UPDATES

ബുക്കർ പ്രൈസിന്റെ ഷോർട്ട് ലിസ്റ്റ് പ്രഖ്യാപിച്ചു

അഞ്ച് വ്യത്യസ്ത ഭാഷകളിൽ നിന്നായി 6 പുസ്തകങ്ങൾ

                       

2024 ലെ ബുക്കർ ഷോർട്ട് ലിസ്റ്റ് പ്രഖാപിച്ച് ബുക്കർ പ്രൈസ് ഫൗണ്ടേഷൻ.  അഞ്ച് വ്യത്യസ്ത ഭാഷകളിൽ നിന്നായി 6 പുസ്തകങ്ങളാണ് അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നത്. ബുക്കർ പ്രൈസ് ഫൗണ്ടേഷൻ പുറത്തിറക്കിയ ഷോർട് ലിസ്റ്റിൽ സ്പാനിഷ്, ജർമ്മൻ, സ്വീഡിഷ്, കൊറിയൻ, ഡച്ച് എന്നീ അഞ്ച് വ്യത്യസ്ത ഭാഷകളിൽ നിന്നുള്ള നോവലുകളാണുള്ളത്. വിവർത്തനം ചെയ്ത നോവലുകളുടെ ലോങ്ങ് ലിസ്റ്റിൽ നിന്ന ആറെണ്ണമാണ് തിരഞ്ഞെടുക്കപ്പെട്ടത്

മറ്റ് ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത പുസ്തകങ്ങൾക്കാണ് സമ്മാനം. നാമനിർദ്ദേശം ചെയ്യപ്പെട്ട പുസ്തകങ്ങളിലൊന്ന് (ഹാർട്ട് ബ്രേക്ക്) തൻ്റെ ഇരട്ട സഹോദരൻ മരിച്ചതിൽ ദുഃഖിതയായ ഒരു സ്ത്രീയെക്കുറിച്ചുള്ളതാണ്. മറ്റൊരു പുസ്തകം (ഫാമിലി ലവ്) കൊറിയയിൽ റെയിൽവേയിൽ ജോലി ചെയ്തിരുന്ന ഒരു കുടുംബത്തിൻ്റെ കഥയാണ്. ഈ കുടുംബത്തിൻ്റെ അനുഭവങ്ങളിലൂടെ ഉത്തര കൊറിയയുടെയും ദക്ഷിണ കൊറിയയുടെയും ചരിത്രം കൂടിയാണ് ലോകത്തിന്റെ മുന്നിലെത്തിക്കുന്നത്.

പ്രൈസിനുള്ള നോമിനികളുടെ പട്ടികയിൽ ജർമ്മനിയിൽ നിന്നുള്ള പ്രശസ്ത എഴുത്തുകാരി ജെന്നി എർപെൻബെക്കുമുണ്ട്. സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിനായി പലപ്പോഴും ജെന്നി പരിഗണിക്കപ്പെട്ടിരിന്നു. ജെന്നിയുടെ നാലാമത്തെ നോവലായ “കെയ്‌റോസ്” ആണ് ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ജർമ്മൻ ഭാഷയിൽ നിന്ന് മൈക്കൽ ഹോഫ്മാൻ വിവർത്തനം ചെയ്ത എർപെൻബെക്കിൻ്റെ പുസ്തകം, കമ്മ്യൂണിസ്റ്റ് കിഴക്കൻ ജർമ്മനിയിലെ ഒരു വിദ്യാർത്ഥിയും നോവലിസ്റ്റും തമ്മിലുള്ള കടുത്ത ബന്ധത്തെക്കുറിച്ചാണ്. ദി ന്യൂയോർക്ക് ടൈംസിനായി “കെയ്‌റോസ്” അവലോകനം ചെയ്ത ഡ്വൈറ്റ് ഗാർണർ പറയുന്നത്, അതിമനോഹരമായി വൈകാരിതയും,നിരാശയും അവതരിപ്പിക്കുന്ന നോവൽ വായനാകർക്ക് കഥയുടെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങാൻ കഴിയുമെന്നാണ്.

ജോണി ലോറൻസ് പോർച്ചുഗീസിൽ നിന്ന് വിവർത്തനം ചെയ്ത ഇറ്റാമർ വിയേര ജൂനിയറിൻ്റെ “ക്രൂക്ക്ഡ് പ്ലോ”യും ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. “ക്രൂക്ക്ഡ് പ്ലോ” ഗ്രാമീണ സമൂഹത്തിലെ ദാരിദ്ര്യത്തെ നേരിടാൻ വ്യത്യസ്ത സമീപനങ്ങൾ സ്വീകരിക്കുന്ന രണ്ട് സഹോദരിമാരെക്കുറിച്ചാണ്. ന്യൂയോർക്ക് ടൈംസിൻ്റെ ഒരു അവലോകനത്തിൽ ആൻഡേഴ്സൺ ടെപ്പർ പറഞ്ഞു, “ചരിത്രത്തിലെ അധഃസ്ഥിതരുടെയും അവഗണിക്കപ്പെട്ടവരുടെയും ശ്രദ്ധേയമായ കാഴ്ചപ്പാടാണ് വിയേര നൽകുന്നത്.”

