UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഡെങ്കിപ്പനിക്ക് കാലാവസ്ഥാവ്യതിയാനം കാരണമാകും: മുന്നറിയിപ്പുമായി നാഷണല്‍ സയന്‍സ് അക്കാഡമി

താപനില വർദ്ധിക്കുന്നതനുസരിച്ച് കൊതുകുകളും പെരുകും. ചൂടുള്ള സാഹചര്യങ്ങളിൽ സാൽമൊണല്ല ബാക്ടീരിയകള്‍ പെരുകുന്നതിനാല്‍ ഭക്ഷ്യ വിഷബാധയും കൂടും.

                       

ആഗോള താപനം ഇതിനകംതന്നെ വരുത്തിവച്ച വിനകളെകുറിച്ചും, ഭാവിയിൽ ദൂരവ്യാപകമായി ഉണ്ടായേക്കാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളകുറിച്ചും നാഷണല്‍ സയന്‍സ് അക്കാഡമിയിലെ ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.
കടുത്ത ഉഷ്ണക്കാറ്റും പ്രളയവുമെല്ലാം ഒരുപാട് ജീവനുകള്‍ ഇതിനകംതന്നെ അപഹരിച്ചുകഴിഞ്ഞു. എന്നാല്‍, കൊതുകുജന്യ രോഗങ്ങള്‍ മുതല്‍ മാനസിക രോഗങ്ങള്‍വരേ ഗുരുതരവും പരോക്ഷവുമായ നിരവധി പ്രശ്നങ്ങള്‍ നിലവിലുണ്ടെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

‘ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും വരും നൂറ്റാണ്ടുകളില്‍ വരാനിരിക്കുന്നതുമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാലാവസ്ഥാ വ്യതിയാനമാകും ഒന്നാമത്തെ കാരണമെന്ന്’ യൂറോപ്യൻ അക്കാദമി സയൻസ് അഡ്വൈസറി കൌൺസിലിലെ (ഇസാക്ക്) പ്രൊഫസറായ സർ ആൻഡ്രൂ ഹൈനസ് പറഞ്ഞു. അതേസമയം, കാർബൺ ഉദ്വമനം വെട്ടിക്കുറയ്ച്ചതിനാല്‍ ധാരാളം നേട്ടങ്ങളും ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോസില്‍ ഇന്ധനത്തിന്‍റെ ഉപയോഗം കുറച്ചതുകൊണ്ടു മാത്രം യൂറോപ്പിൽ നേരത്തെ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കാലാവസ്ഥാമാറ്റം ഇതിനകംതന്നെ വലിയ ആരോഗ്യ പ്രതിസന്ധിയായി പരിണമിച്ചിട്ടുണ്ടെന്നും, അതിനെതിരായ പ്രവൃത്തികളില്‍ നമുക്ക് കാലതാമസം വരുത്താനാവില്ല’ എന്നും ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ നേരത്തേ പറഞ്ഞിരുന്നു.

ആഗോളതാപനം നമ്മുടെ ആരോഗ്യത്തില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചാണ് ഇസാക്കിന്‍റെ റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. ഉഷ്ണക്കാറ്റ്, വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയ പ്രതിഭാസങ്ങള്‍ പലതരത്തിലുമുള്ള ഹ്രസ്വകാല / ദീര്‍ഘകാല ആഘാതങ്ങള്‍ സൃഷ്ടിക്കുന്നു. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ, ഉല്‍കണ്‌ഠ, വിഷാദം തുടങ്ങിയ മാനസിക പ്രശ്നങ്ങളും അതുമൂലം ഉണ്ടാകുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. കാലാവസ്ഥാ വ്യതിയാനം ഭക്ഷ്യ ഉൽപ്പാദനത്തില്‍ ചെലുത്തുന്ന സ്വാധീനത്തെകുറിച്ചും ഗവേഷകര്‍ ആശങ്കപ്പെടുന്നു. അടുത്ത ദശകങ്ങളിൽ മെഡിറ്ററേനിയൻ പ്രദേശങ്ങളില്‍ വിളയുന്ന ഭക്ഷ്യവിളകളുടെ ഉത്പാദനത്തില്‍ 5-25 ശതമാനം കുറവു വരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്. മാംസാഹാരം ചെറിയ രീതിയിലെങ്കിലും വെട്ടിക്കുറക്കുന്നത് കാർബൺ ഉദ്വമനത്തിൽ വലിയ മാട്ടമുണ്ടാക്കുമെന്നും അത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഡെങ്കിപ്പനിയുള്‍പ്പടെയുള്ള സാംക്രമിക രോഗങ്ങളുടെ വ്യാപനത്തിനും കാലാവസ്ഥാമാറ്റം കാരണമാകും. താപനില വർദ്ധിക്കുന്നതനുസരിച്ച് കൊതുകുകളും പെരുകും. ചൂടുള്ള സാഹചര്യങ്ങളിൽ സാൽമൊണല്ല ബാക്ടീരിയകള്‍ പെരുകുന്നതിനാല്‍ ഭക്ഷ്യ വിഷബാധയും കൂടും. ചൂടു കൂടിയാല്‍ ഇ-കോളി ബാക്ടീരിയുടെ ആൻറിബയോട്ടിക് പ്രതിരോധ ശേഷിയും കൂടുമെന്ന് ഗവേഷകര്‍ പറയുന്നു.

Share on

മറ്റുവാര്‍ത്തകള്‍