എന്താണ് ‘ഈ മ യൗ’ എന്നറിയാന്‍ ഏതായാലും കാത്തിരിക്കണം.
ആമേന്‍, അങ്കമാലി ഡയറീസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശേരിയുടെ പുതിയ സിനിമ വരുന്നു. ഇ മ ഔ എന്നാണ് പേര്. എന്ത് അതെ ഇതെന്താണ് സംഭവം എന്ന് തന്നെയാണ് ഇപ്പോള്‍ എല്ലാവരും ആലോചിക്കുന്നത്. ഇ മ ഔ എന്ന് പറഞ്ഞാല്‍ ഈശോ മറിയം ഔസേപ്പ് എന്നാണെന്ന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ചിത്രത്തിന്റെ പോസ്റ്റര്‍ ആദ്യമായി ഫേസ്ബുക്കിലൂടെ ലിജോ പുറത്തുവിട്ടിരിക്കുന്നു. ഒരു തീരപ്രദേശത്ത് ബോട്ടുകള്‍ കിടക്കുന്നുണ്ട്. തൊട്ടടുത്ത് കുരിശ് ചിഹ്നം പതിച്ചിട്ടുള്ള ഭീമാകാരനായ ഒരു ശവപ്പെട്ടിയും.
വിനായകന്‍, ചെമ്പന്‍ വിനോദ്, ദീലീപ് പോത്തന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്ന സൂചന പോസ്റ്റര്‍ തരുന്നുണ്ട്. രാജേഷ് ജോര്‍ജ് കുളങ്ങരയാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥ, സംഭാഷണം പിഎഫ് മാത്യൂസ്, ഛായാഗ്രഹണം ഷൈജു ഖാലിദ്, സംഗീതം പ്രശാന്ത് പിള്ള, എഡിറ്റിംഗ് ദീപു ജോസഫ് എന്നിങ്ങനെയും പോസ്റ്ററില്‍ കാണാം. എന്താണ് ‘ഈ മ യൗ’ എന്നറിയാന്‍ ഏതായാലും കാത്തിരിക്കണം.