UPDATES

മുംബൈ അമ്പയർ ഒത്തുകളിയോ?

വിവാദം പുകഞ്ഞ് മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിംഗ്‌സ് മത്സരം

                       

മുംബൈ ഇന്ത്യൻസിന് അനുകൂലമായി ഐപിഎല്ലിൽ ഡിആർഎസ് ദുരുപയോഗം ചെയ്‌തെന്ന ആരോപണം ഉയരുന്നു. മഹാരാജ യാദവീന്ദ്ര സിംഗ് ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്‌സും അഞ്ച് തവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് സംഭവം. സമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.

മുംബൈയുടെ ബാറ്റിംഗിന്റെ 15-ാം ഓവറിൽ പഞ്ചാബ് കിംഗ്‌സ് ഫാസ്റ്റ് ബൗളർ അർഷ്ദീപ് സിംഗിന്റെ പന്ത് വൈഡ് ലൈനിലൂടെ കടന്നുപോയി. എന്നാൽ അമ്പയർ വൈഡ് അനുവദിച്ചില്ല. ഈ സമയം മുംബൈ ഇന്ത്യൻസ് താരം ടിം ഡേവിഡ് അർഷ്ദീപിൻറെ 15-ാം ഓവറിൽ വൈഡ് റിവ്യൂ ആവശ്യപ്പെടാനുള്ള സിഗ്‌നൽ കാണിച്ചു. തുടർന്ന് മുംബൈയുടെ ഹെഡ് കോച്ച് മാർക്ക് ബൗച്ചർ വൈഡ് സിഗ്‌നലും കാണിച്ചു. റിവ്യൂ നിർദ്ദേശം അനുവദിക്കരുതെന്ന് പഞ്ചാബ് നായകൻ സാം കരൺ ആവശ്യപ്പെട്ടു.

അദ്ദേഹം അമ്പയറിനെതിരെ പ്രതിഷേധിച്ചെങ്കിലും ടീമിന് അനുകൂലമായ നടപടി ഉണ്ടായില്ല. ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടീം റിവ്യൂവുമായി മുന്നോട്ട് പോയി. അമ്പയർ സംഘം മുംബൈ ഇന്ത്യൻസിന് അനുകൂലമായി തീരുമാനങ്ങളെടുത്തുവെന്ന് വിമർശനം ഉയർന്നു. മുംബൈയ്ക്ക് അനുകൂലമായി മൂന്നാം അമ്പയർ വൈഡും അനുവദിച്ചു. ഇതോടെ അമ്പയറിനെ ചോദ്യം ചെയ്തുകൊണ്ട് നിരവധി പേരാണ് സമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

വൈഡ് ബോൾ വിളിക്കാതെ അമ്പയർ മുംബൈ ഇന്ത്യൻസിന് അനുകൂലമായി വിധിച്ചപ്പോൾ കമൻ്റേറ്റർ മുരളി കാർത്തിക് ഓൺ-എയറിൽ തന്റെ ആശ്ചര്യം പ്രകടിപ്പിച്ചു. ” സീരിയസ്‌ലി, ബാറ്റ്സ്മാൻ ഇതിനകം ഓഫ് സ്റ്റമ്പിന് പുറത്തായിരുന്നു. ലൈൻ നീങ്ങിയെന്നാണ് ഞാൻ കരുതിയത്.” ഈ സാഹചര്യത്തിൽ, പന്തിനെ വൈഡ് എന്ന് വിളിക്കണമായിരുന്നോ എന്ന കാര്യത്തിൽ കാർത്തിക് തന്റെ ആശ്ചര്യം മറച്ചുവച്ചില്ല.

Share on

മറ്റുവാര്‍ത്തകള്‍