UPDATES

വിപണി/സാമ്പത്തികം

ചെറുകിട മേഖലയ്ക്കുള്ള വായ്പാ വിതരണത്തില്‍ 12.4 ശതമാനം വാര്‍ഷിക വളര്‍ച്ച

രാജ്യത്തെ ആകെ വായ്പകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 13.3 ശതമാനം വളര്‍ന്ന് 253 ട്രില്യണ്‍ ഡോളറിലും എത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

                       

രാജ്യത്തെ ചെറുകിട മേഖലയ്ക്കായുള്ള വായ്പ 2019 മാര്‍ച്ചില്‍ അവസാനിച്ച ത്രൈമാസത്തില്‍ 12.4 ശതമാനം വര്‍ധനവു രേഖപ്പെടുത്തി. രാജ്യത്തെ ആകെ വായ്പകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 13.3 ശതമാനം വളര്‍ന്ന് 253 ട്രില്യണ്‍ ഡോളറിലും എത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതോടൊപ്പം തന്നെ ചെറുകിട മേഖലയിലെ നിഷ്‌ക്രിയ ആസ്തികള്‍ കുറയുന്നതായും ട്രാന്‍സ് യൂണിയന്‍ സിബില്‍-സിഡ്ബി എം.എസ്.എം.ഇ.പള്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സൂക്ഷ്മ, ഇടത്തരം, ചെറുകിട മേഖലകളിലെ വായ്പയുമായി ബന്ധപ്പെട്ട വസ്തുതള്‍ വിലയിരുത്തുന്നതാണ് ട്രാന്‍സ് യൂണിയന്‍ സിബില്‍-സിഡ്ബി എം.എസ്.എം.ഇ. പള്‍സ് റിപ്പോര്‍ട്ട്. വാണിജ്യ മേഖലയിലെ വായ്പകളുടെ എന്‍.പി.എ. മുന്‍ വര്‍ഷത്തെ 17.2 ശതമാനത്തില്‍ നിന്ന് 2019 മാര്‍ച്ചില്‍ 16 ശതമാനമായതായും റിപ്പോര്‍ട്ടു ചൂണ്ടിക്കാട്ടുന്നു.

വാണിജ്യ മേഖലയില്‍ വായ്പകള്‍ വര്‍ധിക്കുന്നതിനൊപ്പം നിഷ്‌ക്രിയ ആസ്തികള്‍ കുറയുകയും ചെയ്യുന്നത് ചെറുകിട മേഖലയെ സംബന്ധിച്ച് വളരെ പ്രതീക്ഷാ ജനകമാകണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച സിഡ്ബി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മൊഹമ്മദ് മുസ്തഫ ചൂണ്ടിക്കാട്ടി.

വാണിജ്യആവശ്യങ്ങള്‍ക്കായുള്ളവ്യക്തിഗതവായ്പകളുംവര്‍ധിക്കുകയാണെന്നുംരാജ്യത്തെവാണിജ്യവായ്പാരംഗത്തിന്റെരീതികള്‍തന്നെഇതിലൂടെമാറുന്നുവെന്നുംഅദ്ദേഹംചൂണ്ടിക്കാട്ടി.സംസ്ഥാനത്തൊട്ടാകെയുള്ള പ്രകടന സ്ഥിതിവിവരക്കണക്കുകള്‍ ക്രെഡിറ്റ് അവസരം, എംഎസ്എംഇ വളര്‍ച്ചയുടെ സാധ്യതകള്‍ എന്നിവയിലേക്ക് വെളിച്ചം വീശുന്നു. ആരോഗ്യകരമായഎംഎസ്എംഇ വളര്‍ച്ചയും സുസ്ഥിര സാമ്പത്തിക വികസനവും കൈവരിക്കുന്നതിന് എംഎസ്എംഇ പോര്‍ട്ട്ഫോളിയോകളുടെ അടുത്ത നിരീക്ഷണവും സമയബന്ധിതമായ അപകടസാധ്യത തിരിച്ചറിയലും നിയന്ത്രണ നടപടികളും നിര്‍ണ്ണായകമാണ്, ട്രാന്‍സ്യൂണിയന്‍ സിബില്‍ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സതീഷ് പിള്ള പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