UPDATES

ജയ്പൂരില്‍ നിന്ന് തെറിച്ച് സുനില്‍ ശര്‍മ

‘ജയ്പൂര്‍ ഡയലോഗ്’ പാരയായി

                       

ജയ്പൂർ ഡയലോഗിൽ കോൺഗ്രസ്‌ ടിക്കറ്റ് നഷ്ട്ടപ്പെടുത്തി സുനിൽ ശർമ്മ. ഏറെ വിവാദങ്ങൾക്കൊടുവിൽ ജയ്പൂർ മണ്ഡലത്തിൽ നിന്നും സുനിൽ ശർമ്മയെ ഒഴിവാക്കി പ്രതാപ് സിംഗ് കച്ചരിയാവാസ്സിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുകയാണ് കോൺഗ്രസ്‌. സുനിൽ ശർമ്മയും വലതുപക്ഷ ആശയങ്ങളെ പിന്തുണക്കുന്ന ‘ജയ്പൂർ ഡയലോഗ്’ എന്ന യുട്യൂബ് ചാനലുമായുള്ള ബന്ധമാണ് വിവാദത്തിൽപ്പെടുത്തിയത്.

സുനിൽ ശർമയുടെ നേതൃത്വത്തിലുള്ള ‘ജയ്പൂർ ഡയലോഗ്’ എന്ന യൂട്യൂബ് ചാനലിൽ കോൺഗ്രസ് നേതാക്കളെയും സംഘടനാ സംവിധാനങ്ങളെയും പരിഹസിക്കുന്നത​ാണെന്നും ഇസ്‍ലാമോ​​ഫോബിക്കായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും വിമർശനം ഉയർന്നിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച, കോൺഗ്രസ് സുനിൽ ശർമ്മയെ ജയ്പൂരിലെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസുമായുള്ള ശർമ്മ കുടുംബത്തിൻ്റെ ബന്ധത്തിനും സുരേഷ് ഗ്യാൻ വിഹാർ സർവകലാശാലയെ നയിച്ചതിനും സുനിൽ ശർമ്മ മണ്ഡലത്തിൽ ജനസമ്മതനായ സ്ഥാനാർഥിയായിരുന്നു. എന്നാൽ, ശനിയാഴ്ച, വലതുപക്ഷ ചായവുള്ള യൂട്യൂബ് ചാനലായ ജയ്പൂർ ഡയലോഗിൽ നടത്തിയ പരാമർശം സ്ഥാനാർഥിത്വത്തെ പ്രതികൂലമായി ബാധിച്ചു. 2016-ൽ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ സഞ്ജയ് ദീക്ഷിതാണ് പ്ലാറ്റഫോമിന്റെ സ്ഥാപകൻ.

വലതുപക്ഷ നിലപാടുകൾ സ്വീകരിക്കുകയും കോൺഗ്രസിനെയും അതിൻ്റെ നേതാക്കളെയും പരിഹസിക്കുന്ന വലതുപക്ഷ മാധ്യമമായ ദി ജയ്പൂർ ഡയലോഗ്‌സുമായുള്ള ബന്ധം ചർച്ചയായിരുന്നു. ശർമയെ മത്സരിപ്പിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും പാർട്ടിയോട് പരസ്യമായി ആവശ്യപ്പെട്ട് രംഗത്തെത്തി. ചാനലിന്റെ ഇസ്‍ലാമോഫോബിക്കായ നിലപാടുകളും വലിയ വിമർശനമാണുണ്ടാക്കിയത്.

കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും ശർമയെ മത്സരിപ്പിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടു.ശശി തരൂർ പര്യസമായി തന്നെ സുനിൽ ശർമക്കെതിരെ രംഗത്തുവന്നിരുന്നു.

വിവാദങ്ങൾക്ക് പിന്നാലെ ദി ജയ്പൂർ ഡയലോഗ്സു​മായി തനിക്കിപ്പോൾ ബന്ധമില്ലെന്ന് വ്യകത്മാക്കിയെങ്കിലും ജയ്പൂർ ഡയലോഗ്സിലെ അഞ്ച് ഡയറക്ടർമാരിൽ ഒരാളായി ശർമ്മ ഇപ്പോഴും പട്ടികയിലുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

Share on

മറ്റുവാര്‍ത്തകള്‍