UPDATES

ശാരദ ചിട്ടി ഫണ്ട്‌ പ്രതിയിൽ നിന്ന് സംഭാവന സ്വീകരിച്ച് തൃണമൂൽ

23 കോടി രൂപയാണ് ഇലക്ടറൽ ബോണ്ട്‌ വഴി ലഭിച്ചത്

                       

തെരഞ്ഞെടുപ്പു കമ്മീഷൻ പുറത്തു വിട്ട ഇലക്ടറൽ ബോണ്ടുകളുടെ ഡാറ്റകൾ പ്രകാരം ഏറ്റവും കൂടുതൽ സംഭാവന സ്വീകരിച്ചിരിക്കുന്ന രാഷ്ട്രീയ കക്ഷി ബിജെപിയാണ്. തൊട്ട് പിന്നാലെ കോൺഗ്രസും, തൃണമൂൽ കോൺഗ്രസും വലിയ സംഭാവനകളാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യൻ എക്സ്പ്രസ്സ്‌ പുറത്തുവിട്ട റിപ്പോർട്ട്‌ പ്രകാരം ടിഎംസി മുൻ രാജ്യസഭാ എംപി സൃഞ്ജോയ് ബോസിൻ്റെ കുടുംബത്തിന്റെ കീഴിലുള്ള

മൂന്ന് കമ്പനികൾ 23.30 കോടി രൂപയുടെ സംഭാവനകളാണ് തൃണമൂൽ കോൺഗ്രസിന് നൽകിയത്. ശാരദ ചിട്ടി ഫണ്ട് കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്ത മുൻ എംപി ഇലക്ടറൽ ബോണ്ടുകളായി 14 തവണയായാണ് തന്റെ പാർടിക്ക് സംഭാവന നൽകിയിരിക്കുന്നത്. 2021 ജൂലൈ മുതൽ 1-3 കോടി വീതവും നൽകിയിട്ടുണ്ട്.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ടിഎംസി വലിയ ഭൂരിപക്ഷത്തിൽ അധികാരം തിരിച്ചു പിടിച്ചിരുന്നു. ആ വർഷം മേയിൽ സംസ്ഥാന സർക്കാർ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പാർട്ടി സംഭാവനകൾ സ്വീകരിച്ചിരിക്കുന്നത്.

2021 ജൂലൈയ്ക്കും 2023 ജൂലൈയ്ക്കും ഇടയിൽ, ഈ കമ്പനികളിലൊന്നായ റിപ്ലി ആൻഡ് കോ സ്റ്റീവ്‌ഡോറിംഗ് & ഹാൻഡ്‌ലിംഗ് പ്രൈവറ്റ് ലിമിറ്റഡ്, ഏഴ് ഘട്ടങ്ങളിലായി 11.50 കോടി രൂപയുടെ ബോണ്ടുകൾ ടിഎംസിക്ക് സംഭാവന നൽകി. ഇത് കൂടാതെ, കമ്പനി ഡയറക്ടർമാരിൽ ഒരാളായ പ്രശാന്ത് കുമാർ ജയ്‌സ്വാൾ 2023 ഒക്ടോബർ മുതൽ രണ്ട് ഘട്ടങ്ങളിലായി 4.30 കോടി രൂപയും നൽകിയിട്ടുണ്ട്.

2022 ജനുവരിയിൽ, ബോസ് കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ കമ്പനിയായ നെറ്റിൻകോൺ മാർക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് 3 കോടി രൂപയുടെ ബോണ്ടുകൾ ടിഎംസിക്ക് നൽകി. 2021-22ൽ 22.30 ലക്ഷം രൂപയാണ് കമ്പനിക്ക് ലാഭമുണ്ടായതെന്ന് രേഖകൾ വ്യക്തമാക്കുന്നു.

മൂന്നാമത്തെ കമ്പനി ആരോ പ്രൊജക്‌ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്, 2022 ഒക്‌ടോബറിനും 2023 ജൂലൈയ്‌ക്കും ഇടയിൽ നാല് ഘട്ടങ്ങളിലായി 4.5 കോടി രൂപയാണ് നൽകിയത്. ഏറ്റവും പുതിയ രേഖകൾ പ്രകാരം 2021-22ൽ കമ്പനി 20.19 ലക്ഷം രൂപയാണ് ആദായം നേടിയിരിക്കുന്നത്. RoC രേഖകൾ പ്രകാരം, 2010-ൽ സൃഞ്ജോയ് ബോസ് റിപ്ലേയുടെ ഡയറക്ടർ സ്ഥാനം രാജിവെക്കുകയും തൻ്റെ 49 ശതമാനം ഓഹരി 2014-ൽ അമ്മ സാമ്പ ബോസിന് കൈമാറുകയും ചെയ്തു.

കമ്പനിയിലെ സ്ഥിരം ജീവനക്കാരനെന്ന നിലയിൽ ഇപ്പോൾ 1.80 കോടി രൂപ വാർഷിക ശമ്പളം വാങ്ങുന്നതായി രേഖകൾ വ്യക്തമാക്കുന്നു. സൃഞ്ജോയിയുടെ സഹോദരൻ ഷൗമിക് ബോസ് (43%), സാമ്പ ബോസ് RSHPL ട്രസ്റ്റ് (40%), പ്രശാന്ത് ജയ്‌സ്വാൾ (1.66%) എന്നിവർക്ക് റിപ്ലേയിൽ 85 ശതമാനം ഓഹരിയുണ്ട്. ശേഷിക്കുന്ന 15.34 ശതമാനം യുഎഇ പോസ്റ്റ് ബോക്‌സ് നമ്പറുള്ള എനർജി ഇൻവെസ്റ്റ്‌മെൻ്റ് ലിമിറ്റഡിൻ്റെ കൈവശമാണ്. നെറ്റിൻകോൺ മാർക്കറ്റിംഗിൽ, സൃഞ്ജോയ്‌ക്ക് 50.5 ശതമാനം ഓഹരിയുണ്ട്, അദ്ദേഹത്തിൻ്റെ സഹോദരൻ ഷൗമികിന് ഭാര്യ റായ് ബോസിനൊപ്പം 49.5 ശതമാനം ഓഹരിയുണ്ട്.

