ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യ ബില്ലായി അവതരിപ്പിച്ച വനിത സംവരണ ബില്ലിനെക്കുറിച്ച് ചില പ്രധാന പോയിന്റുകള്‍.
എന്താണ് വനിത സംവരണ ബില്ല്
* നിയമനിര്‍മാണ സഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ മൂന്നിലൊന്ന് സീറ്റില്‍ വനിത സംവരണം നടപ്പാക്കും.
*ലോക്‌സഭയിലും,നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം.
*പട്ടിക ജാതി-വര്‍ഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റ് മാറ്റിവക്കും.
നിലവില സ്ത്രീ പ്രാതിനിധ്യം.
*മൊത്തം അംഗസംഖ്യയായ 543-ന്റെ 15 ശതമാനത്തില്‍ താഴെ.
*കൃത്യമായി പറഞ്ഞാല്‍ 78 വനിത അംഗങ്ങള്‍.
* രാജ്യസഭയിലെ സ്ത്രീ പ്രാതിനിധ്യം 14 ശതമാനം.
* കേരളത്തിലുള്‍പ്പെടെ ഭൂരിപക്ഷ അസംബ്ലികളിലും 10 ശതമാനത്തില്‍ താഴെ.
ബില്ല് പാസ്സായാല്‍ എന്ത് സംഭവിക്കും
* ലോക്‌സഭയിലെ വനിതാ എം.പിമാരുടെ എണ്ണം 181 ആയി ഉയരും.
*കേരള നിയമസഭയില്‍ 46 വനിതാ എം.എല്‍.എ മാര്‍ ഉണ്ടാകും.
*ലോക്‌സഭയിലേക്ക് കേരളത്തില്‍ നിന്നുള്ള 20 എം.പിമാരില്‍ ആറ് പേര്‍ വനിതകളായിരിക്കും.
* നിലവില്‍ കേരളത്തില്‍ ഏക വനിതാ പ്രാതിനിധ്യം.
ബില്ലിന്റെ നാള്‍ വഴികള്‍
*1996 സെപ്തംബര്‍ 12ന് ദേവഗൗഡ സര്‍ക്കാര്‍ ആദ്യമായി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.പിന്നാലെ സര്‍ക്കാര്‍ വീണു.
* 1998 ജൂണ്‍ 26ന് വാജ്‌പേയ് സര്‍ക്കാര്‍ ഭേദഗതിയായി ബില്‍ അവതരിപ്പിച്ചു. ബില്ലില്‍ അഭിപ്രായ ഐക്യം സാധ്യമായില്ല.
*2010 മാര്‍ച്ച് 9ന് വനിതാ സംവരണ ബില്‍ രാജ്യസഭ അവതരിപ്പിച്ചു.
സമാജ്വാദി പാര്‍ട്ടിയും ആര്‍ജെഡിയും എതിര്‍ത്ത
*മണ്ഡല പുനഃക്രമീകരണത്തിനു ശേഷം 2029ല്‍ വനിതാ സംവരണം യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷ.