UPDATES

ഇന്ത്യയിലെ അത്യാഡംബര വിവാഹം ; അംബാനി കുടുംബത്തിന്റെതായിരുന്നില്ല

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വിവാഹം

                       

ഇന്ത്യ കണ്ട ഏറ്റവും വലിയ വിവാഹം മുകേഷ് അംബാനിയുടെ മകന്റെ വിവാഹമായിരുന്നില്ല. വ്യവസായിയും കർണാടക മുൻ മന്ത്രിയുമായ ജി ജനാർദ്ദന റെഡ്ഡി തന്റെ മകളുടെ വിവാഹത്തിന് ചിലവഴിച്ച തുകയും, കല്യാണം നടത്തിയ രീതിയും അതീവ വ്യത്യസ്തമായായിരുന്നു. അംബാനി കല്യണത്തേക്കാൾ വലിയ തുകയാണ് ചെലവഴിച്ചത്.

2016-ൽ ഖനന വ്യവസായിയും കർണാടക മുൻ മന്ത്രിയുമായ ജി ജനാർദ്ദന റെഡ്ഡിയുടെ മകൾ ബ്രാഹ്മണി റെഡ്ഡിയും ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി വിക്രം ദേവ റെഡ്ഡിയുടെ മകൻ രാജീവ് റെഡ്ഡിയും തമ്മിലുള്ള വിവാഹം ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വിവാഹമായി കണക്കാക്കപ്പെട്ടിരുന്നു. 500 കോടിയാണ് വിവാഹത്തിന് ചിലവ് വന്നത്. ദി ഗ്രേറ്റ് ഇന്ത്യൻ വെഡിങ് എന്ന രീതിയിൽ നടത്തപ്പെട്ട വിവാഹത്തിന് ജനാർദ്ദന റെഡ്ഡി ധാരാളമായി പണം ചെലവഴിച്ചിരുന്നു. അഞ്ച് ദിവസം മുഴുവൻ നീണ്ടുനിന്ന വിവാഹത്തിന് 50,000 ആളുകളാണ് പങ്കെടുത്തത്. ഫാഷൻ ഡിസൈനറായ നീത ലുല്ല രൂപകൽപന ചെയ്ത കല്യാണ സാരിയായിരുന്നു ചടങ്ങിന്റെ ഏറ്റവും വലിയ ആകർഷണം.

ബ്രാഹ്മണി റെഡ്ഡിയുടെ വിവാഹവസ്ത്രം, ചുവന്ന നിറത്തിലുള്ള, സ്വർണ്ണ നൂലുകൾ കൊണ്ട് നെയ്തെടുത്ത കാഞ്ജീവരം സാരിക്ക് 17 കോടി രൂപ യായിരുന്നു വില. ബ്രാഹ്മണിയുടെ ആഭരണങ്ങൾ തെരഞ്ഞെടുക്കുന്നതും അന്ന് വിവാഹത്തിൻ്റെ ചർച്ചാവിഷയമായിരുന്നു. വെഡിങ് ലുക്കിൽ ഏറ്റവും ഹൈലേറ്റ് ചെയ്യപ്പെട്ടത് ഒരു ഡയമണ്ട് ചോക്കർ നെക്ലേസ് ആയിരുന്നു. 25 കോടി രൂപ വിലമതിച്ച ഈ നെക്ലസിനു പുറമെ പഞ്ചദാല, മാംഗ് ടിക്ക, തുടങ്ങി എല്ലാ വിവാഹ ആഭരണങ്ങൾക്കുമായി ചിലവായത് 90 കോടി രൂപയായിരുന്നു. ജനാർദ്ദന റെഡ്ഡി ബെംഗളൂരുവിലെ ഫൈവ്, ത്രീ സ്റ്റാർ ഹോട്ടലുകളിലായി 1,500 മുറികളായിരുന്നു ബുക്ക് ചെയ്തത്. 40 ഓളം രാജകീയ രഥങ്ങൾ വേദിക്കുള്ളിൽ അതിഥികളെ കയറ്റി, 2,000 ടാക്സികളും 15 ഹെലികോപ്റ്ററുകളും ആഘോഷത്തിലേക്ക് കൊണ്ടുവരാൻ ക്രമീകരിച്ചിരുന്നു.

വിവാഹത്തിന് മാസങ്ങൾക്ക് മുമ്പ് നടത്തിയ ക്ഷണത്തിന് 5 കോടി രൂപ ചിലവായത്, കുടുംബം ഒരുമിച്ച് അഭിനയിച്ച ഒരു കൊറിയോഗ്രാഫ് ഗാനം പ്ലേ ചെയ്യുന്ന മിനിയേച്ചർ എൽസിഡി സ്‌ക്രീനും ഒരു വെള്ളി ഗണേശ വിഗ്രഹവും ക്ഷണക്കത്തിൽ ഉണ്ടായിരുന്നു.

wedding invitation of Brahmani Reddy in lcd screen playing songs

ആഡംബര വിവാഹത്തിന് നിരവധി പേരാണ് എതിർപ്പ് അറിയിച്ച് രംഗത്തെത്തിയത്. പൊതുപ്രവർത്തകനെന്ന നിലയിൽ വിവാഹത്തിലൂടെ മോശം സന്ദേശമാണ് റെഡ്‌ഡി നൽകുന്നതെന്ന് ആളുകൾ വാദിച്ചു.

English summary; India’s most expensive wedding costs 500 crore than ambani wedding

Share on

മറ്റുവാര്‍ത്തകള്‍