UPDATES

ആദ്യഘട്ട വോട്ടെടുപ്പിന് മുമ്പ് പിടികൂടിയത് 4,650 കോടി

75 വര്‍ഷത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ തുക

                       

2024ലെ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, എൻഫോഴ്‌സ്‌മെൻ്റ് ഏജൻസികൾ 4,650 കോടി രൂപ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. പിടിച്ചെടുത്തതിൽ 45% മയക്കുമരുന്നാണെന്ന് തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു. പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പിന് മുമ്പ് നടന്ന ഈ പിടിച്ചെടുക്കൽ രാജ്യത്ത് 75 വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പു ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ നീക്കമാണെന്നും ഇസിഐയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

3,475 കോടിയിലേറെ രൂപയാണ് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പിടിച്ചെടുത്തത്.  ഈ വർഷം മാർച്ച് ഒന്നു മുതൽ ഓരോ ദിവസവും 100 കോടി രൂപ പിടിച്ചെടുത്തതായി ഇസി വ്യക്തമാക്കി. സമഗ്രമായ ആസൂത്രണം, സ്കെയിൽ അപ്പ് സഹകരണം, ഏജൻസികളിൽ നിന്നുള്ള ഏകീകൃത പ്രതിരോധ പ്രവർത്തനങ്ങൾ, സജീവമായ പൗര പങ്കാളിത്തം, സാങ്കേതികവിദ്യയുടെ ഉപയോഗപ്പെടുത്തൽ എന്നിവയിലൂടെയാണ് ഈ പിടിച്ചെടുക്കൽ സാധ്യമായതെന്നും പറയുന്നുണ്ട്.

543 ലോക്‌സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടക്കുക. ആദ്യ ഘട്ടം ഏപ്രിൽ 19ന് നടക്കും. വോട്ടെണ്ണൽ ജൂൺ നാലിന് നടക്കും. അതേസമയം, മാർച്ച് 16ന് കർണാടകയിൽ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ നിലവിൽ വന്നതിന് ശേഷം ഏകദേശം 45.59 കോടി രൂപയും, 151 കോടി വിലമതിക്കുന്ന മദ്യവും കണ്ടുകെട്ടിയിരുന്നു. 1,650 ൽ പരം എഫ്ഐആറുകളും ഫയൽ ചെയ്തിട്ടുണ്ട്. കണ്ടുകെട്ടിയ എല്ലാറ്റിൻ്റെയും മൂല്യം 345.89 കോടി രൂപയോളമാണ്.

മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം 46.59 കോടി രൂപ പണവും 151 കോടിയിലധികം മൂല്യമുള്ള മദ്യക്കുപ്പികളും 9.93 കോടിയുടെ ലഹരി വസ്തുക്കളും 56.86 കോടിയുടെ സ്വർണവും ഫ്‌ളൈയിംഗ് സ്‌ക്വാഡും സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും പോലീസ് അധികൃതരും ചേർന്ന് പിടിച്ചെടുത്തിട്ടുണ്ട്. 7.73 കോടി രൂപ പിടിച്ചെടുത്തതായി കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.ഏറ്റവും കൂടുതൽ വിഹിതം പിടിച്ചെടുത്ത സംസ്ഥാനം രാജസ്ഥാനാണ് (779 കോടി). ഗുജറാത്ത് (605 കോടി), മഹാരാഷ്ട്ര (431 കോടി) എന്നിങ്ങനെ മറ്റു സംസ്ഥാങ്ങളിൽ നിന്നും പിടിച്ചെടുത്തു.

രാജസ്ഥാനിൽ,  533 കോടി രൂപ  പണമായും, 120 കോടി രൂപ മയക്കുമരുന്നുമായാണ് പിടിച്ചെടുത്തത്. 41കോടിയിലധികം വിലമതിക്കുന്ന 37.98 ലക്ഷം ലിറ്റർ മദ്യവും തിരഞ്ഞെടുപ്പ് ബോഡി പിടിച്ചെടുത്തു. ഗുജറാത്തിലും മഹാരാഷ്ട്രയിലും  മയക്കുമരുന്നുകളാണ് ഏറ്റവും കൂടുതൽ പിടിച്ചെടുത്തത്. ഗുജറാത്തിൽ നിന്ന്  അകെ പിടിച്ചെടുത്ത 605 കോടി രൂപയിൽ, മയക്കുമരുന്നിന്റെ മാത്രം വില 486 കോടിയാണ്.  മഹാരാഷ്ട്രയിൽ 431 കോടി പിടിച്ചെടുത്തതിൽ  214  കോടിയും മയക്കുമരുന്നിന്റെ വിലയാണ്.

Share on

മറ്റുവാര്‍ത്തകള്‍