June 17, 2025 |
Share on

ഇലക്ട്രിക് കാര്‍ പ്രോത്സാഹിപ്പിക്കുന്നതിനായി എസ്ബിഐ ‘ഗ്രീന്‍ കാര്‍ വായ്പ’ അവതരിപ്പിച്ചു

2030-ഓടെ രാജ്യത്തെ നിരത്തുകളില്‍ 30 ശതമാനം ഇലക്ട്രിക് വാഹനങ്ങള്‍ ഉറപ്പാക്കുകയെന്ന ഇന്ത്യ ഗവണ്‍മെന്റിന്റെ ലക്ഷ്യത്തോടനുഭാവം പ്രകടിപ്പിച്ചുകൊണ്ട്, 2030-ഓടെ പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറുമെന്ന് എസ്ബിഐ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വൈദ്യുതി വാഹനങ്ങള്‍ക്കായി രാജ്യത്തെ ആദ്യത്തെ ‘ഗ്രീന്‍ കാര്‍ വായ്പ’ (ഇലക്ട്രിക് വെഹിക്കിള്‍)യ്ക്ക് ലോക ഭൗമദിനത്തില്‍ തുടക്കം കുറിച്ചു.

വൈദ്യുതി വാഹനങ്ങള്‍ വാങ്ങുന്നതു പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള ഗ്രീന്‍ കാര്‍ വായ്പയുടെ പലിശ, നിലവിലുള്ള വാഹന വായ്പയുടേതിനേക്കാള്‍ 20 ബിപിഎസ്സ് (0.2 ശതമാനം) കുറച്ചു നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. അതേപോലെ എട്ടു വര്‍ഷം വരെ കാലാവധിയും അനുവദിച്ചിട്ടുണ്ട്. ഏറ്റവും നീണ്ട കാലാവധിയുള്ള വാഹന വായ്പയാണ് എസ്ബിഐ ഗ്രീന്‍ കാര്‍ വായ്പ. ഗ്രീന്‍ കാര്‍ വായ്പ തുടങ്ങി ആറുമാസത്തേക്കു പ്രോസസിംഗ് ഫീസും ഒഴിവാക്കിയിട്ടുണ്ട്.

നിലവിലുള്ള 84 മാസത്തെ വായ്പയില്‍ ഒരു ലക്ഷം രൂപയുടെ പ്രതിമാസ ഗഡുവായ 1622 രൂപ, ഗ്രീന്‍ കാര്‍ വായ്പയില്‍ 96 മാസക്കാലത്ത് 1468 രൂപയാകും

‘ഗ്രീന്‍ കാര്‍ വായ്പ ‘എന്ന ആശയം അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്കു അതിയായ സന്തോഷമുണ്ട്. ഈ കാലത്ത് കാര്‍ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നതില്‍ മോശമല്ലാത്ത പങ്കുവഹിക്കുന്നുവെന്നു പരക്കേ കണക്കാക്കുന്ന സാഹചര്യത്തില്‍. എസ്ബിഐയുടെ ഗ്രീന്‍ കാര്‍ വായ്പ മാറ്റത്തിന്റെ രാസത്വരകമായി പ്രവര്‍ത്തിക്കുമെന്നു ഞങ്ങള്‍ കരുതുന്നു.

ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറുവാന്‍ ഇടപാടുകാര്‍ക്കു ഇതു പ്രോത്സാഹനമാകുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇത് വായുവിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുകയും കാര്‍ബണ്‍ പ്രസരണം കുറയ്ക്കുകയും ചെയ്യും,എസ്ബിഐ മാനേജിംഗ് ഡയറക്ടര്‍ (ആര്‍ ഡിബി) പി. കെ. ഗുപ്ത പറഞ്ഞു.

2030-ഓടെ രാജ്യത്തെ നിരത്തുകളില്‍ 30 ശതമാനം ഇലക്ട്രിക് വാഹനങ്ങള്‍ ഉറപ്പാക്കുകയെന്ന ഇന്ത്യ ഗവണ്‍മെന്റിന്റെ ലക്ഷ്യത്തോടനുഭാവം പ്രകടിപ്പിച്ചുകൊണ്ട്, 2030-ഓടെ പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറുമെന്ന് എസ്ബിഐ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ലോകം മുഴുവന്‍ ഇലക്ട്രിക്ക വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള ക്ലൈമറ്റ് ഗ്രൂപ്പിന്റെ ഇവി100 ഇനീഷ്യേറ്റീവില്‍, വിപ്രയോടൊപ്പം പങ്കു ചേരുന്ന ആദ്യത്തെ പ്രമുഖ ഇന്ത്യന്‍ സ്ഥാനപങ്ങളിലൊന്നാണ് എസ്ബിഐ.

Leave a Reply

Your email address will not be published. Required fields are marked *

×