UPDATES

വിദേശം

ഐഎസ് തലവന്‍ ബാഗ്ദാദി മരിച്ചിട്ടില്ല? വീണ്ടും ഓഡിയോ സന്ദേശം

അമേരിക്ക, റഷ്യ, ഇറാന്‍ എന്നീ അവിശ്വാസി രാജ്യങ്ങള്‍ നേതൃത്വം നല്‍കുന്ന സഖ്യത്തെ നേരിടുക. വിജയത്തിലേയ്ക്കുള്ള പാതയില്‍ ക്ഷമയോടെ നീങ്ങണമെന്നും ഐഎസ് പ്രവര്‍ത്തകരോട് ബാഗ്ദാദി ആവശ്യപ്പെടുന്നു.

                       

ഇസ്ലാമിക് സ്‌റ്റേറ്റ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദി കൊല്ലപ്പെട്ടിട്ടില്ലെന്ന സംശയം സജീവമാക്കുന്ന തരത്തില്‍ വീണ്ടും ഓഡിയോ സന്ദേശം പുറത്ത്. സിറിയയിലേയും ഇറാഖിലേയും ശത്രുക്കളെ നേരിടാനാണ് ഐഎസ് പ്രവര്‍ത്തകരോട് ബാഗ്ദാദി ആവശ്യപ്പെടുന്നത്. അവിശ്വാസികളെ നേരിടുക. അമേരിക്ക, റഷ്യ, ഇറാന്‍ എന്നീ അവിശ്വാസി രാജ്യങ്ങള്‍ നേതൃത്വം നല്‍കുന്ന സഖ്യത്തെ നേരിടുക. വിജയത്തിലേയ്ക്കുള്ള പാതയില്‍ ക്ഷമയോടെ നീങ്ങണമെന്നും ഐഎസ് പ്രവര്‍ത്തകരോട് ബാഗ്ദാദി ആവശ്യപ്പെടുന്നു.

ഐഎസുമായി ബന്ധമുള്ള അല്‍ ഫുര്‍ഖാന്‍ മീഡിയ ഗ്രൂപ്പാണ് ഓഡിയോ പുറത്തുവിട്ടത്. 2016 നവംബറിന് ശേഷം ബാഗ്ദാദിയുടേതെന്ന് പറഞ്ഞ് പുറത്തുവന്ന ആദ്യ ഓഡിയോയാണിത്. ബാഗ്ദാദി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് സംശയിക്കുന്നതായി പല ഘട്ടങ്ങളിലും അമേരിക്കയും റഷ്യയും പറഞ്ഞിട്ടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