UPDATES

വിദേശം

ഓസ്‌ട്രേലിയക്കാരി റിയല്‍ എസ്‌റ്റേറ്റ് മാനേജര്‍ ഡെന്മാര്‍ക്കിന്റെ രാജ്ഞിയായ പ്രണയകഥ

സ്ലിപ് ഇന്‍ ബാറില്‍ നിന്നു തുടങ്ങിയ പരിചയം മേരിയെ കൊണ്ടെത്തിച്ചിരിക്കുന്നത് ഡെന്മാര്‍ക്കിന്റെ സിംഹാസനത്തില്‍

                       

നെഞ്ചിലെ രോമത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ നിന്ന് തുടങ്ങി 23 വര്‍ഷങ്ങള്‍ക്ക് ശേഷം അതേ നെഞ്ചില്‍ ചാരി പുഞ്ചിരിച്ചു കൊണ്ടുനില്‍ക്കുകയാണ് ടാസ്മാനിയയിലെ മുന്‍ റിയല്‍ എസ്റ്റേറ്റ് മാനേജര്‍ മേരി ഡൊണാള്‍ഡ്‌സണ്‍. ഇനിയവര്‍ ഡെന്മാര്‍ക്കിന്റെ ഭാവി രാജ്ഞിയാണ്. 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു റെസ്റ്റോറെന്റില്‍ നിന്ന് തുടങ്ങിയ പരിചയം മേരിയെ ഡെന്മാര്‍ക്കിന്റെ രാജ്ഞിയുടെ സിംഹാസനത്തിലേക്കാണ് കൊണ്ടെത്തിച്ചരിക്കുന്നത്.

ഓസ്ട്രേലിയയിലെ ഒരു മിഡില്‍ ക്ലാസ്സ് കുടുംബത്തില്‍ നിന്നും യൂറോപ്പിലെ രാജകുടുംബത്തിലേക്കുള്ള മേരിയുടെ കാല്‍വെപ്പ് 2000-ല്‍ സിഡ്നിയിലെ ശ്രദ്ധേയമായ ഒരു ബാറില്‍ നിന്നാണ് ആരംഭിക്കുന്നത്. സ്ലിപ്പ് ഇന്‍ ബാറില്‍ ഒളിംപിക്സിന്റെ ആവേശം തിരയടിച്ചു നിന്നിരുന്ന ഒരു ദിനത്തില്‍ രണ്ട് യുവതികള്‍ ഒരു കൂട്ടം യുവാക്കളെ കണ്ടുമുട്ടുകയുണ്ടായി. സിഡ്നി മോര്‍ണിംഗ് ഹെറാള്‍ഡ് ദിനപത്രത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം ആ യുവാക്കള്‍ ഡെന്മാര്‍ക്കിലെ ഫ്രെഡറിക് രാജകുമാരന്‍, അദ്ദേഹത്തിന്റെ കസിന്‍, ഗ്രീസിലെ രാജകുമാരന്‍ നിക്കോളാസ്, അദ്ദേഹത്തിന്റെ സഹോദരന്‍ ജോക്കിം രാജകുമാരന്‍, നോര്‍വേയിലെ രാജകുമാരി മാര്‍ത്ത എന്നിവരായിരുന്നു.

അന്ന് മേരിയും സുഹൃത്തും തമ്മില്‍ ചര്‍ച്ച ചെയ്തത് മേശക്ക് ചുറ്റുമുള്ളവരില്‍ ആരാണ് നല്ലത് എന്നായിരുന്നു. രാജകുമാരന്‍മാര്‍ എല്ലാവരും തുറന്ന ഷര്‍ട്ട് ആയിരുന്നു ധരിച്ചിരുന്നത്. ഫ്രെഡറിക്ക് രാജകുമാരനെയാണ് എനിക്ക് ഇഷ്ടപെട്ടത്, കാരണം നിക്കോളോസ് രാജകുമാരന് ധരാളം മുടിയുണ്ടായിരുന്നു. അദ്ദേഹം എന്റെ തരത്തിനൊത്തതായി എനിക്ക് തോന്നിയില്ല. ഇരുവരെയും തൊടാനും ഞങ്ങളെ അനുവദിച്ചിരുന്നു. മേരിയുടെ സുഹൃത്തായ ബിയാട്രിസ് തര്‍നാവ്സ്‌കി പറയുന്നു.

അന്നത്തെ 28 വയസ്സുകാരി മേരിക്ക് താന്‍ ആരോടാണ് സംസാരിക്കുന്നതെന്ന് യാതൊരു അറിവുമില്ലായിരുന്നു എന്നതാണ് വാസ്തവം.

‘തങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ പരസ്പരം ഹസ്തദാനം നല്‍കുകയും ഒരുപാട് സംസാരിക്കുകയും ചെയ്തു. പിന്നീട് ഒരു മണിക്കൂറിനു ശേഷം ഒരാള്‍ എന്റെ അടുത്ത് വന്നു ചോദിച്ചു, നിങ്ങള്‍ക്ക് ഇവരൊക്കെ ആരാണെന്നു അറിയാമോയെന്നു? ”ഞങ്ങള്‍ സംസാരിച്ചു തുടങ്ങിയ ആദ്യ നിമിഷം മുതല്‍ പിന്നീട് ഞങ്ങള്‍ ഒരു തവണ പോലും സംസാരം നിര്‍ത്തിയിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള അകലം ഞങ്ങള്‍ നികത്തിയിരുന്നത് ഞങ്ങളുടെ നിരന്തരമായ സംഭാഷങ്ങളിലൂടെയാണ്. ഞങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തി പ്രാപിച്ചതും ഞങ്ങള്‍ തമ്മിലുള്ള സംഭാഷണത്തിലൂടെയാണ്.’ ഓസ്ട്രേലിയാസ് 60 മിനുട്‌സ് എന്ന ന്യൂസ് മാഗസിന്‍ ഷോയില്‍ വച്ച മേരി പറഞ്ഞ കാര്യങ്ങളാണ്.

