UPDATES

വിദേശം

നാറ്റോയുടെ മുന്നറിയിപ്പ് അവഗണിച്ച് റഷ്യയുടെ യുദ്ധപരിശീലനം

റഷ്യയുടെ സൈനികാഭ്യാസത്തില്‍ നാറ്റോ അംഗരാഷ്ട്രങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു.

                       

നാറ്റോയുടെ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് റഷ്യ സൈനിക അഭ്യാസം ആരംഭിച്ചതായി റിപ്പോര്‍ട്ട്. സപ്പാഡ് 2017 എന്ന പേരിലാണ് അഭ്യാസം. 12,700 ട്രൂപ്പുകളും 70 പോര്‍വിമാനങ്ങളും10 യുദ്ധകപ്പലുകളും സൈനിക അഭ്യാസത്തിലുളളതായി പ്രതിരോധമന്ത്രി പറഞ്ഞു. സെപറ്റംമ്പര്‍ 20 വരെ അഭ്യാസം തുടരുമന്നും അദ്ദേഹം അന്താരാഷ്ട്ര മാധ്യമത്തോട് പറഞ്ഞു.

നാറ്റോ അംഗരാജ്യങ്ങളായ ഇസ്‌തോനിയ, ലാറ്റ്‌വിയ, ലിത്തുവാനിയ, പോളണ്ട് എന്നി രാജ്യങ്ങളുടെ അതിര്‍ത്തിയിലാണ് പരിശീലനം നടക്കുന്നത്. പടിഞ്ഞാറിന്റെ ആക്രമണത്തെ ചെറുക്കാന്‍ വടക്കന്‍ ശക്തികള്‍ നടത്തുന്ന അഭ്യാസമെന്നാണ് ഇതിനെ റഷ്യന്‍ പ്രതിരോധമന്ത്രി വിശേഷിപ്പിച്ചത്.

12,700 അംഗ ട്രൂപ്പാണ് അഭ്യസത്തിലുളളത് 100,000 അംഗ ട്രൂപ്പിനെ ഇറക്കിയുളള യുദ്ധപദ്ധതിക്ക് റഷ്യ ശ്രമിക്കുന്നതായി സൂചനയുണ്ട്. എന്നാല്‍, 30,000 ത്തിലധികം ട്രൂപ്പിന്റെ അഭ്യാസത്തിനു അന്താരാഷ്ട്ര പരിശോധന വേണമെന്നാണ് നാറ്റോ കരാര്‍. നാറ്റോംഗരാജ്യങ്ങല്‍ റഷ്യയുടെ നടപടിയില്‍  ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