UPDATES

‘പെണ്ണായതിന്റെ പേരിലാണ് ആ കുഞ്ഞ് കൊല്ലപ്പെട്ടത്, അവള്‍ക്ക് നീതി ഉറപ്പാക്കിയേ തീരൂ’

‘ഷാള്‍ കഴുത്തില്‍ കുരുങ്ങിയുള്ള മരണമാക്കി തീര്‍ക്കാന്‍ ശ്രമിച്ചതാണ് ഫാബ്രിക്കേറ്റ് എന്ന് വിളിക്കേണ്ടത്, അല്ലാതെ പ്രതിയെയല്ല ഫാബ്രിക്കേറ്റ് ചെയ്തിരിക്കുന്നത്’

                       

വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ ഇരുപത്തിനാലുകാരനായ അർജുനെ കട്ടപ്പന അതിവേഗ പോക്സോ കോടതി സ്പെഷൽ ജഡ്ജി വി.മഞ്ജു കുറ്റവിമുക്തനാക്കികൊണ്ടുള്ള വിധി കഴിഞ്ഞ ദിവസമാണ് പുറത്തുവരുന്നത്.കുട്ടിയുടെ മരണം കൊലപാതകമാണന്നും പീഡനം നടന്നിട്ടുണ്ടെന്നുമുള്ള ശരിവച്ച കോടതി, പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം, പോക്സോ നിയമപ്രകാരമുള്ള പീഡനം എന്നീ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ തെളിവു ശേഖരിക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയെന്നും വിധിയിൽ പറയുന്നു.2021 ജൂൺ 30നാണ് എസ്‌റ്റേറ്റ് ലയത്തിൽ 6 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയെന്ന കേസിൽ സമീപവാസികൂടിയായ അർജുനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.പ്രതിയെ വെറുതെ വിട്ട സംഭവത്തിൽ അഴിമുഖവുമായി പ്രതികരിക്കുകയാണ് മുൻ പീരുമേട് എംഎൽഎ ഇ സ് ബിജിമോൾ.
കോടതി വിധി ഒരുതരത്തിലും സ്വീകാര്യമാകുന്നതല്ല.6 വയസ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി കൊല്ലപെട്ടുവെന്നത് യാഥാർഥ്യമാണ്,പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്.പെൺകുട്ടി ആയി ജനിച്ചു എന്ന ഒറ്റ കാരണം കൊണ്ടാണ് ലോകം എന്താണെന്ന് അറിയുന്നതിന് മുൻപ് അവൾക്ക് ജീവിക്കാനുള്ള അവകാശങ്ങൾ നിഷേധിക്കപ്പെട്ടത്.പ്രോസിക്യൂഷന്റെയോ പോലീസിന്റെയോ പിഴവ് എന്നതിനപ്പുറം പെൺകുട്ടിയുടെ ബന്ധുക്കൾക്ക് നീതി ലഭിക്കേണ്ടതുണ്ട്.അതുകൊണ്ടു തന്നെ ശക്തമായ വിയോജിപ്പ് കോടതി വിധിയിലുണ്ട്.കേസിൽ വെറുതെ വിട്ട പ്രതി എത്ര ഉന്നതാണെങ്കിലും കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി ഉറപ്പാക്കണം.പെൺകുട്ടിയായത് കൊണ്ട് മാത്രം ജീവിക്കാനുള്ള അവകാശം കവർന്നെടുക്കാൻ മറ്റാർക്കും അവകാശമില്ല.അതുകൊണ്ടു തന്നെ നീതി ഉറപ്പാക്കുന്നതിന് ശക്തമായ ഇടപെടൽ സർക്കാരിന്റ ഭാഗത്തു നിന്ന് ഉണ്ടാകും.ഇടതുപക്ഷത്തിന്റെ സജീവ രാഷ്ട്രീയ പ്രവർത്തകരാണ് കുട്ടിയുടെ ബന്ധുക്കൾ, കൂടാതെ നിരന്തരം അവരുമായി സമ്പർക്കം പുലർത്തുന്ന വ്യക്തിയെന്ന നിലയിൽ പ്രതിയെ പോലീസ് ഫിക്സ് ചെയ്തതാണെന്നും,തെളുവുകൾ കെട്ടിച്ചമച്ചതാണെന്നും ഞാൻ വിശ്വസിക്കുന്നില്ല.കോടതിക്ക് എല്ലായിപ്പോഴും തെളുവുകളാണ് ആവിശ്യം.പോക്സോ കേസുകളിൽ സാക്ഷിമൊഴികളുടെ ലഭ്യത കുറവുണ്ടാകും.ലഭ്യമായ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് ഫയൽ ചെയ്യുന്നത്.48 ഓളം സാക്ഷി മൊഴികളാണ് പോലീസ് കേസിൽ രേഖപ്പെടുത്തിയിരിക്കുന്നത്.ഷാൾ കുരുങ്ങി പെൺകുട്ടി മരണപെട്ടതാവെന്ന നിഗമനമായിരുന്നു ആദ്യഘട്ടത്തിൽ,പിന്നീട് പൊലീസാണ് കൊലപതകമെന്ന് സംശയം പ്രകടിപ്പിക്കുന്നത്.ഈ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് യഥാർത്ഥത്തിൽ കേസ് ആരംഭിക്കുന്നത്.പോസ്റ്റ്മാർട്ടം റിപ്പോർട്ട് കൂടി പുറത്തു വന്നതോട് കൂടി കാര്യങ്ങൾക്ക് വ്യക്തത കൈ വരികയായിരുന്നു. കേസിൽ വെറുതെ വിട്ട പ്രതി തന്നെയാണ് ഷാൾ കഴുത്തിൽ കുരുക്കിയതെന്ന് കണ്ടെത്തുന്നത്.ഷാൾ കഴുത്തിൽ കുരുക്കി ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചതാണ് ഫാബ്രിക്കേറ്റ് എന്ന് വിളിക്കേണ്ടത്.അല്ലാത്ത പ്രതിയെയല്ല ഫാബ്രിക്കേറ്റ് ചെയ്തിരിക്കുന്നത്.എവിടെയാണ് അപാകത വന്നിരിക്കുന്നത് എന്ന് കോടതി വിധി പരിശോധിച്ചാൽ മാത്രമേ പറയാൻ സാധിക്കുകയുള്ളു.പോക്സോ കേസുകളിലടക്കം പ്രതിയെ മതിയായ തെളുവുകളുടെ അഭാവവും മറ്റും ചൂണ്ടി കാണിച്ചു കോടതി വെറുതെ വിടുമ്പോൾ, എവിടെയാണ് പിഴവ് പറ്റിയതെന്ന് പോലീസ് പഠിക്കേണ്ടിയിരിക്കുന്നു.പ്രതിയെ വെറുതെ വിടുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കേസ് ഫയൽ ചെയ്യുമ്പോൾ തന്നെ പോലീസ് ജാഗ്രത പുലർത്തേണ്ടതുണ്ട്.യഥാർത്ഥ പ്രതികൾക്ക് മാതൃക പരമായ ശിക്ഷ ലഭിക്കാത്ത പക്ഷം ഈ കുറ്റങ്ങൾ സമൂഹത്തിൽ അവർത്തിച്ചുകൊണ്ടിരിക്കും.പൊതു സമൂഹത്തിലെ ജനിച്ചതും ജനിക്കാനിരിക്കുന്ന പെൺകുട്ടികൾക്ക് കൂടി വേണ്ടി കൂടി നീതി ഉറപ്പേകണ്ടതുണ്ട്.

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