മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗ്രേറ്റ് ഫാദറിന്റെ ടീസര്‍ പുറത്തിറങ്ങി. ഇന്നു റിലീസ് ചെയ്തപൃഥ്വിരാജ് ചിത്രമായ എസ്രയുടെ മുന്നോടിയായാണു ഗ്രേറ്റ് ഫാദറിന്റെ ടീസര്‍ വന്നത്. മമ്മൂട്ടി ഒരു കെട്ടിടത്തിനുള്ളില്‍ നിന്നും സിഗററ്റ് വലിച്ചുകൊണ്ട് പുറത്തേക്കു വരുന്നതാണ് ടീസറില്‍ ഉള്ളത്. ഡേവിഡ് നൈനാന്‍ എന്ന കഥാപാത്രത്തെയാണു മമ്മൂട്ടി അവതരിപ്പിക്കുന്നത്.
മാര്‍ച്ച് 30 നു റിലീസ് ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഹനീഫ് അദേനിയാണ്. സ്‌നേഹയാണു നായിക. തമിഴ് നടന്‍ ആര്യയും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. മണികണ്ഠന്‍, ഐ എം വിജയന്‍, മാളവിക എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.