UPDATES

2024 ഓസ്‌കർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ഒപ്പൻഹൈമർ മികച്ച ചിത്രം

                       

96–ാമത് പുരസ്കാര വേദിയിൽ മിന്നിത്തിളങ്ങി ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൻഹൈമർ(Oppenheimer). 13 നോമിനേഷനുകളുമായെത്തിയ ചിത്രം ഏഴ് പുരസ്കാരം നേടി. മികച്ച ചിത്രത്തിനുള്ള ഓസ്കർ ഓപ്പൻഹൈമർ നേടി. ക്രിസ്റ്റഫർ നോളനാണ് മികച്ച സംവിധായകൻ.  നോളന്റെ ആദ്യ ഓസ്‌കറാണിത്. ഇരുപത് വർഷത്തിനിടെ എട്ടുതവണയാണ് നോളന്റെ പേര് ഓസ്കർ പുരസ്കാരത്തിനുള്ള നാമനിർദേശപ്പട്ടികയിൽ വരുന്നത്. 2002ൽ മെമെന്റോ എന്ന ചിത്രത്തിന് മികച്ച അവലംബിത തിരക്കഥ, 2010ൽ ഇൻസെപ്ഷൻ,2018ൽ ഡൺകിർക്ക് എന്നിവ മികച്ച ചിതവുമായി തിരഞ്ഞെടുത്തെങ്കിലും നോളന് പുരസ്‍കാരം ലഭിച്ചിരുന്നില്ല.

ഓപ്പൻഹൈമറിലെ അഭിനയത്തിന് കിലിയൻ മർഫിയാണ് മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനായത്. ഈ വർഷത്തെ മികച്ച ഒറിജിനൽ സ്‌കോറിനുള്ള ഓസ്‌കറും ചിത്രം നേടി. ലുഡ്‌വിഗ് ഗൊറാൻസൺ ആണ് ഒറിജിനൽ സ്‌കോറിനുള്ള അംഗീകാരത്തിന് അർഹനായത്. മികച്ച ഛായാഗ്രഹണത്തിനുള്ള ഓസ്കാർ ഓപ്പൺഹൈമറിന് ലഭിച്ചു. മികച്ച ഫിലിം എഡിറ്റിംഗ് പുരസ്കാരവും ചിത്രത്തെ തേടിയെത്തി. കൂടാതെ ഓപ്പൻഹൈമറിലെ അഭിനയത്തിന് റോബർട്ട് ഡൗണി ജൂനിയർ മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. ലൂയിസ് സ്ട്രോസ് എന്ന കഥാപാത്രത്തിലൂടെയാണ് റോബർട്ട് ഡൗണി ജൂനിയർപുരസ്‌കാരം നേടിയത്. ഡൗണിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. വളരെ സങ്കീർണ്ണമായ കഥാപാത്രത്തെ ഡൗണി അവതരിപ്പിച്ചത് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ പ്രശംസ നേടി. അദ്ദേഹത്തിൻ്റെ സൂക്ഷ്മമായ വ്യാഖ്യാനം ഈ വേഷത്തിന് ജീവൻ നൽകിയിരുന്നു. ഇതോടെയാണ് തൻ്റെ തലമുറയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി 96-ാമത് അക്കാദമി അവാർഡ് ദാന ചടങ്ങിൽ അദ്ദേഹത്തിന് അംഗീകാരം ലഭിച്ചത്.

എമ്മ സ്റ്റോൺ ആണ് മികച്ച നടി. പുവർ തിങ്സ് എന്ന ചിത്രത്തിലെ അഭിനയമാണ് താരത്തെ പുരസ്കാരത്തിന് അർഹയാക്കിയത്. ലോസ് ഏഞ്ചൽസിലെ ഓവേഷൻ ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ മാർച്ച് 11 ഇന്ത്യൻ സമയം പുലർച്ചെ 4 മണിക്ക് തന്നെ ഓസ്‌കർ പ്രഖ്യാപിച്ചു. ഹാസ്യനടൻ ജിമ്മി കിമ്മൽ നാലാം തവണയും ചടങ്ങിന് ആതിഥേയത്വം വഹിക്കും, തുടർച്ചയായി രണ്ടാം വർഷമാണ് അദ്ദേഹം ആതിഥേയനായി എത്തുന്നത്. ഇന്ത്യയിൽ, സ്റ്റാർ മൂവീസും ഡിസ്നി+ ഹോട്ട്‌സ്റ്റാറും പുലർച്ചെ 4 മുതൽ ചടങ്ങ് തത്സമയം സ്ട്രീം ചെയ്യുന്നുണ്ട്.

