December 10, 2024 |
Share on

ഒന്നരക്കോടി രൂപയുടെ സമ്മാനങ്ങളുമായി കല്യാണ്‍ സില്‍ക്ക്‌സിന്റെ ഓണാഘോഷം

ഓണക്കോടിക്കൊപ്പം ഒന്നരക്കോടി രൂപയും എന്ന സമ്മാന പദ്ധതി ഓഗസ്റ്റ് അഞ്ചിന് ആരംഭിച്ചു.

ഒന്നരക്കോടി രൂപയുടെ സമ്മാനങ്ങളുമായി കല്യാണ്‍ സില്‍ക്‌സ് കേരളത്തിലെ ഏറ്റവും വലിയ ഓണാഘോഷത്തിന് ഒരുങ്ങുന്നു. മുപ്പത് ദിവസം കൊണ്ടാണ് ഒന്നരക്കോടി രൂപയുടെ സമ്മാനങ്ങളാണ് കല്യാണ്‍ സില്‍ക്ക്‌സ് നല്‍കുന്നത്.

ഓണക്കോടിക്കൊപ്പം ഒന്നരക്കോടി രൂപയും എന്ന സമ്മാന പദ്ധതി ഓഗസ്റ്റ് അഞ്ചിന് ആരംഭിച്ചു. കാര്‍, സ്‌കൂട്ടര്‍ തുടങ്ങിയ സമ്മാനങ്ങളാണ് ഓരോ ദിവസവും നല്‍കുന്നത്. മാരുതി സെലറിയോ എല്‍എക്‌സ്‌ഐ, ഹീറോ ഡ്യൂയറ്റ് സ്‌കൂട്ടര്‍, പാനസോണിക് 32 ഇഞ്ച് എല്‍ഇഡി ടിവി, വീഡിയോകോണ്‍ 1 ടണ്‍ എയര്‍ക്കണ്ടിഷണര്‍, സാംസങ്ങ് ടാബ്ലറ്റ്, സാംസങ്ങ് സ്മാര്‍ട്ട് ഫോണ്‍ എന്നിവയ്ക്ക് പുറമെ മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകളും ആയിരക്കണക്കിന് സര്‍പ്രൈസ് സമ്മാനങ്ങളും ഓണസമ്മാനമായി നല്‍കും. കേരളത്തിലെ ഷോറൂമുകള്‍ക്ക് പുറമെ ബംഗളൂരുവിലെ ഷോറൂമിലും സമ്മാന പദ്ധതി അവതരിപ്പിക്കുന്നുണ്ട്.

കല്യാണ്‍ സില്‍ക്ക്‌സില്‍ നിന്നും ഓരോ 2000 രൂപയുടെ പര്‍ച്ചേസിനും കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഓരോ ആയിരം രൂപയുടെയും പര്‍ച്ചേസിനൊപ്പം ഒരു സമ്മാന കൂപ്പണ്‍ ലഭിക്കും. ഈ കൂപ്പണുകളില്‍ നിന്നും നെറുക്കെടുപ്പിലൂടെയാണ് വിജയികളെ പ്രഖ്യാപിക്കുന്നത്. എല്ലാ ആഴ്ചയിലും കല്യാണ്‍ സില്‍ക്‌സിന്റെ ഷോറൂമില്‍ വിശിഷ്ട അതിഥിയുടെ സാന്നിധ്യത്തിലായിരിക്കും നറുക്കെടുപ്പ്. ദിവസേന കാര്‍, സ്‌കൂട്ടര്‍ തുടങ്ങിയ ഒട്ടനവധി സമ്മാനങ്ങള്‍ നേടുവാന്‍ അവസരമൊരുക്കി കേരളത്തിലെ ഏറ്റവും വലിയ ഓണാഘോഷം സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ കൃതാര്‍ത്ഥരാണെന്ന് കല്യാണ്‍ സില്‍ക്ക്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടര്‍ ടി എസ് പട്ടാഭിരാമന്‍ പറഞ്ഞു.

×