UPDATES

വിപണി/സാമ്പത്തികം

യു കെയിലെ ആദ്യ ബിറ്റ്കോയിന്‍ കൊള്ള

ബിറ്റ്കോയിന് പെട്ടെന്നുണ്ടായ ജനപ്രിയതയാണ് മോഷ്ടാക്കളെ ഇതിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്

                       

യുകയിലെ ഒക്സ്ഫോര്‍ഡ്ഷൈറിലെ മോള്‍സ്ഫോര്‍ഡില്‍ സൈബര്‍ കറന്‍സി വ്യാപാരിയുടെ വീട്ടില്‍ നടത്തിയി ബിറ്റ്കോയിന്‍ കൊള്ള രാജ്യത്തെ അത്തരത്തിലുള്ള ആദ്യ കുറ്റകൃത്യമായി. മുഖംമൂടി ധരിച്ച മോഷ്ടാക്കള്‍ വ്യാപാരിയുടെ ഭാര്യയെ കെട്ടിയിട്ട ശേഷം ദമ്പതികളുടെ കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബിറ്റ്കോയിന്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് എക്സ്പ്രെസ്സ്.സിഒ.യുകെ എന്ന ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിറ്റ്കോയിന് പെട്ടെന്നുണ്ടായ ജനപ്രിയതയാണ് മോഷ്ടാക്കളെ ഇതിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത് എന്നു സാമ്പത്തിക വിദഗ്ധനായ മാര്‍ക്ക് ഷോണ്‍ പറഞ്ഞു. 7,20,814 ഇന്ത്യന്‍ രൂപയാണ് ഇപ്പോള്‍ യുകെയില്‍ ബിറ്റ് കോയിന്‍റെ മൂല്യം.

ബിറ്റ്കോയിന്‍ ഇടപാടുകാരന്റെ വിവരങ്ങള്‍ ഒളിപ്പിച്ചു വെക്കാന്‍ സാധിയ്ക്കും എന്നുള്ളതുകൊണ്ട് നിയമ വിരുദ്ധ വസ്തുക്കള്‍ വാങ്ങാനും മറ്റും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

ബിറ്റ് കോയിന്‍ വഴി അമിതാഭ് ബച്ചനും കുടുംബവും സമ്പാദിച്ചത് 112 കോടി രൂപ

Share on

മറ്റുവാര്‍ത്തകള്‍