UPDATES

വിദേശം

സ്വകാര്യ ചിത്രങ്ങൾ ചോർത്തി, രഹസ്യങ്ങൾ പുറത്തുവിടുമെന്ന് പത്രം ഭീഷണിപ്പെടുത്തുന്നു; ആമസോൺ ഉടമ ജെഫ് ബെസോഫ്

പൂർണ്ണ നഗ്നനായി നിൽക്കുന്ന സെൽഫികൽ മുതൽ വളരെ വ്യക്തിപരമായ ഫോൺ സംഭാഷണങ്ങളുടെ റെക്കോഡിങ്ങുകൾ വരെ തങ്ങളുടെ പക്കലുണ്ടെന്ന് പറഞ്ഞാണ് ഭീഷണി.

                       

തൻറെ സ്വകാര്യ ഫോട്ടോഗ്രാഫുകളും ഫോൺ സന്ദേശങ്ങളും ചോർത്തി നാഷണൽ ഇൻക്വിരെർ എന്ന ടാബ്ലോയിഡ് പത്രം ഭീഷണിപ്പെടുത്തുവെന്ന ആരോപണവുമായി ആമസോൺ ഉടമ ജെഫ് ബെസോസ്. പത്രം നടത്തുന്ന എ എം ഐ എന്ന സ്ഥാപനം, ജെഫിന്റെ കീഴുദ്യോഗസ്ഥർക്ക് അയക്കുന്ന നിരവധി ഭീഷണി മെസ്സേജുകൾ കൂടി ഉൾപ്പെടുത്തിയ വിശദമായ ബ്ലോഗിലാണ് ജെഫ് ബെസോസ് പത്രം തൻറെ സ്വകാര്യതയിലേക്ക് അപകടകരമായ വിധത്തിൽ നുഴഞ്ഞു കയറുന്നുവെന്ന് വെളിപ്പെടുത്തിയത്. അവർ എങ്ങെനെയാണ്ഈ വിവരങ്ങളൊക്കെ ചോർത്തുന്നത് എന്നറിയാൻ ബെസോ നടത്തിവരുന്ന അന്വേഷണം അവസാനിച്ചില്ലെങ്കിൽ, പല രഹസ്യങ്ങളും പത്രം വഴി പരസ്യപ്പെടുത്തുമെന്നതായിരുന്നു ഭീഷണി. ഇതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളും ഉണ്ടാകാമെന്നാണ് ലോകത്തിലെ ഈ “ഏറ്റവും വലിയ കോടീശ്വരൻ “ആരോപിക്കുന്നത്.

ജനുവരിയിൽ ബെസോസ് വിവാഹമോചിതനായ സമയത്തും ഈ ടാബ്ലോയിഡ് പത്രത്തിന്റെ ഭാഗത്തുനിന്ന്  സ്വകാര്യതയിലേക്ക് ഈ ഇടിച്ച് കയറ്റമുണ്ടായിരുന്നു. അന്ന് നാഷണൽ ഇൻക്വിരെർ തന്നെ ബെസോസിന് ലൗറേൻ സാഞ്ചേസ് എന്ന ടെലിവിഷൻ അവതാരികയുമായ ബന്ധമുണ്ടെന്ന് പറഞ്ഞ് ബെസോയുടെ ചില സ്വകാര്യ ഫോൺ സന്ദേശങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അതിനു പിന്നാലെയാണ് മറ്റനേകം ഭീഷണി. തൻറെ സ്വകാര്യത അപകടത്തിലാണെന്ന് മനസിലായതോടെ ബെസോസ് ഒരു സ്വകാര്യ അന്വേഷണ വിദഗ്ധനെ ഇവർ എങ്ങേനെയാണ് തൻറെ ഫോൺ സംഭാഷണങ്ങൾ ഫോട്ടോകൾ മുതലായവ ചോർത്തുന്നത് എന്ന അന്വേഷിക്കാനും, എന്താണ് ഇതുകൊണ്ട് അവരുടെ ലക്ഷ്യമെന്നും കണ്ടു പിടിക്കാൻ ഏൽപ്പിച്ചതിനു പിന്നാലെയാണ് പത്രമുടമ ഡേവിഡ് പെക്കറിന്റെ ഭീഷണി വരുന്നത്. ഇനിയും ഞങ്ങളെ കുറിച്ചുള്ള അന്വേഷണം തുടരാനാണ് ഉദ്ദേശമെങ്കിൽ കൂടുതൽ ഫോട്ടോസും സന്ദേശങ്ങളും പുറത്ത് വിടുമെന്നായിരുന്നു ഇവർ അയച്ച ഇ മെയിൽ സന്ദേശത്തിന്റെ സാരം. ഏതാണ്ട് പൂർണ്ണ നഗ്നനായി നിൽക്കുന്ന സെൽഫികൽ മുതൽ വളരെ വ്യക്തിപരമായ ഫോൺ സംഭാഷണങ്ങളുടെ റെക്കോഡിങ്ങുകൾ വരെ തങ്ങളുടെ പക്കലുണ്ടെന്ന് പറഞ്ഞാണ് ഭീഷണി.

യാതൊരു വാർത്താമൂല്യവുമില്ലാത്ത ഈ ചിത്രങ്ങൾ പരസ്യപ്പെടുത്താൻ വെമ്പൽ കൊള്ളുന്നതിന് പിന്നിൽ എന്റെ സ്വകാര്യതയിലേക്ക് ഇടിച്ച് കയറുക, ഭീഷണിപ്പെടുത്തുക എന്ന ഒറ്റ ഉദ്ദേശ്യമേയുള്ളൂ  ഇതിനു പിന്നിൽ മറ്റ് ലഷ്യങ്ങൾ ഉണ്ടെന്നത് ഉറപ്പാണ്, ഇത് രാഷ്ട്രീയ പ്രേരിതമാണെന്നത് തീർച്ചയാണ്. “ ഈ സ്ഥാനത്തി രിക്കുന്ന  എനിക്ക് എന്റെ സ്വകാര്യാതയിലേക്കുള്ള ഈ കടന്നു കയറ്റാതെ അതിജീവിക്കാൻ പ്രയാസം അനുഭവപ്പെടുന്നു, അപ്പോൾ ബാക്കിയുള്ളവർക്ക് എങ്ങനെ കഴിയുമെന്ന്  ജെഫ് ബെസോസ് ആശ്ചര്യപ്പെട്ടതായി അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള വാഷിംഗ്‌ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

Share on

മറ്റുവാര്‍ത്തകള്‍