UPDATES

ഓട്ടോമൊബൈല്‍

സുരക്ഷ ശക്തമാക്കി പുത്തന്‍ മാരുതി ഡിസയര്‍ വിപണിയില്‍

പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് ബിഎസ്-6 നിലവാരത്തിലേക്ക് മാറ്റിയിട്ടുള്ളത്.ബിഎസ്-6 നിലവാരത്തില്‍ ഡീസല്‍ എന്‍ജിനുകള്‍ എത്തിക്കില്ലെന്ന് മാരുതി മുമ്പ് തന്നെ അറിയിച്ചിരുന്നു.

                       

ഏറ്റവും കൂടുതല്‍ ജനപ്രീതി സ്വന്തമാക്കിയ സെഡാന്‍ വാഹനമായ മാരുതി സുസുക്കി ഡിസയര്‍ കൂടുതല്‍ മികച്ചതാകുന്നു. ബിഎസ്-6 പെട്രോള്‍ എന്‍ജിനും ശക്തമായ സുരക്ഷ സംവിധാനങ്ങളും ഒരുക്കിയാണ് ഡിസയര്‍ മികവുറ്റതാകുന്നത്.2020 ഏപ്രില്‍ ഒന്നിന് ശേഷം ഇന്ത്യയിലിറങ്ങുന്ന വാഹനങ്ങളില്‍ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാരുതിയുടെ വാഹനങ്ങളില്‍ ബിഎസ്-6 എന്‍ജിനുകള്‍ നല്‍കി തുടങ്ങിയിട്ടുള്ളത്.

ഇതിനൊപ്പം സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിനായി അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് അലേര്‍ട്ട്, ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി എന്നീ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് ബിഎസ്-6 നിലവാരത്തിലേക്ക് മാറ്റിയിട്ടുള്ളത്.ബിഎസ്-6 നിലവാരത്തില്‍ ഡീസല്‍ എന്‍ജിനുകള്‍ എത്തിക്കില്ലെന്ന് മാരുതി മുമ്പ് തന്നെ അറിയിച്ചിരുന്നു. നിലവില്‍ മാരുതിയുടെ ഡീസല്‍ മോഡലുകളില്‍ 1.3 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടി ജെറ്റ് എന്‍ജിനും 1.5 ലിറ്റര്‍ ഡിഡിഐഎസ് എന്‍ജിനാണുള്ളത്. ഈ പുത്തന്‍ സുരക്ഷ മാറ്റങ്ങള്‍ കാരണം വാഹനത്തിന്റെ വിലയിലും 13,000 രൂപയുടെ വര്‍ധനവുണ്ടായിട്ടുണ്ട്. 5.82 ലക്ഷം രൂപ മുതല്‍ 9.57 ലക്ഷം രൂപ വരെയാണ് പുതിയ ഡിസയറിന്റെ ഡല്‍ഹിയിലെ എക്സ്ഷോറൂം വില.

Share on

മറ്റുവാര്‍ത്തകള്‍