UPDATES

വിപണി/സാമ്പത്തികം

വേള്‍ഡ് ഇക്കണോമിക് ഫോറം സൗത്ത് ഏഷ്യ റീജിയണല്‍ സ്ട്രാറ്റജി ഗ്രൂപ്പിന്റെ അധ്യക്ഷനായ് അമിതാഭ് കാന്ത്

ജൂബിലന്റ് ഭാരതീയ ഗ്രൂപ്പിന്റെ അജയ് ഖന്നയേയും, ബേണ്‍ ആന്‍ഡ് കമ്പനിയുടെ ശ്രീവത്സാ രാജനേയും പാധ്യക്ഷരായി നിയമിച്ചിട്ടുണ്ട്

                       

വേള്‍ഡ് ഇക്കണോമിക് ഫോറം സൗത്ത് ഏഷ്യ റീജിയണല്‍ സ്ട്രാറ്റജി ഗ്രൂപ്പിന്റെ അധ്യക്ഷനായ് നീതി ആയോഗ് സിഇഒ-യായി അമിതാഭ് കാന്തിനെ നിയമിച്ചു. ആഗോളതലത്തില്‍ ദക്ഷിണേഷ്യയുടെ വളര്‍ന്നു വരുന്ന സ്വാധീനം കണക്കിലെടുത്ത് ദാവോസിലെ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ വാര്‍ഷിക യോഗത്തിലായിരുന്നു വേള്‍ഡ് ഇക്കണോമിക് ഫോറം സൗത്ത് ഏഷ്യ റീജിയണല്‍ സ്ട്രാറ്റജി ഗ്രൂപ്പ് എന്ന ഉപദേശക സമിതി രൂപീകരിച്ചത്. ജൂബിലന്റ് ഭാരതീയ ഗ്രൂപ്പിന്റെ അജയ് ഖന്നയേയും, ബേണ്‍ ആന്‍ഡ് കമ്പനിയുടെ ശ്രീവത്സാ രാജനേയും പാധ്യക്ഷരായി നിയമിച്ചിട്ടുണ്ട്.

ഉപദേശക സമിതിയില്‍ ശ്രീലങ്കയുടെ വാര്‍ത്താപ്രേക്ഷേപണ മന്ത്രി ഹരിന്‍ ഫെര്‍ണാണ്ടോ, ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ്, ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഗീത ഗോപിനാഥന്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്. സൗത്ത് ഏഷ്യ റീജിയണല്‍ സ്ട്രാറ്റജി ഗ്രൂപ്പ് രൂപീകരിക്കുന്നതിലൂടെ ദക്ഷിണേഷ്യയിലെ പ്രധാനപ്പെട്ട മേഖലകളിയില്‍ അടിസ്ഥാന മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും കമ്മ്യൂണിറ്റി വികസനവും പൊതു-സ്വകാര്യ സഹകരണവും വര്‍ധിക്കുമെന്നും അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു.

‘റെസ്പോണ്‍സീവ് ആന്‍ഡ് റെസ്പോണ്‍സിബള്‍ ലീഡര്‍ഷിപ്പ്’ എന്ന പ്രമേയം ഉള്‍ക്കൊണ്ടാണ് ദാവോസില്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ വാര്‍ഷിക യോഗം നടക്കുന്നത്.

Related news


Share on

മറ്റുവാര്‍ത്തകള്‍