July 17, 2025 |
Share on

ജയസൂര്യയുടെ 10 വയസുകാരന്‍ മകന്‍ സംവിധായകനായി; ലോഞ്ചിംഗിനെത്തിയത് ദുല്‍ഖര്‍

ഗുഡ് ഡേ എന്ന ഷോട്ട് ഫിലിം സംവിധാനം ചെയ്ത അദ്വൈത് ഇതില്‍ അഭിനയിച്ചിട്ടുമുണ്ട്

നടന്‍ ജയസൂര്യയുടെ മകന്‍ അദ്വൈത്  ജയസൂര്യ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം ഗുഡ് ഡേ യൂ ട്യൂബില്‍ റിലീസ് ചെയ്തു. ദുല്‍ഖര്‍ സല്‍മാനാണു പത്തുവയസുകാരന്‍ അദൈ്വതിന്റെ ആദ്യ സംവിധാന സംരംഭം ലോഞ്ച് ചെയ്തത്. മകന്റെ ആദ്യ സൃഷ്ടിയെ പരിചയപ്പെടുത്തി കൊണ്ട് ജയസൂര്യ തന്റെ ഫെയ്‌സ്ബുക്കില്‍ രസകരമായ ഒരു കുറിപ്പും എഴുതിയിട്ടുണ്ട്.

മോന്‍ ആദ്യായിട്ട് ഒരു ഷോര്‍ട്ട് ഫിലിം Direct ചെയ്തു എഡിറ്റിങ്ങും മൂപ്പരു തന്നെ… work എല്ലാം കഴിഞ്ഞപ്പോ ഞാന്‍ പറഞ്ഞു… ആദി… നിനക്ക് ഒരു ഉഗ്രന്‍ Surprise ഉണ്ട്… എന്താ …. അഛാ…. ഈ Short film നിനക്ക് ആരാ Launch ചെയ്യണേന്ന് അറിയോ….
ഇല്ല ഛാ… ആരാ… ???
ഞാന്‍….ഞാന്‍ ചെയ്ത് തരാം നിനക്ക് വേണ്ടി….
ഓ…. വേണ്ട ഛാ… ദുല്‍ഖര്‍ ചെയ്ത് തന്നാ മതി… (അങ്ങനെ അഛന്‍ സോമനായി…) ഞാന്‍ പറഞ്ഞു.. ഹേയ് .. അവനൊക്കെ നല്ല തിരക്കിലാ അവനൊന്നും വരില്ല … ഹേയ് ഇല്ലച്ചാ.. വരും എനിക്ക് വേണ്ടീട്ടാന്ന് പറ…. ഞാന്‍ കട്ട ഫാനല്ലേ….. ഞാന്‍ അങ്ങനെ D.Q നെ വിളിച്ച് കാര്യം പറഞ്ഞു അവന്‍ പറഞ്ഞു പിന്നെന്താ ചേട്ടാ ഞാന്‍ വരാല്ലോന്ന്… അവന്‍ നമ്മുടെ ആളല്ലേന്ന് …. ( അങ്ങനെ അച്ചന്‍ വീണ്ടും ….)
എന്തായാലും നിന്റെ തിരക്കുകള്‍ മാറ്റി വെച്ച് നീ ഓടി വന്നല്ലോടാ …. ഒരു പാട് ഒരുപാട് നന്ദി…
ഒരു 10 വയസ്സുകാരന്റെ ബുദ്ധിയ്ക്കുള്ളതേ ഉള്ളൂ അങ്ങനെ കണ്ടാ മതീട്ടോ….
NB :എന്തായാലും ഇവന്‍ ഒരു ഭാവി സംവിധായകന്‍ ആകുമ്പോ ആരായിരിയ്ക്കും Hero എന്നതാണ് ഇപ്പൊഴത്തെ എന്റെ ചിന്ത സോമനോ …. അതോ ദുല്‍ഖറോ….

അദ്വൈത്  സംവിധാനം ചെയ്ത ഷോട്ട് ഫിലിം ഇവിടെ കാണാം

Leave a Reply

Your email address will not be published. Required fields are marked *

×