UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

റബ്ബര്‍ താറാവിനെ എന്തുകൊണ്ട് കുളിക്കാനുള്ള വെള്ളത്തിലിടരുത്? കുട്ടിയുടെ ആരോഗ്യമാണ് പ്രധാനം

അടുക്കള മുതല്‍ വീടിന്റെ ഓരോ മുക്കിലും മൂലയിലും ആരോഗ്യത്തെ ബാധിക്കുന്ന വലിയ കുഴപ്പങ്ങള്‍ ഒളിഞ്ഞു കിടപ്പുണ്ട്

                       

നിങ്ങളുടെ കുഞ്ഞിന് സുരക്ഷിതമായ കുളി അല്ലേ വേണ്ടത്? അപ്പോള്‍, ബാത്ത് റൂമിലെ മുഖ്യ ആകര്‍ഷണമായ റബ്ബര്‍ താറാവിനെ കുളിമുറിയില്‍ നിന്നു തന്നെ ഒഴിവാക്കിയേക്കുക. Swiss Federal Institute of Aquatic Science and Technologyയുടെ പഠനമനുസരിച്ച് ഈ കളിത്താറാവുകളുടെ നിര്‍മ്മാണം വില കുറഞ്ഞ പോളിമറുകളാലാണ്. വെള്ളത്തില്‍ കാണപ്പെടുന്ന ചില ബാക്ടീരിയകള്‍ക്ക് ആവശ്യമായ പോഷകം ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ബാക്ടീരിയ ഇവയോട് അടുക്കും. കുഞ്ഞിന് കുളിക്കാനുള്ള വെള്ളത്തില്‍ ബാക്ടീരിയ ഉണ്ടാകുമെന്നര്‍ത്ഥം. നിലവാരമുള്ള പ്ലാസ്റ്റിക് ഇത്തരം കളിക്കോപ്പുകളിലും മറ്റും ഉപയോഗിക്കാനാണ് സ്വിസ് ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നത്. പക്ഷെ നിലവില്‍ ഇവ തരുന്നത് വലിയ കുഴപ്പത്തിന്റെ ചെറിയ സൂചനകളാണ്. അടുക്കള മുതല്‍ വീടിന്റെ ഓരോ മുക്കിലും മൂലയിലും ആരോഗ്യത്തെ ബാധിക്കുന്ന വലിയ കുഴപ്പങ്ങള്‍ ഒളിഞ്ഞു കിടപ്പുണ്ട്.

1. സ്‌പോഞ്ച്

വൃത്തികേടായ ഇടം വൃത്തിയാക്കാന്‍ ഉത്സാഹിക്കുന്നത് പോലെ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങളിലും അല്പം ശ്രദ്ധ വെക്കാം. 2011 ല്‍ പൊതുജനാരോഗ്യവും സുരക്ഷയും ബന്ധപ്പെടുത്തി അന്താരാഷ്ട്ര സംഘടനയായ NSF, 30 വീട്ടുപകരണങ്ങളുടെ വൃത്തി പരിശോധിച്ചു. അടുക്കളയില്‍ എപ്പോഴും കാണുന്ന ഡിഷ് ക്ലോത്തുകളിലും സ്‌പോഞ്ചിലുമാണ് ഏറ്റവും അധികം ബാക്ടീരിയയെ കാണാനായത്. ഇവയില്‍ 75% ഇ- കൊളി ബാക്ടീരിയകളും! രണ്ടാം സ്ഥാനം അടുക്കളയിലെ സിങ്കിന് ആണ് – 45% അണുക്കള്‍. 27% അണു സാന്നിധ്യവുമായി ടൂത്ത് ബ്രഷ് ഹോള്‍ഡറുകള്‍ മൂന്നാമത് ഉണ്ട്.

