Continue reading “യോണ്‍ ഫൊസ്സേ; ശബ്ദമില്ലാത്തവരുടെ ശബ്ദം”

" /> Continue reading “യോണ്‍ ഫൊസ്സേ; ശബ്ദമില്ലാത്തവരുടെ ശബ്ദം”

"> Continue reading “യോണ്‍ ഫൊസ്സേ; ശബ്ദമില്ലാത്തവരുടെ ശബ്ദം”

">

UPDATES

കല

യോണ്‍ ഫൊസ്സേ; ശബ്ദമില്ലാത്തവരുടെ ശബ്ദം

                       

യോണ്‍ ഫൊസ്സേക്ക് നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് സ്വീഡിഷ് അക്കാഡമി നടത്തിയ വിലയിരുത്തല്‍ ‘ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദം നല്‍കുന്നതാണ് യോണിന്റെ നാടകങ്ങളും കഥകളുമെന്നായിരുന്നു’. സമകാലിക നോവെര്‍ജിയന്‍ സാഹിത്യത്തിലെ അതികായന് ചേരുന്ന വിശേഷണം. ‘അന്തര്‍മുഖനും തന്ത്രശാലിയുമായ ഒരു എഴുത്തുകാരന്‍’ എന്നാണ് സാഹിത്യ നിരൂപകനായ പെര്‍ വിര്‍ട്ടന്‍ യോണ്‍ ഫൊസ്സേയെ പറ്റി പറഞ്ഞിട്ടുള്ളത്. സമൂഹത്തിന്റെ മാറ്റി നിര്‍ത്തപ്പെട്ട അതിരുകളിലുള്ളവരായ മദ്യപാനികള്‍, പാവപ്പെട്ടവര്‍, ഒഴിവാക്കപ്പെട്ടവര്‍ എന്നിവരുടെ ശബ്ദമാണ് ഫൊസ്സേയുടെ രചനകള്‍ എന്നും പെര്‍ വിര്‍ട്ടന്‍ സ്വീഡിഷ് ബ്രോഡ്കാസ്റ്ററായ എസ്‌വിടിയോട് പ്രതികരിക്കുമ്പോള്‍ ചൂണ്ടിക്കാട്ടി.

2005-ല്‍ ഹരോള്‍ഡ് പിന്ററിന് ശേഷം സാഹിത്യത്തിനുള്ള സമ്മാനം നേടുന്ന ആദ്യത്തെ നാടകകൃത്താണ് യോണ്‍ ഫൊസ്സേ. നിനോസ്‌കില്‍
(നോര്‍ത്ത് ജര്‍മ്മനിക് ഭാഷയാണ് നിനോസ്‌ക്,) എഴുതിയ ഒരു കൃതിക് ആദ്യമായാണ് നോബല്‍ ലഭിക്കുന്നത്. 85-90% നോര്‍വീജിയന്‍കാരും ഇന്ന് ബോക്‌മോള്‍(നോര്‍വീജിയന്‍ ഭാഷയുടെ ഔദ്യോഗിക ലിഖിത രൂപം) അവരുടെ ആണ് ഉപയോഗിക്കുന്നത്. ജനസംഖ്യയുടെ 10-15% നിനോസ്‌ക് ഉപയോഗിക്കുന്നുള്ളൂ. നിനോസ്‌ക് സംസാരിക്കുന്ന പലരും അദ്ദേഹത്തെ ‘ദേശീയ നായകന്‍’ ആയാണ് കാണുന്നതെന്നാണ് ഫോസ്സേയുടെ ഇംഗ്ലീഷ് വിവര്‍ത്തകനായ ഡാമിയോണ്‍ സെര്‍ല്‍സന്‍ പറയുന്നത്.

നിരന്തര അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമായ ഒരു ഭാഷയാണ് നിനോസ്‌ക്. യോണ്‍ ഫൊസ്സേയെ നിനോസ്‌ക്‌ന്റെ വക്താവ് എന്നു വിളിക്കാമെന്നാണ് നോര്‍വീജിയന്‍ പത്രമായ ക്ലാസെകാംപെന്റെ എഡിറ്റര്‍ ആസ്ട്രിഡ് ഹൈജന്‍ മേയര്‍ അഭിപ്രയപെട്ടത്. ഇതുവരെ ഫൊസ്സയുടെ കൃതികള്‍ 50-ലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

നോവലുകള്‍, ചെറുകഥ, കവിത, നാടകം, ബാല സാഹിത്യം, സിനിമ എന്നിങ്ങനെയുള്ള വളരെ വിപുലമായ കാന്‍വാസാണ് ഫൊസ്സേയുടേത്. 1959 -ല്‍ നോര്‍വേയുടെ പടിഞ്ഞാറന് തീരത്ത് ജനിച്ച ഫോസ്സേയുടെ ഫിക്ഷന്‍ ലോകത്തേക്കുള്ള വരവ് 1983 -ല്‍ പുറത്തിറങ്ങിയ റെഡ് ആന്‍ഡ് ബ്ലാക്ക് എന്ന നാടകത്തിലൂടെയായിരുന്നു. ഫൊസ്സേയുടെ സെപ്‌റ്റോളജി എന്ന നോവല്‍ ത്രയം ലോക പ്രശസ്തി നേടിയ ഒന്നാണ്. Scenes From Childhood, Melancholy എന്നിവ ഫൊസ്സേ സാഹിത്യത്തിലെ പ്രധാന കൃതികളാണ്.

Share on

മറ്റുവാര്‍ത്തകള്‍