മികച്ച സഹനടിക്കുള്ള പുരസ്കാരമാണ് ആദ്യം പ്രഖ്യാപിച്ചത്. ഡേ വാൻ ജോയ് റാൻഡോൾഫ് ആണ് മികച്ച സഹനടി. ദ് ഹോൾവേഴ്സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. അതെ സമയം ഒപ്പൻഹൈമർ എന്ന ചിത്രത്തിലെ അഭിനയത്തിന് റോബർട്ട് ഡൗണി ജൂനിയർ മികച്ച സഹനടനുള്ള ഓസ്‌കർ നേടി. രണ്ടു തവണ നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ക്രിസ്റ്റഫർ നോളൻ്റെ ബയോപിക്കിലൂടെയാണ് അക്കാദമി അവാർഡ് നേടിയത്.

അഭിനേതാക്കളായ റയാൻ ഗോസ്ലിംഗും എമിലി ബ്ലണ്ടും “ബാർബെൻഹൈമർ യുദ്ധം” പ്രസംഗത്തിനിടെ പരാമർശിച്ചു. ഓപ്പൺ ഹൈമറും,ബാർബിയും ഒരേ സമയം റിലീസ് ചെയുകയും ബോക്സ് ഓഫീസ് കളക്ഷനിലേക്ക് കുതിച്ചതോടെയാണ് ആരാധകർ ഇരു സിനിമകളും തമ്മിൽ “ബാർബെൻഹൈമർ യുദ്ധം” എന്ന് വിളിച്ചു തുടങ്ങുന്നത്. സിനിമകൾ ആവേശകരമാക്കുന്നതിൽ സ്റ്റണ്ട് കോർഡിനേറ്റർമാർ വഹിക്കുന്ന പങ്കും ഇരുവരും സംസാരിച്ചു. കൂടാതെ, എസ് എസ് രാജമൗലി സംവിധാനം ചെയ്ത “RRR” എന്ന ചിത്രത്തിലെ ഒരു രംഗം സ്റ്റണ്ട് കോ-ഓർഡിനേറ്റർമാരെ ആദരിക്കുന്ന ചടങ്ങിൻ്റെ പ്രത്യേക വിഭാഗത്തിൽ പ്രദർശിപ്പിച്ചു.

ഓസ്‌കാർ 2024-ൽ, ക്രിസ്റ്റഫർ നോളൻ്റെ ഇതിഹാസ ബയോഗ്രഫിക്കൽ ത്രില്ലർ ഒപ്പൻഹൈമർ 13 നോമിനേഷനുകളുമായി മുന്നിലായിരുന്നു. നോളൻ തന്നെയും അഭിനേതാക്കളായ സിലിയൻ മർഫിയും എമിലി ബ്ലണ്ടും യഥാക്രമം മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച സഹനടി എന്നീ വിഭാഗങ്ങളിൽ അംഗീകാരം നേടിയിട്ടുണ്ട്. അമേരിക്കൻ ഫിക്ഷൻ, ദി അനാട്ടമി ഓഫ് എ ഫാൾ, ബാർബി, ദ ഹോൾഡോവർസ്, കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ, മാസ്ട്രോ, ഓപ്പൺഹൈമർ, പാസ്റ്റ് ലൈവ്സ്, പുവർ തിംഗ്സ്, ദി സോൺ ഓഫ് ഇൻററസ്റ്റ് തുടങ്ങിയ സിനിമകൾക്കിടയിൽ കടുത്ത മത്സരമാണ് നടന്നത്.

