UPDATES

ട്രെന്‍ഡിങ്ങ്

അവള്‍ മൌനത്തിലൊളിക്കാതെ പ്രതികരിച്ചല്ലോ, ഞങ്ങള്‍ അഭിമാനിക്കുന്നു- ഗുര്‍മേഹറിന് അധ്യാപകരുടെ പിന്തുണ

ഐസ നടത്തുന്ന മാര്‍ച്ചില്‍ പങ്കെടുക്കില്ല; തത്ക്കാലം ഡല്‍ഹി വിടുന്നുവെന്നും ഗുര്‍മെഹര്‍

                       

ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ രാംജാസ് കോളേജില്‍ എബിവിപി അക്രമത്തിനിരയായ വിദ്യാര്‍ഥികളെ പിന്തുണച്ചുകൊണ്ട് എബിവിപിക്കെതിരെ രംഗത്തു വന്ന ഗുര്‍മേഹര്‍ കൗറിന് അധ്യാപകരുടെ പിന്തുണ. ഗുര്‍മേഹര്‍ പഠിക്കുന്ന ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ലേഡി ശ്രീറാം കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകരാണ് ഗുര്‍മേഹറിന് പിന്തുണ അറിയിച്ചിട്ടുള്ളത്. ഇവിടെ ഇംഗ്ലീഷ് ഓണേഴ്‌സ് വിദ്യാര്‍ഥിയാണ് ഗുര്‍മേഹര്‍. അതിനിടെ, എബിവിപി അക്രമത്തിനെതിരെ ഇടത് വിദ്യാര്‍ഥി സംഘടനയായ ഐസ ഇന്നു നടത്തുന്ന മാര്‍ച്ചില്‍ നിന്ന് ഗുര്‍മേഹര്‍ പിന്മാറി. എന്നാല്‍ മാര്‍ച്ചിന് തന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും എല്ലാ വിദ്യാര്‍ഥികളും മാര്‍ച്ചിനോട് സഹകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

തങ്ങളുടെ വിദ്യാര്‍ഥിയായ ഗുര്‍മേഹറിന്റെ നടപടിയില്‍ ഐക്യകണേ്ഠനെയും ശക്തമായും തങ്ങള്‍ പിന്തുണ നല്‍കുതായി അധ്യാപകര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഡല്‍ഹി യുണിവേഴ്‌സിറ്റിയില്‍ നടക്കുന്ന സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് അഭിപ്രായം പ്രകടിപ്പിക്കാന്‍ ഗുര്‍മേഹറിന് അവകാശമുണ്ട്. ഇക്കാര്യത്തില്‍ സുരക്ഷിതമായ മൌനത്തില്‍ അഭയം പ്രാപിക്കാതെ അങ്ങേയറ്റം ക്രിയാത്മകമായും ധീരമായും സംവേദനാത്മകമായും ഗുര്‍മേഹര്‍ പ്രതികരിച്ചതില്‍ അധ്യാപകരെന്ന നിലയില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ട്. ഈ വിധത്തില്‍ സെന്‍സിറ്റീവായും പ്രതികരണ ശേഷിയുള്ളവരും വിമര്‍ശനബുദ്ധിയുള്ളവരുമായി വിദ്യാര്‍ഥികളെ വളര്‍ത്തിയെടുക്കുക എന്നതാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതലയെന്ന് തങ്ങള്‍ കരുതുന്നു. ഈ രാജ്യത്തെ ഒരു യുവത്വം എന്ന നിലയില്‍ ഗുര്‍മേഹര്‍ പ്രതികരിച്ചതില്‍ തങ്ങള്‍ അങ്ങേയറ്റം അഭിമാനം കൊള്ളുന്നു. ഗുര്‍മേഹറിനെതിരെ ഉയര്‍ന്നിരിക്കുന്ന ഭീഷണിയും അക്രമവും അങ്ങേയറ്റം അപലപനീയമാണ്. യൂണിവേഴ്‌സിറ്റി ഈയിടെ സാക്ഷ്യം വഹിച്ച അക്രമങ്ങള്‍ക്ക് ഉത്തരവാദികളായ ആള്‍ക്കൂട്ടം ഗുര്‍മേഹറിനു നേരെ ഉയര്‍ത്തിയിരിക്കുന്ന ഭീഷണിയെ കണക്കിലെടുക്കുക പോലും ചെയ്യാതെ വീരേന്ദ്ര സേവാഗും രണ്‍ദീപ് ഹൂഡയും നടത്തിയ പ്രതികരണം നാണംകെട്ടതാണ് എന്നും അധ്യാപകര്‍ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

അതിനിടെ ഇന്നുച്ചയ്ക്ക് ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ ഖല്‍സ കോളേജില്‍ നിന്ന് വന്‍ മാര്‍ച്ച് നടത്താനാണ് ഐസ തീരുമാനിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കു പുറമെ അക്കാദമിക്, സാംസ്‌കാരിക ലോകത്തു നിന്നുള്ള പ്രമുഖരെ അണി നിരത്താനും ആലോചനയുണ്ട്. അതേ സമയം, താന്‍ മാര്‍ച്ചില്‍ പങ്കെടുക്കില്ലെന്ന് ഗുര്‍മേഹര്‍ വ്യക്തമാക്കി. താന്‍ ഏതെങ്കിലും വിദ്യാര്‍ഥി സംഘടനയുടെ ഭാഗമായി നില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഈ മാര്‍ച്ച് വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ്, തനിക്ക് വേണ്ടിയല്ല. അതുകൊണ്ട് തന്നെ എല്ലാവരും മാര്‍ച്ചിനെത്തണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. തനിക്ക് പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു. ഈ 20 വയസിനിടയില്‍ താങ്ങാവുതൊക്കെ അനുഭവിച്ചു കഴിഞ്ഞു. എന്റെ ധൈര്യത്തെ ചോദ്യം ചെയ്യുവരോട്, ആവശ്യത്തിലധികം ഞാനത് പ്രകടിപ്പിച്ചു കഴിഞ്ഞെന്നും ഗുര്‍മേഹര്‍ വ്യക്തമാക്കി.

മാര്‍ച്ചില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ ഗുര്‍മേഹറിനോട് ഇതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചതായി സൂചനയുണ്ട്. അവരുടെ സുരക്ഷയ്ക്കായി രണ്ട് പോലീസുകാരേയും നിയോഗിച്ചിട്ടുണ്ട്. ഗുര്‍മേഹറിനെതിരെ ബലാത്സംഗ ഭീഷണിയടക്കമുള്ളവ ഉയര്‍ സാഹചര്യത്തി എബിവിപിയും മറ്റ് സംഘപരിവാര്‍ സംഘടനകളും രംഗത്തു വന്ന സാഹചര്യത്തില്‍ ഗുര്‍മേഹര്‍ കേന്ദ്ര വനിതാ കമ്മീഷനും പരാതി നല്‍കിയിരുന്നു.

കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ളവരാണ് കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളായ ഗുര്‍മേഹറിനെതിരെ രംഗത്തു വന്നത് എന്നത് ശ്രദ്ധേയമാണ്. മന്ത്രിമാരായ വെങ്കയ്യ നായിഡു, രവിശങ്കര്‍ പ്രസാദ്, കിരണ്‍ റിജ്ജു എിവര്‍ എബിവിപി നിലപാടിന് പിന്തുണയുമായി എത്തുകയായിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