സ്ലിപ്പ് ഇന്നില്‍ വച്ച കണ്ട് മുട്ടിയ ശേഷം മേരിയും ഫ്രഡറിക്കും രഹസ്യമായി തങ്ങളുടെ ബന്ധം മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. മേരിയെ കാണുവാനായി ഫ്രെഡറിക് പലതവണ ഓസ്ട്രേലിയയിലേക്ക് പോകാന്‍ തുടങ്ങി. തുടര്‍ന്ന് 2001-ല്‍ ഡാനിഷ് റോയല്‍ മാസികയായ ബില്‍ഡ് ബ്ലേഡെറ്റ് രാജകുമാരന്റെ ഓസ്ട്രേലിയന്‍ കാമുകിയെ കുറിച്ച് ‘സുന്ദരിയും, പ്രസന്നവതിയും, കഴിവുള്ളവളും ഒരു പക്ഷെ ഭാവിയിലെ കിരീടാവകാശിയുമാണെന്ന്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തുടര്‍ന്ന് ഫ്രെഡറിക് ഉടന്‍ തന്നെ മേരിയെ കോപ്പന്‍ഹേഗനിലേക്ക് താമസിക്കാന്‍ ക്ഷണിക്കുകയും ഇതിനു മുന്നോടിയായി സാധാരണക്കാരില്‍ നിന്ന് ഭാവി രാജ്ഞിയിലേക്കുള്ള പരിവര്‍ത്തനം ആരംഭിക്കുന്നതിനായി ഒരു സ്‌റ്റൈല്‍ കണ്‍സള്‍ട്ടന്റിനെ നിയമിക്കുകയും ചെയ്തു. 2003ഒക്ടോബര്‍ 8 ന് ഇരുവരും ഔദ്യോഗികമായി തങ്ങളുടെ വിവാഹനിശ്ചയം നടത്തി. സ്ലിപ്പ് ഇന്‍ ബാറില്‍ നിന്നും തുടങ്ങിയ പ്രണയമായതിനാല്‍ സ്ലിപ്പ് ഇന്‍ അധികൃതര്‍ ഡാനിഷ് പാസ്പോര്‍ട്ടുള്ള എല്ലാവര്‍ക്കും ആധാരസൂചകമായി ‘കാള്‍സ്ബെര്‍ഗ്’ ബിയര്‍ സൗജന്യമായി നല്‍കികൊണ്ട് ഫ്രെഡറിക്കിന്റെയും മേരിയുടെയും വിവാഹം പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

ഫ്രെഡറിക് രാജകുമാരന്‍ സ്ത്രീകളുടെയും LGBTQ+ അവകാശങ്ങളും ഉള്‍പ്പെടെ നിരവധി കാര്യങ്ങളില്‍ മാനുഷിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന വ്യക്തി കൂടിയാണ്. ഫ്രെഡറിക്കിനും മേരിക്കും നാലു കുട്ടികളുണ്ട്. 1972 ല്‍ ഹോബാര്‍ട്ടിലാണ് മേരിയുടെ ജനനം. മേരിയുടെ പിതാവ് ഗണിത അധ്യാപകനും ‘അമ്മ ടാസ്മാനിയ സര്‍വകലാശാലയിലെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റുമായിരുന്നു. നാലു മക്കളില്‍ ഏറ്റവും ഇളയവളായിരുന്നു മേരി.

എലിസബത്ത് രാജ്ഞിയെക്കാള്‍ കൂടുതല്‍ കാലം രാജ്ഞി പദവിയില്‍ ഇരുന്നതിന്റെ റെക്കോര്‍ഡ് സ്വന്തമാക്കിയ ഡെന്മാര്‍ക്കിലെ മാര്‍ഗേത്ര രാജ്ഞി പദവിയൊഴിയുകയാണെന്ന് 2023 ഡിസംബര്‍ 30 ഞായറാഴ്ച നല്‍കിയ തന്റെ പുതുവര്‍ഷ പുതുവത്സര പ്രസംഗത്തില്‍ വച്ച് ലോകത്തെ അറിയിച്ചതിനെ തുടര്‍ന്നാണ് ഫ്രെഡറിക് രാജകുമാരന്‍ പുതിയ രാജാവായി നിയമിതനായത്. 1972-ലാണ് മാര്‍ഗ്രേത II ഡെന്മാര്‍ക്കിന്റെ രാജ്ഞിയായി സിംഹാസനത്തിലേറുന്നത്. 52 വര്‍ഷങ്ങള്‍ അവര്‍ അതേ സിംഹാസനത്തില്‍ തുടര്‍ന്നു. 2024 ജനുവരി 14-ലിനാണ് ഡെന്മാര്‍ക്കിന്റെ രാജ്ഞി പദവി മകന്‍ ഫ്രെഡറിക്കിന് വിട്ടുകൊടുത്തുകൊണ്ട് മാര്‍ഗേത്ര പടിയിറങ്ങുന്നത്.

Share on

മറ്റുവാര്‍ത്തകള്‍