RRR-ൻ്റെ “നാട്ടു നാട്ടു”, ഗുനീത് മോംഗയുടെ പിന്തുണയുള്ള ഡോക്യുമെൻ്ററി ദി എലിഫൻ്റ് വിസ്‌പറേഴ്‌സ് എന്നിവ കഴിഞ്ഞ വർഷം ഓസ്‌കാർ നേടിയ ശേഷം, ഇന്ത്യയിൽ ജനിച്ച കനേഡിയൻ ചലച്ചിത്ര നിർമ്മാതാവ് നിഷ പഹുജ സംവിധാനം ചെയ്ത കനേഡിയൻ ഡോക്യുമെൻ്ററി ടു കിൽ എ ടൈഗർ എന്ന നിലയിൽ ഈ വർഷവും ഇന്ത്യക്ക് പ്രതീക്ഷിക്കാനുണ്ട്. ഡോക്യുമെൻ്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ അംഗീകാരം ലഭിച്ചു.

ജോനാഥൻ ഗ്ലേസറിൻ്റെ ചരിത്ര നാടകമായ ദി സോൺ ഓഫ് ഇൻ്ററസ്റ്റ് മികച്ച അന്താരാഷ്ട്ര ഫീച്ചർ ചിത്രത്തിനുള്ള അവാർഡ് കരസ്ഥമാക്കി. യോർഗോസ് ലാന്തിമോസിൻ്റെ പുവർ തിംഗ്‌സ് ഹാട്രിക് നേടിയിരിക്കുകയാണ്, മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാർഡ് ഹോളി വാഡിംഗ്‌ടൺ നേടി. മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച മേക്കപ്പ്, ഹെയർസ്റ്റൈലിങ്ങ് എന്നീ വിഭാഗങ്ങൾക്കുള്ള അംഗീകാരങ്ങൾ ഈ ചിത്രം നേരത്തെ നേടിയിരുന്നു. ജോൺ സീനയാണ് അവാർഡ് സമ്മാനിച്ചത്.

ജാപ്പനീസ് ചിത്രമായ ദ് ബോയ് ആൻഡ് ദ് ഹെറോൺ ആണ് മികച്ച അനിമേഷൻ ചിത്രം. മികച്ച അവലംബിത തിരക്കഥ: കോർഡ് ജെഫേർസൺ (ചിത്രം: അമേരിക്കൻ ഫിക്‌ഷൻ), യഥാർഥ തിരക്കഥ കോർഡ് ജെഫേർസൺ (ചിത്രം: അമേരിക്കൻ ഫിക്‌ഷൻ), യഥാർഥ തിരക്കഥ ജസ്റ്റിൻ ട്രയറ്റ്–ആർതർ ഹരാരി (ചിത്രം: അനാറ്റമി ഓഫ് എ ഫാൾ). മികച്ച അനിമേറ്റഡ് ഷോർട് ഫിലിം: വാർ ഈസ് ഓവർ

