ഷൂവില്‍ ക്യാമറ ഘടിപ്പിച്ച് സ്ത്രീകളുടെ ചിത്രങ്ങള്‍ രഹസ്യമായി എടുത്ത അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. 33-കാരനായ അഭിഭാഷകന്‍ നോയിഡയിലെ ഒരു കോര്‍പറേറ്റ് സ്ഥാപനത്തിലെ ജീവനക്കാരനാണ്. സാകേതിലെ ഒരു ഷോപ്പിംഗ് മാളില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാളിലെ മാനേജര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. അഭിഭാഷകന്റെ സ്‌പൈ ക്യാമറയില്‍ നിന്നും മൊബൈലില്‍ നിന്നുമായി 10 അശ്ലീല വീഡിയോകള്‍ പൊലീസ് പിടിച്ചെടുത്തു.