിൽ 158 കേസുകളിൽ 2018-ൽ നടപടിയെടുത്തു; 2019ൽ 327 കേസുകൾ; 2020ൽ 226 കേസുകൾ; 2021ൽ 284 കേസുകൾ; 2022ൽ 260 കേസുകൾ; 2023-ൽ 224 കേസുകളും നടപടിയെടുത്തതായി പറയുന്നു.

 

 

Share on

മറ്റുവാര്‍ത്തകള്‍