മികച്ച സിനിമ- ഒപ്പൻഹൈമർ
മികച്ച നടി- എമ്മ സ്റ്റോൺ (പുവർ തിങ്ങ്സ്)
മികച്ച സംവിധായകൻ- ക്രിസ്റ്റഫർ നോളൻ (ഒപ്പൻഹൈമർ )
മികച്ച സിനിമ- കിലിയൻ മർഫി (ഒപ്പൻഹൈമർ )
മികച്ച ഒറിജിനൽ സ്കോർ- ഒപ്പൻഹൈമർ
മികച്ച ഒറിജിനൽ സോങ്- ബാർബി
മികച്ച സഹനടൻ – റോബർട്ട് ഡൗണി ജൂനിയർ (ഒപ്പൻഹൈമർ)
മികച്ച എഡിറ്റർ- ജെന്നിഫർ ലേം (ഒപ്പൻഹൈമർ)
മികച്ച വിഷ്വൽ എഫക്‌ട്- ഗോഡ്‌സില്ല മൈനസ് വൺ (തകാശി യമാസാക്കി)
മികച്ച അനിമേറ്റഡ് ഷോർട്ട് ഫിലിമിനുള്ള പുരസ്‌കാരം വാർ ഈസ് ഓവർ കരസ്ഥമാക്കി.
ദ ബോയ് ആൻഡ് ദ ഹെറോൺ- മികച്ച അനിമേറ്റഡ് ഫീച്ചർ ഫിലിം മികച്ച കോസ്റ്റ്യൂം ഡിസൈൻ പുവർ തിങ്സ് (ഹോളി വാഡിങ്ടൺ)… മികച്ച തരിക്കഥ (അഡാപ്റ്റഡ)റ്- അമേരിക്കൻ ഫിക്ഷൻ മികച്ച നഹനടി- ഡിവൈൻ ജോയ് റാൻഡോൾഫ് (ദ ഹോൾഡോവേഴ്)
മികച്ച പ്രൊഡക്ഷൻ ഡിസൈൻ- പുവര് തിങ്ങ്സ് (ജയിംസ് പ്രൈസ്, ഷോണ ഹീത്ത്)
മികച്ച ഹെയര്സ്റ്റെലിങ്- പുവര് തിങ്ങ്സ് (നദിയ സ്റ്റേസി, മാർക് കോളിയർ) മികച്ച തിരക്കഥ (ഒറിജിനൽ വിഭാഗം)- അനാറ്റമി ഓഫ് എ ഫോൾ (ജസ്റ്റിൻ ട്രയറ്റ്- ആർതർ ഹരാരി)
മികച്ച വിദേശ ഭാഷ ചിത്രം- ദ് സോൺ ഓഫ് ഇൻ്റസ്റ്റ് (യുകെ)
മികച്ച ഡോക്യുമെൻ്ററി ഫീച്ചർ ഫിലിം- 20 ഡേയ്‌സ് ഇൻ മരിയോപോൾ (യുക്രൈൻ)
മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം- ദ ലസ്റ്റ് റിപെയർ ഷോപ്പ്
മികച്ച ഛായാഗ്രഹണം- ഹോയ്ട് വാൻ ഹെയ്തേമ (ഒപ്പൻഹൈമർ) ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം- ദ വണ്ടര് സ്റ്റോറി ഓഫ് ഹെൻ്റി ഷുഗർ
മികച്ച നടൻ
ബ്രാഡ്ല‌ി കൂപ്പർ-മാസ്ട്രോ കോൾമാൻ ഡൊമിങ്കോ- റസ്റ്റിൻ പോൾ ഗിയാമാറ്റി- ദ ഹോൾഡോവേഴ്സ‌്

കിലിയൻ മർഫി- ഒപ്പൻഹൈമർ

ജെഫ്രി റൈറ്റ്- അമേരിക്കൻ ഫിക്ഷൻ
മികച്ച നടി
അനെറ്റേ ബെനിങ്- ന്യാഡ്
ലിലി ഗ്ലാഡ്സ്റ്റൺ- കില്ലേഴ്‌സ് ഓഫ് ദ ഫ്ലവർ മൂൺ
സാന്ദ്ര ഹുല്ലർ- അനാറ്റമി ഓഫ് ദ ഫാൾ കരേ മുലിഗൻ- മാസ്ട്രോ
എമ്മ സ്റ്റോൺ- പുവർ തിംഗ്‌സ്

മികച്ച സംവിധായകൻ
ജസ്റ്റിൻ ട്രെറ്റ്- അനാറ്റമി ഓഫ് ദ ഫാൾ
മാർട്ടിൻ സ്‌കോസെസി- കില്ലേഴ്‌സ് ഓഫ് ദ ഫ്‌ലവർ മൂണ്
ക്രിസ്റ്റഫർ നോളൻ -ഒപ്പൻഹൈമർ
യോർഗോസ് ലാൻതിമോസ- പുവർ തിംഗ്‌സ്
ദ സോൺ ഓഫ് ഇന്ററസ്റ്റ്- ജോനാഫൻ ഗ്ലേസർ

Share on

മറ്റുവാര്‍ത്തകള്‍