UPDATES

കയ്യിൽ പണവുമായി എൻഐഎ ഉദ്യോഗസ്ഥനെ സന്ദർശിച്ച് ബിജെപി നേതാവ്

തൃണമൂൽ കോൺഗ്രസിന്റെ ആരോപണത്തിന് പിന്നാലെ ഉദ്യോഗസ്ഥനെ ഡൽഹിയിലേക്ക് വിളിച്ച് എൻഐഎ

                       

ദേശീയ അന്വേഷണ ഏജൻസിയുടെ സൂപ്രണ്ട് കൊൽക്കത്തക്കടുത്താണ് താമസം. അദേഹത്തിന്റെ വസതിയിൽ സന്ദർശനത്തിനെത്തുന്ന ബിജെപി നേതാവ് കവറിൽ പണവും കരുതുന്നുണ്ടെന്ന് ടിഎംസി ആരോപിച്ചിരുന്നു. ഇതോടെ ഡൽഹി ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാൻ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിരിക്കുകയാണ് എൻഐഎ കേസുകളുടെ മേൽനോട്ടം വഹിക്കാൻ ഡിഐജി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ പട്‌നയിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് എൻഐഎ അയച്ചിട്ടുണ്ട്.

രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് ബിജെപി എൻഐഎയെ ദുരുപയോഗം ചെയ്യുകയാണെന്ന് തിങ്കളാഴ്ച ഇസിക്ക് നൽകിയ മെമ്മോറാണ്ടത്തിലാണ് ടിഎംസി ആരോപിച്ചത്. ബിജെപി അംഗമായ ജിതേന്ദ്ര തിവാരി മാർച്ച് 26ന് എൻഐഎ എസ്പി ധന് റാം സിങ്ങിനെ അദ്ദേഹത്തിൻ്റെ വസതിയിൽ സന്ദർശിച്ചുവെന്നും പാർട്ടി പറയുന്നു. ടിഎംസി സമർപ്പിച്ച മെമ്മോറാണ്ടത്തിനൊപ്പം, തിവാരിയുടെ സന്ദർശനം കാണിക്കുന്ന സിംഗിൻ്റെ വസതിയുടെ സന്ദർശക രജിസ്റ്ററിൻ്റെ ഒരു പകർപ്പും തെളിവായി നൽകിയിട്ടുണ്ട്. കൂടാതെ കയ്യിൽ ഒരു പാക്കറ്റുമായി തിവാരി പ്രവേശിക്കുന്നത് കണ്ടെന്നും ഒരു മണിക്കൂറിന് ശേഷം അദ്ദേഹം പോയപ്പോൾ വെറുംകൈയോടെയാണെന്നും ടിഎംസി അവകാശപ്പെട്ടു. 2014ൽ ബിഎസ്എഫിൽ നിന്ന് ഡെപ്യൂട്ടേഷനിലാണ് സിംഗ് എൻഐഎയിൽ എത്തിയത്.
ഇന്ത്യൻ എക്സ്പ്രസ്സ്‌ അദ്ദേഹത്തിനോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം തയ്യാറായില്ല.
എൻഐഎ വക്താവ് പ്രതികരിക്കാൻ തയ്യാറായില്ല. എന്നാൽ സിംഗ് ഡൽഹി ആസ്ഥാനത്ത് ഒരു പതിവ് കാര്യത്തിനാണ് വന്നതെന്നും ബന്ധപ്പെട്ട ഡിഐജിയെ പശ്ചിമ ബംഗാളിലേക്ക് അയച്ചിട്ടുണ്ടെന്നും എൻഐഎയുടെ മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ബി.ജെ.പിയിലേക്ക് മാറുന്നതിന് മുമ്പ് തൻ്റെ രാഷ്ട്രീയ ജീവിതത്തിന്റെ ഗണ്യമായ ഒരു ഭാഗം ടി.എം.സിക്കൊപ്പമാണ് മുൻ മേയറായ തിവാരി ചെലവഴിച്ചത്. ഹിന്ദി സംസാരിക്കുന്ന ബർധമാൻ-അസൻസോളിലെ അറിയപ്പെടുന്ന മുഖമാണ് അദ്ദേഹം.
മന്ത്രി ചന്ദ്രിമ ഭട്ടാചാര്യയ്‌ക്കൊപ്പം ടിഎംസി വക്താവ് കുനാൽ ഘോഷ് നടത്തിയ പത്രസമ്മേളനത്തിലും ആരോപണം ആവർത്തിച്ചു, സിംഗ് താമസിക്കുന്ന വാസത്തിയിലേക്ക് പ്രവേശിക്കുമ്പോൾ തിവാരി പണമടങ്ങിയ ഒരു വെള്ള കവർ കൈവശം വച്ചിരുന്നു. മാർച്ച് 26ന് എൻഐഎ എസ്പിയുമായി 52 മിനിറ്റ് കൂടിക്കാഴ്ച നടത്തിയെന്നും 2022ലെ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഏപ്രിൽ 6ന് ഭൂപതിനഗറിൽ നിന്ന് രണ്ട് ടിഎംസി പ്രവർത്തകരെ അറസ്റ്റ് ചെയ്തെന്നും ടിഎംസി ആരോപിച്ചു.