സാധാരണഗതിയിൽ രണ്ടു രീതിയിലാണ് അവാർഡുകൾ നൽകുന്നത്. ഇംഗ്ലീഷിൽ എഴുതിയ നോവലുകൾക്ക് ബുക്കർ പ്രൈസും, അതേസമയം മറ്റ് ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത പുസ്തകങ്ങൾക്ക് ഇന്റർനാഷണൽ ബുക്കർ പ്രൈസുമാണ് നൽകുക. രണ്ട് അവാർഡുകൾക്കും ഒരേ സമ്മാനത്തുകയാണ്. അതായത് 50,000 അല്ലെങ്കിൽ ഏകദേശം 63,000 പൗണ്ട്. എന്നാൽ, പണം വിഭജിക്കുന്നതിൽ വ്യത്യാസമുണ്ട്. ഇൻ്റർനാഷണൽ ബുക്കർ പ്രൈസിനായി, വിജയിച്ച പുസ്തകത്തിൻ്റെ രചയിതാവും വിവർത്തകനും തുക തുല്യമായി പങ്കിടും.

ഈ വര്ഷം ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട പുസ്തകങ്ങൾ വിവിധ ആശയങ്ങളിലൂടെയും, സ്ഥലങ്ങളിലൂടെയും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നുവെന്ന് അവാർഡിന് വിധികർത്താക്കളെ നയിക്കുന്ന എലീനർ വാച്ചെൽ പറഞ്ഞു. ഈ പുസ്തകങ്ങൾ പലപ്പോഴും ചരിത്ര സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആളുകളുടെ ജീവിതത്തെക്കുറിച്ചുള്ള കഥകളാണ് പറയുന്നത്. അവർ വ്യക്തിപരമായ അനുഭവങ്ങളെ രാഷ്ട്രീയ വിഷയങ്ങളുമായി ഇടകലർത്തിയാണ് കഥ പറയുന്നത്. “കുടുംബം, പ്രണയം, ആഘാതം, ദുഃഖം എന്നിവയുടെ ചലനാത്മകതയെക്കുറിച്ചുള്ള സൂക്ഷ്മവും ഉജ്ജ്വലവുമായ വിവരണങ്ങളിൽ ചിലർ കാലാതീതമാണെന്ന് തോന്നുന്നു,” വാച്ചെൽ കൂട്ടിച്ചേർത്തു. എർപെൻബെക്കിൻ്റെയും വിയേരയുടെയും നോവലുകൾക്കൊപ്പം, മറ്റ് നോമിനികൾ ഇവയാണ്.

ആനി മക്‌ഡെർമോട്ട് സ്പാനിഷ് ഭാഷയിൽ നിന്ന് വിവർത്തനം ചെയ്ത സെൽവ അൽമാഡയുടെ “നോട്ട് എ റിവർ”, മീൻ പിടുത്തക്കാരായ മൂന്ന് പേരുടെ കഥയാണ്. ദി ടൈംസ് ലിറ്റററി സപ്ലിമെൻ്റിനായി “നോട്ട് എ റിവർ” അവലോകനം ചെയ്ത മൈക്കൽ കെറിഗൻ, അൽമാഡയുടെ ഫിക്ഷൻ “കഠിനമായതും എന്നാൽ ആഴത്തിൽ മാനുഷികവും ആഹ്ലാദകരവുമാകുന്നുവെന്ന് ” പറഞ്ഞു.

ഡച്ചിൽ നിന്ന് സാറാ ടിമ്മർ ഹാർവി വിവർത്തനം ചെയ്‌ത ജെൻ്റെ പോസ്റ്റ്‌തൂമയുടെ “വാട്ട് ഐ ഡ് റാദർ നോട്ട് തിങ്ക് എബൗട്ട്”, ആത്മഹത്യ ചെയ്‌തതിന് ശേഷം തൻ്റെ ഇരട്ട സഹോദരൻ്റെ മരണത്തിൽ വിലപിക്കുന്ന ഒരു സ്ത്രീയെക്കുറിച്ചാണ്. ഹ്വാങ് സോക്-യോങ്ങിൻ്റെ “മാറ്റർ 2-10” കൊറിയൻ ഭാഷയിൽ നിന്ന് സോറ കിം-റസ്സലും യങ്‌ജെ ജോസഫിൻ ബേയും വിവർത്തനം ചെയ്തു. മെയ് 21 ന് ലണ്ടനിലെ ടേറ്റ് മോഡേൺ ആർട്ട് മ്യൂസിയത്തിൽ നടക്കുന്ന ചടങ്ങിലായിരിക്കും ഈ വർഷത്തെ വിജയിയെ പ്രഖ്യാപിക്കുക.

Related news


Share on

മറ്റുവാര്‍ത്തകള്‍