2000-ത്തിൽ കൊൽക്കത്തയിൽ സ്ഥാപിതമായ റിപ്ലി ആൻഡ് കോ സ്റ്റീവ്‌ഡോറിംഗ് & ഹാൻഡ്‌ലിംഗ്, ഇന്ത്യയിലും വിദേശത്തുമുള്ള ഏഴ് അനുബന്ധ സ്ഥാപനങ്ങളുമായി വിവിധ തുറമുഖങ്ങളിൽ ലോഡിംഗിലും വ്യാപാരത്തിലും ഏർപ്പെട്ടിരുന്നു. 2021-22ൽ 121.14 കോടി രൂപയും 2022-23ൽ 135.75 കോടി രൂപയുമാണ് കമ്പനി ആദായം നേടിയത്. 23 കോടി രൂപയാണ് മൂന്ന് കമ്പനികളിൽ നിന്നായി തൃണമൂലിന് ലഭിച്ചിരിക്കുന്നത്.

2011ലാണ് ടിഎംസിയുടെ രാജ്യസഭാ എംപിയായി അദ്ദേഹം ചുമതയേൽക്കുന്നത്. 2014 നവംബറിൽ ശാരദാ ഗ്രൂപ്പ് ഉൾപ്പെട്ട കുംഭകോണ കേസിൽ ക്രിമിനൽ ഗൂഢാലോചന, ഫണ്ട് ദുരുപയോഗം, അനാവശ്യ സാമ്പത്തിക നേട്ടങ്ങൾ എന്നിവ ആരോപിച്ച് സി.ബി.ഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. 2015 ഫെബ്രുവരിയിൽ, ജാമ്യത്തിലിറങ്ങിയതിന് ഒരു ദിവസത്തിന് ശേഷം, രാഷ്ട്രീയം തൻ്റെ മേഖലയല്ലെന്ന് അല്ലെന്ന് കസ്റ്റഡിയിൽ വെച്ച് തിരിച്ചറിഞ്ഞെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തുടർന്ന് രാജ്യസഭയിൽ നിന്നും ടിഎംസിയിൽ നിന്നും രാജിവച്ചു.

കേസിൽ അറസ്റ്റിലാകുന്നതിനുമുമ്പ്, ടിഎംസി മുഖപത്രമായ ‘ജാഗോ ബംഗ്ലാ’യുടെ എഡിറ്ററായിരുന്നു സൃഞ്ജോയ്. ശാരദ കേസിൽ അറസ്റ്റിലായ മുൻ ടിഎംസി എംപി കുനാൽ ഘോഷ് കൺസൾട്ടിംഗ് എഡിറ്ററായ ഒരു പ്രമുഖ ബംഗാളി പത്രമായ ‘സംഗ്ബാദ് പ്രതിദിന്’ എഡിറ്ററും അദ്ദേഹമായിരുന്നു.

2006ൽ പ്രശാന്ത് ജയ്‌സ്വാളിനൊപ്പം (2%) സൃഞ്ജോയ്, ഷൗമിക് എന്നിവർ കമ്പനിയിൽ 49 ശതമാനം വീതം കൈവശം വച്ചിരുന്നുവെന്നാണ് ആർ ഓ സിയിൽ നിന്ന് ലഭ്യമായ ആദ്യകാല രേഖകൾ കാണിക്കുന്നത്. 2003 മാർച്ചിൽ ഡയറക്ടറായി നിയമിതനായ സൃഞ്ജോയ് 2010 മാർച്ചിൽ രാജിവക്കുകയും ചെയ്തു.

2014 വരെ റിപ്ലിയുടെ 98 ശതമാനം ഓഹരികളാണ് അമ്മ സാമ്പയ്ക്ക് കൈമാറുന്നത് വരെ ബോസ് സഹോദരന്മാർകൈവശപ്പെടുത്തിയിരുന്നത്. ഇതിനിടെ 2015 ഡിസംബറിൽ, ഒരു വിദേശ കമ്പനിയായ എനർജി ഇൻവെസ്റ്റ്‌മെൻ്റ് ലിമിറ്റഡിന് 36.93 കോടി രൂപയ്ക്ക് ദുബായ് പോസ്റ്റ് ബോക്‌സ് വിലാസമുള്ള റിപ്ലേ 15 ശതമാനം ഓഹരിയും വാഗ്ദാനം ചെയ്തു.

2020-ൽ, സാമ്പ തൻ്റെ 83 ശതമാനം ഓഹരിയുടെ 43 ശതമാനം തൻ്റെ ഇളയ മകൻ ഷൗമികിന് കൈമാറി. 2018 ഏപ്രിലിൽ റിപ്ലേയുടെ ഡയറക്ടറായി ചുമതലയേറ്റു. 2000-ത്തിൽ കമ്പനിയുടെ സ്ഥാപക അംഗമായിരുന്നു പ്രശാന്ത് ജയ്‌സ്വാൾ. 2012 ഡിസംബറിൽ അദ്ദേഹം ഡയറക്ടർ സ്ഥാനം രാജിവച്ചെങ്കിലും 2014 സെപ്റ്റംബറിൽ വീണ്ടും നിയമിതനായി.

Share on

മറ്റുവാര്‍ത്തകള്‍