UPDATES

ഓട്ടോമൊബൈല്‍

ബ്രേക്കുകള്‍ക്ക് തകരാറ്; 7000 ബുള്ളറ്റുകള്‍ തിരിച്ചു വിളിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

2019 മാര്‍ച്ച് 20 നും ഏപ്രില്‍ 30 നും ഇടയ്ക്കു നിര്‍മിച്ച ബുള്ളറ്റ് 350, ബുള്ളറ്റ് 350 ഇ എസ്, ബുള്ളറ്റ് 500 ബൈക്കുകള്‍ക്കാണ് പരിശോധന ആവശ്യമായി വരുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

                       

ബ്രേക്ക് കാലിപര്‍ ബോള്‍ട്ടിന് തകരാറുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കച്ചവടം ചെയ്ത തങ്ങളുടെ ഏഴായിരത്തോളം മോട്ടോര്‍ സൈക്കിളുകള്‍ തിരിച്ചു വിളിച്ചു പരിശോധിക്കാന്‍ ഒരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്. ബുള്ളറ്റ്, ബുള്ളറ്റ് ഇലക്ട്ര മോഡലുകളാണ് തിരിച്ചു വിളിക്കുക. 2019 മാര്‍ച്ച് 20 നും ഏപ്രില്‍ 30 നും ഇടയ്ക്കു നിര്‍മിച്ച ബുള്ളറ്റ് 350, ബുള്ളറ്റ് 350 ഇ എസ്, ബുള്ളറ്റ് 500 ബൈക്കുകള്‍ക്കാണ് പരിശോധന ആവശ്യമായി വരുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് നിശ്ചയിച്ച ഗുണനിലവാരം പാലിക്കാത്ത ബ്രേക്ക് കാലിപര്‍ ബോള്‍ട്ടുകള്‍ ഏതാനം ബൈക്കുകളില്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന കമ്പനിയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് പരിശോധന. ബ്രേക്ക് ഹോസിനേയുംബ്രേക്ക് കാലിപറിനേയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന ഘടകമാണ് ബ്രേക്ക് കാലിപര്‍ ബോള്‍ട്ട്.

ഈ പ്രശ്നത്തിന്റെ പേരില്‍ ഇതു വരെ അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല. എങ്കിലും സ്വന്തം നിലയ്ക്ക് ബൈക്കുകള്‍ തിരിച്ചുവിളിച്ച് തകരാര്‍ പരിഹരിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് തീരുമാനിക്കുകയായിരുന്നു. പരിശോധന ആവശ്യമുള്ള ബൈക്കുകളുടെ ഉടമസ്ഥരെ കമ്പനി തന്നെ നേരിട്ട് വിവരങ്ങള്‍ അറിയിക്കും. ഒപ്പം തന്നെ മറ്റ് അധികൃതരേയും പരിശോധന സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുമന്ന് റോയല്‍ എന്‍ഫീല്‍ഡ് അറിയിച്ചു.

Share on

മറ്റുവാര്‍ത്തകള്‍