UPDATES

ആകാശത്തോളം ഉയർന്ന ആത്മീയത

വൃന്ദാവനിൽ നിർമ്മിക്കുന്നത് 668.64 കോടി രൂപ ചെലവിൽ 70 നിലകളുള്ള കൃഷ്ണ ക്ഷേത്രം

                       

ഉത്തർപ്രദേശിലെ വൃന്ദാവനിൽ 80 മില്യൺ ഡോളർ (668.64 കോടി രൂപ) ചെലവിൽ 70 നിലകളുള്ള ഒരു അംബരചുംബിയായ ക്ഷേത്രം, ‘വൃന്ദാവൻ ഹെറിറ്റേജ് ടവർ’ അല്ലെങ്കിൽ ‘വൃന്ദാവൻ ചന്ദ്രോദയ മന്ദിർ’ നിർമ്മിക്കുന്നു. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ സംസ്കാരത്തിൻ്റെ പ്രധാന പ്രദർശനമായി ക്ഷേത്രം ഉയർന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്, കൂടാതെ ഇന്ത്യയിലെ ടൂറിസത്തെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും ഉത്തേജിപ്പിക്കുമെന്ന്  ഉന്നത അന്താരാഷ്ട്ര കൃഷ്ണഭാവനാമൃത സംഘം ( ഇസ്‌കോൺ) നേതാവ് പറഞ്ഞു.

ആഗോള ഹരേ കൃഷ്ണ മൂവ്‌മെൻ്റിൻ്റെ വൈസ് ചെയർമാനും സഹ ഉപദേഷ്ടാവും ഇസ്‌കോൺ ബാംഗ്ലൂരിൻ്റെ സീനിയർ വൈസ് പ്രസിഡൻ്റുമായ ചഞ്ചലപതി ദാസ വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ, ഇന്ത്യയിലെ ടൂറിസം വർദ്ധിപ്പിക്കുന്നതിന് മതപരമായ അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകത ഊന്നി പറഞ്ഞിരുന്നു.

‘ഇന്ത്യയിലെ സന്ദർശകർ, അവർ എവിടെ നിന്നുള്ളവരാണെങ്കിലും, ഇന്ത്യയുടെ ആത്മീയത അനുഭവിക്കാൻ താൽപ്പര്യമുള്ളവരാണെന്ന് വിശ്വസിക്കുന്നുവെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്തിയിരുന്നു. അങ്ങനെ വരുന്നവർ തീർച്ചയായും നല്ല വിമാനത്താവളങ്ങളും മറ്റ് ആകർഷണീയമായ സ്ഥലങ്ങളും കണ്ടേക്കാം , അത്തരം കാര്യങ്ങളെല്ലാം ആകാംഷ ഉണർത്തുന്നതും രസകരവുമാണ്, പക്ഷെ അവർ ആത്മീയത കൂടി തേടുന്നുണ്ടല്ലോ, അതിനാൽ ഇവിടുള്ളവർക്ക് അഭിമാനിക്കാവുന്ന തരത്തിലുള്ള ആത്മീയ അടിസ്ഥാന സൗകര്യങ്ങളും മതപരമായ അടിസ്ഥാന സൗകര്യങ്ങളും വിദേശികളെ കൊണ്ടുവന്ന് കാണിക്കാൻ ഞങ്ങൾക്ക് ഉണ്ടായിരിക്കണം. നിങ്ങൾ അവരെ വൃന്ദാവനത്തിലേക്ക് കൊണ്ടുവരുമ്പോൾ, കൃഷ്ണൻ്റെ സന്ദേശമായ വൃന്ദാവനത്തിനു ചുറ്റുമായി നിർമ്മിച്ച ഇത്തരത്തിലുള്ള ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്തുന്ന നിർമ്മിതികൾ അവർക്ക് കാണിക്കാൻ കഴിയണം’ എന്നാണ് വൃന്ദാവൻ ഹെറിറ്റേജ് ടവറിനെക്കുറിച്ച് ഇസ്‌കോൺ നേതാവ് ചഞ്ചലപതി ദാസ പറഞ്ഞത് .

ഇന്ത്യയുടെ പൈതൃക അടിസ്ഥാന സൗകര്യങ്ങൾ ലോകത്തെ ചിന്തകർക്കും നേതാക്കന്മാർക്കും ഒരു ആകർഷണ ഘടകമായി മാറുമെന്ന് ഇസ്‌കോൺ ഉന്നത നേതാവ് ചഞ്ചലപതി ദാസ പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. ‘ഇന്ത്യയുടെ പൈതൃക അടിസ്ഥാന സൗകര്യങ്ങൾ ലോകത്തെ ചിന്തകരെയും നേതാക്കളെയും മറ്റുള്ളവരെയും ദാർശനിക ചർച്ചകളിലും സാംസ്കാരിക വിനിമയ പരിപാടികളിലും ഏർപ്പെടാൻ ആകർഷിക്കും, ക്ഷേത്ര സമുച്ചയത്തിൽ സുഖപ്രദമായ താമസ സൗകര്യങ്ങൾ ഉണ്ടായിരിക്കും, അത് വീട്ടിൽ നിന്ന് അകലെ ഒരു വീട് എന്ന പ്രതീതി സൃഷ്ടിക്കുകയും വിനോദസഞ്ചാരികളുടെ ഒഴുക്ക് വർദ്ധിപ്പിക്കുകയും ചെയ്യും’.

3000 കാറുകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന മൾട്ടി ലെവൽ പാർക്കിങ് സൗകര്യവും പദ്ധതിയിലുണ്ടാകും. ആഗോളതലത്തിൽ ഇന്ത്യൻ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിപുലമായ ശ്രമത്തിൻ്റെ ഭാഗമായ അന്താരാഷ്ട്ര സന്ദർശകരുടെ ഒഴുക്കിനെ പിന്തുണയ്ക്കുന്നതിന് ശക്തമായ ആത്മീയ അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകതയെക്കുറിച്ചും ചഞ്ചലപതി ദാസ പറഞ്ഞു. വൃന്ദാവൻ ചന്ദ്രോദയ മന്ദിറിന്റെ പണികൾ പൂർത്തിയാകുമ്പോൾ ഇതായിരിക്കും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രം. 700 അടി ഉയരത്തിൽ നിർമ്മിക്കുന്ന ക്ഷേത്രം സർദാർ വല്ലഭായ് പട്ടേലിൻ്റെ (597 അടി) ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയെ ഈ മറികടക്കും.

നിലവിൽ, 20 ദശലക്ഷം ആളുകൾ വൃന്ദാവനത്തിലേക്ക് വരുന്നുണ്ടെന്നാണ് ചഞ്ചലപതി ദാസ പറഞ്ഞത്. ഉത്തർപ്രദേശ് ടൂറിസം ഗവൺമെൻ്റിൻ്റെ കണക്കുകൾ പ്രകാരം അടുത്ത ആറ് മുതൽ പത്ത് വർഷത്തിനുള്ളിൽ ഇത് അഞ്ചിരട്ടിയായി മാറും, അതായത് 100 മില്യൺ. ഈ പദ്ധതികൾക്ക് അത്രയും വലിയ സംഖ്യയെ തൃപ്തിപ്പെടുത്താൻ കഴിയുന്നതാണ്. കൂടാതെ 2,00,000 പേരെ കൈകാര്യം ചെയ്യാനും സാധിക്കുന്ന തരത്തിലാണ് പദ്ധതി എന്നും അദ്ദേഹം വ്യക്തമാക്കി.

Share on

മറ്റുവാര്‍ത്തകള്‍