2. അടുക്കളയിലെ ‘ നുറുക്കല്‍ അസിസ്റ്റന്റുകള്‍’

മാംസം മുറിക്കാനാണ് അധികവും ഈ ചോപ്പിംഗ് ബോര്‍ഡുകളുടെ സഹായം വേണ്ടത്. മാംസത്തിലെ ബാക്ടീരിയ, ഈ ബോര്‍ഡുകളില്‍ അവശേഷിക്കുമെന്നര്‍ത്ഥം. വീടിനുളളിലെ അന്തരീക്ഷത്തില്‍ ഇവയും ഈ ബോര്‍ഡിനുള്ളില്‍ പരുവപ്പെട്ട് വരും.

3. വാഷിംഗ് മെഷീന്‍

ദൈനംദിന ജീവിതത്തില്‍ ഒരു സഹായി ആണെല്ലോ വാഷിംഗ് മെഷീന്‍. ബാക്ടീരിയക്ക് ജീവിക്കാനും സഹായി ആണത്രെ മെഷീനുകള്‍. വസ്ത്രങ്ങള്‍ ഓരോന്നും വാഷിംഗ് മെഷീനിനുള്ളില്‍ തണുത്ത വെള്ളത്തില്‍ കഴുകിയെടുക്കലാണെല്ലോ നമ്മുടെ പതിവ്. ബാക്ടീരിയക്ക് കയറിക്കൂടാന്‍ വസ്ത്രങ്ങളുമായി!

4. ഐസ്

ഐസ് മേക്കറും ഐസ് ട്രേയും വൃത്തിയാക്കുന്നത് തന്നെ അപൂര്‍വ്വം. വീണ്ടും വെള്ളം നിറയ്ക്കുകയും ആ വെള്ളത്തിലേക്ക് ബാക്ടീരിയ എത്തുകയും ചെയ്യുന്നു. 2012ല്‍ ഒരു സയന്‍സ് പ്രോജക്ട് ചെയ്യുന്ന സന്ദര്‍ഭത്തില്‍ 12 വയസുകാരി ജാസ്മിന്‍ റോബര്‍ട്ട്‌സിന്റെ കണ്ടെത്തല്‍ ഞെട്ടിക്കുന്നതായിരുന്നു. ഫ്‌ലോറിഡയിലെ ഫാസ്റ്റ് ഫുഡ് ഇടങ്ങളില്‍ ടോയ്‌ലറ്റുകളിലെ വെള്ളം, ഐസിനേക്കാളും വൃത്തിയുളളതായിരുന്നു എന്നാണ് ജാസ്മിന്‍ കണ്ടെത്തിയത്.

5. കമ്പ്യൂട്ടര്‍ കീബോര്‍ഡുകള്‍

2008 ല്‍ ഒരു പ്രമുഖ കമ്പനി തങ്ങളുടെ ടെക്‌നിക്കല്‍ വിദഗ്ധരെ ലണ്ടര്‍ ഓഫീസിലേക്കയച്ചു. തുടച്ചു വൃത്തിയാക്കിയ 33 കീബോര്‍ഡുകളില്‍ നാലെണ്ണം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് കണ്ടെത്തി. ഒന്നില്‍ പ്രതീക്ഷിച്ചതിലും 150 ഇരട്ടി ബാക്ടീരിയയും!

എങ്ങനെ ഇവയെ തുരത്താം? കാണാന്‍ സാധിക്കുന്ന പൊടി ആദ്യം തുടച്ചെടുക്കുക. വൃത്തിയുള്ള മൃദുവായ തുണി ഉപയോഗിച്ച് വേണം ഇത്. ആല്‍ക്കഹോള്‍ വൈപ്പുകളുടെ സഹായത്താലും വല്ലപ്പോഴും വൃത്തിയാക്കാം. അരിസോണ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയത് കേള്‍ക്കണോ? ഒരു പുരുഷന്റെ കമ്പ്യൂട്ടര്‍ ഡസ്‌കില്‍ ഉള്ളതിലും നാലിരട്ടി അണുക്കള്‍ ഒരു സ്ത്രീയുടെ ഡെസ്‌കില്‍ ഉണ്ടാകുമത്രെ!

 

Share on

മറ്റുവാര്‍ത്തകള്‍