November 10, 2024 |
Share on

ഗുജറാത്തില്‍ പിടികൂടിയത് 3,300 കിലോ ലഹരി മരുന്നുകള്‍

രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ട

ഗുജറാത്ത് തീരത്ത് നിന്നും 3,300 കിലോഗ്രാം ലഹരി മരുന്ന് പിടികൂടി. രാജ്യത്ത് സമീപകാലത്തായി നടന്ന ഏറ്റവും വലിയ ലഹരി വേട്ടയാണിത്. ഇന്ത്യന്‍ നേവിയും നാഷണല്‍ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഒരു പായ്ക്കപ്പലില്‍ നിന്നും ഇത്രയധികം ലഹരിവസ്തുകള്‍ പിടിച്ചെടുത്തത്. പിടികൂടിയവയുടെ മതിപ്പ് വിലയെത്രയാണെന്നത് പുറത്തുവിട്ടിട്ടില്ല.

3,089 കിലോ ചരസ്, 158 കിലോ മെത്താംഫെറ്റാമി, 25 കിലോഗ്രാം മോര്‍ഫിന്‍ എന്നിവയാണ് ഫെബ്രുവരി 27 ന് നടത്തിയ ഓപ്പറേഷനില്‍ പിടികൂടിയത്. പിടികൂടിയ പായ്ക്കപ്പലില്‍ നിന്നും അഞ്ചു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ പൊലീസിന് കൈമാറിയിട്ടുണ്ടെന്നാണ് നേവി വൃത്തങ്ങള്‍ അറിയിച്ചത്.

നിരീക്ഷണ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്ന പി8ഐ എല്‍ആര്‍എംആര്‍ എയര്‍ക്രാഫ്റ്റില്‍ നിന്നുള്ള വിവരങ്ങളുടെയും നര്‍കോട്ടിക് ബ്യൂറോയില്‍ നിന്നുള്ള സ്ഥിരീകരണത്തിന്റെയും അടിസ്ഥാനത്തില്‍ നേവി കപ്പല്‍ വിജയകരമായി ലഹരി കടത്തുകയായിരുന്ന പായ്ക്കപ്പലിനെ പിടികൂടുകയായിരുന്നുവെന്ന് നേവിയുടെ അറിയിപ്പില്‍ പറയുന്നുണ്ട്. സമീപകാലത്ത് പിടികൂടിയതില്‍വച്ച് ഏറ്റവും കൂടിയ അളവിലുള്ള ലഹരി മരുന്നുകളാണിതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Advertisement