UPDATES

ഓട്ടോമൊബൈല്‍

ഇന്ത്യ കീഴടക്കാന്‍ ജീപ്പിന്റെ പുതിയ ഓഫ്റോഡ് പതിപ്പ് കോംപസ് ട്രെയ്ല്‍ഹോക്ക് എത്തുന്നു

2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകാനായുള്ളത്.

                       

അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്റെ ഏറെ ഹിറ്റായി മാറിയ പതിപ്പായിരുന്നു കോംപസ്. ഇപ്പോള്‍ കോംപസിന്റെ ഏറ്റവും പുതിയ ഓഫ്റോഡ് പതിപ്പായ ട്രെയ്ല്‍ഹോക്ക് ഉടന്‍ ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലെന്ന പ്രത്യേകതയോടെ 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. ഇപ്പോള്‍ ഈ പുതിയ മോഡല്‍ ജീപ്പ് ഇന്ത്യ വെബ്‌സൈറ്റില്‍ കമ്പനി ഉള്‍പ്പെടുത്തിക്കഴിഞ്ഞു. കോംപസിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമായിരിക്കും ട്രെയ്ല്‍ഹോക്ക്.

പൂര്‍ണമായും ബ്ലാക്ക് നിറമായിരിക്കും ട്രെയ്ല്‍ഹോക്കിന്. ബ്ലാക്ക് നിറത്തിലുള്ള ഗില്‍, ഫോഗ് ലാമ്പിന് ചുറ്റുമായുള്ള ബ്ലാക്ക് ആവരണം, ഡ്യുവല്‍ ടോണ്‍ ബംബര്‍, ബ്ലാക്ക് മിറര്‍, ബോണറ്റിലെ ബ്ലാക്ക് ഡീക്കല്‍, പിന്നിലെ ടോ ഹുക്ക്, 17 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയി വീല്‍, ട്രെയില്‍ റേറ്റഡ് ബാഡ്ജിങ് എന്നിവയാണ് ട്രെയ്ല്‍ഹോക്കിന്റെ പ്രത്യേകത. ഓട്ടോ, സ്നോ, സാന്‍ഡ്, മഡ്, റോക്ക് എന്നീ അഞ്ച് ഓഫ് റോഡ് മോഡുകളും വാഹനത്തിനുണ്ട്.

2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകാനായുള്ളത്. 17.1 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. എബിഎസ്, എയര്‍ബാഗ്, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ടിസിഎസ് തുടങ്ങി ഇരുപതോളം സുരക്ഷാസന്നാഹങ്ങളും വാഹനത്തിനുണ്ട്. സ്റ്റാന്റേര്‍ഡ് കോംപസില്‍ നിന്ന് വ്യത്യസ്തമായി 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ട്രെയ്ല്‍ഹോക്കില്‍ പ്രതീക്ഷിക്കാം.

 

Read More:അടുത്ത വര്‍ഷം ഇലക്ട്രിക് വാഹനം പുറത്തിറക്കാന്‍ ഒരുങ്ങി മാരുതി സുസുക്കി

Share on

മറ്റുവാര്‍ത്തകള്‍