UPDATES

വിദേശം

ഒരു വർഷം മുഴുവൻ റസ് കുക്ക് ഓട്ടത്തിലായിരുന്നു, ഇനി അല്പം വിശ്രമിക്കാം

ആഫ്രിക്ക ഓടി തീർത്ത ആദ്യ വ്യക്തിയായി ‘ഹാർഡസ്റ്റ് ഗീസർ’

                       

16 രാജ്യങ്ങൾ 352 ദിവസങ്ങൾ കൊണ്ട് 9,940 മൈൽ (16,000 കി.മീ) ദൂരം, ആഫ്രിക്കൻ ഭൂഖണ്ഡം മുഴുവൻ തീർത്ത് ഓടി റസ് കുക്ക്, തൻ്റെ ശ്രദ്ധേയമായ നേട്ടം പൂർത്തിയാക്കി. ആഫ്രിക്ക മുഴുവൻ ഓടിത്തീർക്കുന്ന ആദ്യത്തെ വ്യക്തിയാണ് റസ് കുക്ക്. ഹാർഡസ്റ്റ് ഗീസർ എന്നറിയപ്പെടുന്ന ഇദ്ദേഹം കഴിഞ്ഞ 352 ദിവസങ്ങളിലായി, ആഫ്രിക്കൻ ഭൂഖണ്ഡത്തിലുടനീളം ഏകദേശം 376 മാരത്തണുകൾ പൂർത്തിയാക്കി.

ഇംഗ്ലണ്ടിലെ വെസ്റ്റ് സസെക്സിലെ ഒരു കടൽത്തീര പട്ടണത്തിൽ നിന്നുള്ള
27 കാരനായ റസ് കുക്ക് ഏപ്രിൽ ഏഴ് ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് ടുണീഷ്യയിൽ ഫിനിഷിംഗ് ലൈൻ കടന്നത്. 2023 ഏപ്രിലിൽ 22 ന് ദക്ഷിണാഫ്രിക്കയിലെ കേപ് അഗുൽഹാസിൽ നിന്നാണ് റസ് കുക്കിന്റെ മാരത്തൺ ആരംഭിച്ചത്. തന്റെ മാരത്തണിലൂടെ ( 6,30,83,640 ഇന്ത്യൻ രൂപ) കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സമാഹരിക്കുകയും ചെയ്തു. വിസ പ്രശ്‌നങ്ങൾ, ആരോഗ്യ പ്രശ്‌നങ്ങൾ, കവർച്ച തുടങ്ങിയ നിരവധി വെല്ലുവിളികൾ നേരിട്ടെങ്കിലും ചലഞ്ചിൽ നിന്ന് പിന്മാറാൻ റസ് കുക്ക് തയ്യാറായില്ല.

എക്സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിലൂടെ ലും കുക്കിന്റെ സാഹസികതയെ തുടർന്ന അദ്ദേഹത്തിന്റെ ആരാധകർ അദ്ദേഹത്തിൻ്റെ യാത്രയുടെ അവസാന ഘട്ടത്തിൽ അദ്ദേഹത്തോടൊപ്പം ചേർന്നിരുന്നു. അദ്ദേഹത്തിൻ്റെ പോസ്റ്റുകളും ദശലക്ഷക്കണക്കിന് കാഴ്ചകൾ നേടിയത്. “ഞാൻ അൽപ്പം ക്ഷീണിതനാണ്” എന്ന് അദ്ദേഹം സ്കൈ ന്യൂസിനോട് തമാശയായി പറയുകയും ചെയ്തു.

‘എന്റെ സന്തോഷം ഒറ്റ വാക്കിൽ പറഞ്ഞറിയിക്കാൻ പ്രയാസമാണ് 352 ദിവസങ്ങൾ എന്റെ കുടുംബത്തെയും പങ്കാളിയെയും കാണാതെ ഇത്രയും ദിവസങ്ങൾ പിന്നിട്ടതെങ്ങനെ എന്ന് പറഞ്ഞറിയിക്കാൻ പ്രയാസമാണ്. എന്റെ ശരീരം വളരെയധികം വേദനിക്കുന്നുമുണ്ട്. പക്ഷെ ഒരിക്കൽ പോലും ഞാനതിൽ; പരാതിപ്പെടാൻ പോകുന്നില്ല’. എന്നാണ് അവസാന അവസാന പാദത്തിൻ്റെ തലേന്ന്, റസ് കുക്ക് സ്കൈ ന്യൂസിനോട് പറഞ്ഞത്.

