UPDATES

സിനിമ

‘ഉണ്ട’യിലെ ബിജുകുമാറും കണ്ണൂര്‍ എ ആര്‍ ക്യാമ്പിലെ രതീഷും പറയുന്നത് ഒന്നാണ്; രണ്ടാളും നേരിട്ടത് സമാനമായ വംശീയ അധിക്ഷേപം

എത്ര ഉയരത്തിലെത്തിയാലും ‘നീ ഇപ്പോഴും ആദിവാസി തന്നെയല്ലേടാ’ എന്ന സമൂഹത്തിന്റെ ചോദ്യവും സിനിമ മുന്നോട്ട് വെക്കുന്നുണ്ട്

                       

മമ്മൂട്ടി ഖാലിദ് റഹ്‌മാൻ കൂട്ടുകെട്ടിൽ എത്തിയ ‘ഉണ്ട’. മികച്ച പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുകയാണ്. ഈ സാഹചര്യത്തിൽ തന്നെയാണ് കണ്ണൂര്‍ എ ആര്‍ ക്യാമ്പിലെ കെ രതീഷ് എന്ന പോലീസ് ഓഫീസര്‍ വംശീയ അധിക്ഷേപത്തെ തുടര്‍ന്ന് രാജി വെക്കാന്‍ തീരുമാനിച്ച വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. ഇത്തരത്തിൽ പോലീസ് ഡിപ്പാർട്ട്മെന്റിനുള്ളിലെ ജാതീയമായ അധിക്ഷേപവും ‘ഉണ്ട’ എന്ന സിനിമ ചർച്ച ചെയ്യുന്നുണ്ട്‌.

എത്ര ഉയരത്തിലെത്തിയാലും ‘നീ ഇപ്പോഴും ആദിവാസി തന്നെയല്ലേടാ’ എന്ന സമൂഹത്തിന്റെ ചോദ്യവും സിനിമ മുന്നോട്ട് വെക്കുന്നുണ്ട്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ബിജുകുമാര്‍ എന്ന പോലീസുദ്യോഗസ്ഥനെ സഹപ്രവർത്തകർ തുടര്‍ച്ചയായി അധിക്ഷേപിക്കുന്നു. പലപ്പോഴും തന്റെ വിഷമം ഉളിൽ അടക്കുകയും, പ്രതിരോധം തീർക്കാൻ അയാൾ ശ്രമിക്കുന്നതും എന്നാൽ പരാജയപെടുന്നതായും നമുക്ക് സിനിമയിൽ കാണാൻ സാധിക്കും. നമ്മുടെ വിഭാഗത്തിൽ നിന്ന് നിന്നൊരാൾ പോലീസിൽ ജോലി നേടുകയാണെങ്കിൽ നമ്മുക്കൊരു നിലയും വിലയുമുണ്ടാകുമെന്ന് തന്റെ ‘അമ്മ’ പറഞ്ഞിരുന്നതായും. എന്നാൽ ഇവിടെ എത്തിയപ്പോൾ മറിച്ചാണെന്നും ലുക്മാന്‍ അവതരിപ്പിച്ച ബിജുകുമാര്‍ എന്ന കഥാപാത്രം പറയുന്നു.

എന്തുകൊണ്ട് ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചെന്ന ചോദ്യത്തിന് ഏ ആര്‍ ക്യാമ്പിലെ രതീഷ് നല്‍കിയ മറുപടിയും സമാനമായ വംശീയ അധിക്ഷേപത്തെ കുറിച്ചാണ് പറയുന്നത്.
ജാതിപ്പേരിനൊപ്പം അസഭ്യവും ചേര്‍ത്താണ് പലപ്പോഴും അഭിസംബോധന ചെയ്യാറുള്ളതെന്നും. ആത്മാഭിമാനം തകര്‍ക്കുന്ന വിധത്തിലാണ് മേലുദ്യോഗസ്ഥരുടെ പെരുമാറ്റമെന്നും ആദിവാസി കുറിച്യ വിഭാഗത്തില്‍ പെട്ട കെ രതീഷ് പറയുന്നു. പലപ്പോഴും അവധിയും ഓഫും നിഷേധിച്ചതായും കടുപ്പമുള്ള ഡ്യൂട്ടികള്‍ക്കായാണ് സ്ഥിരം നിയോഗിക്കുന്നതെന്നും എ ആര്‍ ക്യാമ്പിലെ എസ് ഐ അടക്കമുള്ള നാല് പേര്‍ നിരന്തരം പീഡിപ്പിച്ചെന്നും രതീഷ് മനോരമയോട് വെളിപ്പെടുത്തിയിരുന്നു.

പരാതി നല്‍കാന്‍ ചെന്നപ്പോള്‍ റിസര്‍വ് ഇന്‍സപെക്ടര്‍ ഗംഗാധരന്‍ പരാതി പിന്‍വലിക്കണമെന്ന് ഭീഷണിപ്പെടുത്തി. ജോലി ഉപേക്ഷിച്ചാലും മറ്റൊരിടത്തും ജീവിക്കാന്‍ കഴിയില്ലെന്നാണ് ഭീഷണിയെന്നും രതീഷ് പറയുന്നു.

ഉണ്ടയിലെ ബിജുകുമാറും പല തവണ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒരു ഘട്ടത്തിൽ ജോലി ഉപേക്ഷിക്കാൻ തീരുമാനിക്കുന്നതും സമാന കാരണങ്ങൾ കൊണ്ട് തന്നെയാണ്. ഉണ്ടയിലെ ബിജുകുമാറും കണ്ണൂര്‍ എ ആര്‍ ക്യാമ്പിലെ കെ രതീഷും പറയുന്നത് ഒരേ രാഷ്ട്രീയം തന്നെയാണ്.

Share on

മറ്റുവാര്‍ത്തകള്‍