എക്സിലെ അദ്ദേഹത്തിൻ്റെ അപ്പീൽ വീഡിയോ 11 ദശലക്ഷം ആളുകൾ കാണുകയും യുകെയിലെ അൾജീരിയൻ എംബസി അദ്ദേഹത്തിന് വിസ നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് അൾജീരിയയിലേക്കുള്ള വിസ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടത്.

‘ഞാൻ തികച്ചും സാധാരണക്കാരനായ ആളാണ്, അതിനാൽ എനിക്ക് ഇത് ചെയ്യാൻ കഴിയുമെങ്കിൽ, നിങ്ങൾ ഓരോരുത്തർക്കും നിങ്ങൾ ആഗ്രഹിക്കുന്ന എന്തും നേടാൻ സാധിക്കും. ഇത് കേൾക്കുന്ന 99 % ശതമാനം ആളുകളും ആഫ്രിക്കയിൽ ഓടാൻ പോകുന്നില്ല എങ്കിലും, അവരുടെ സ്വപനങ്ങൾക്ക് പിന്നാക്ക ഓടാൻ പ്രേരിപ്പിക്കും’. എന്നാണ് റസ് കുക്ക് തന്റെ ഉദ്യമം ആരംഭിക്കുന്നതിന് മുൻപ് പറഞ്ഞിരുന്നത്.

ഈ വെല്ലുവിളിയെ തന്റെ ജീവിതത്തിലെ കടുപ്പമേറിയതും എന്നാൽ മഹത്തായതും എന്നാണ് റസ് വിശേഷിപ്പിച്ചത്. ‘ ഞങ്ങൾ പോയ എല്ലാ രാജ്യങ്ങളിലും അവിശ്വസനീയമായ ആളുകളെ ഞങ്ങൾ കണ്ടുമുട്ടിയിട്ടുണ്ട്, അവർ ഞങ്ങളെ സ്നേഹത്തോടെയും ദയയോടെയുമാണ് സ്വാഗതം ചെയ്തത്. മനുഷ്യസ്നേഹം ഒരു മനോഹരമായ കാര്യമാണ്.’ എന്നും റസ് പറഞ്ഞു.

ആഫ്രിക്കയ്‌ക്ക് മുമ്പ്, ഏഷ്യയിലൂടെ ലണ്ടനിലേക്ക് ഓടിയും റസ് കുക്ക് ചരിത്രം കുറിച്ചിരുന്നു. പ്രൊജക്റ്റ് ആഫ്രിക്ക ആരംഭിക്കുന്നതിന് മുമ്പ് , റസ് കുക്ക് തുടക്കത്തിൽ ആഫ്രിക്കൻ യാത്ര നിർദ്ദേശിച്ചപ്പോൾ, അത് വിചിത്രമായാണ് ഞങ്ങൾക്ക് അനുഭവപ്പെട്ടത് പക്ഷേ ഞങ്ങൾ അവനത് ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾക്കുറപ്പുണ്ടായിരുന്നു എന്ന്, യുവാക്കൾക്കായി സാഹസിക പരിശീലകനായി സേവനമനുഷ്ഠിച്ച റസ് കുക്കിന്റെ സുഹൃത്തും റണ്ണിംഗ് ചാരിറ്റിയുടെ സഹസ്ഥാപകനുമായ അലക്സ് ഈഗിൾ ഗാർഡിയനോട് പറഞ്ഞു.

‘പ്രൊജക്റ്റ് ആഫ്രിക്ക’ എന്ന് വിളിക്കപ്പെടുന്ന ആഫ്രിക്കൻ മാരത്തണിലൂടെ റസ് കുക്ക് ലക്ഷ്യം വച്ചിരുന്നത് ആഫ്രിക്കയിലുടനീളം ഓടുന്ന ആദ്യത്തെ വ്യക്തിയാകുക എന്നതാണ്. ദക്ഷിണാഫ്രിക്കയിൽ നിന്ന് ടുണീഷ്യയിലേക്ക് ഏകദേശം 9,940 മൈൽ ആണ് അദ്ദേഹം ഈ ചലഞ്ചിലൂടെ പൂർത്തിയാക്കിയത്. ഈ അവിശ്വസനീയമായ യാത്രയിൽ റസ് കുക്ക് 16 രാജ്യങ്ങൾ സന്ദർശിച്ചു. മരുഭൂമികൾ, മഴക്കാടുകൾ, എന്നിവയുൾപ്പെടെ ഭൂമിയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചുറ്റുപാടുകളിലൂടെ സഞ്ചരിച്ചാണ് റസ് കുക്ക് തന്റെ യാത്ര പൂർത്തിയാക്കിയത്.

Share on

മറ്റുവാര്‍ത്തകള്‍