ആരോപണം തള്ളിയ തിവാരി തൃണമൂൽ കോൺഗ്രസ് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
“ഞങ്ങൾ അത്തരത്തിലുള്ള ഏതെങ്കിലും യോഗം നടത്തിയെന്ന് തെളിഞ്ഞാൽ ഞാൻ രാഷ്ട്രീയം വിടും. സമ്മർദ്ദം നേരിടേണ്ടിവന്ന തൃണമൂൽ കോൺഗ്രസ് എൻഐഎ റെയ്ഡിനെ രാഷ്ട്രീയ ഗൂഢാലോചനയായി മുദ്രകുത്താൻ ശ്രമിക്കുകയാണ്. നമ്മുടെ രാജ്യത്തെ നിയമമനുസരിച്ച്, അവർ (ടിഎംസി) എനിക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കണം. നിങ്ങൾക്ക് തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ മാപ്പ് പറയൂ, അല്ലെങ്കിൽ ഏഴു ദിവസത്തിനകം ഞാൻ മാനനഷ്ടക്കേസ് ഫയൽ ചെയ്യും,” അദ്ദേഹം പറഞ്ഞു.
“ പാർട്ടി ഇതിനകം ഞങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അസൻസോളിലെ ജനങ്ങൾ മോദിജിയെ സ്നേഹിക്കുന്നു. സ്ഥാനാർത്ഥി ആരായാലും ഞങ്ങളെ അത് ബാധിക്കില്ല; വോട്ട് ബിജെപിക്ക് മാത്രമായിരിക്കും. ബിജെപി സ്ഥാനാർത്ഥി ആരായാലും എൻ്റെ പങ്ക് നിർണായകമാകും. ആ നിരാശയിലായിരിക്കും ടിഎംസിയുടെ നീക്കം.” അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ ഞായറാഴ്ച തിവാരിയെ ന്യായീകരിച്ചിരുന്നു. “ഏത് പൗരനും എപ്പോൾ വേണമെങ്കിലും ഒരു എൻഐഎ ഉദ്യോഗസ്ഥനെ കാണാനും തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടാനും കഴിയും. ടിഎംസി നേതാക്കൾ എൻഐഎ ഉദ്യോഗസ്ഥരെ കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ എനിക്ക് കൂടിക്കാഴ്‌ച ക്രമീകരിക്കാം. ടിഎംസിയെ പരാജയപ്പെടുത്താൻ ബിജെപിക്ക് എൻഐഎയുടെ സഹായം ആവശ്യമില്ല. ഇത് അടിസ്ഥാനരഹിതമായ ആരോപണമാണ്. ആർക്കും ഭവന സമുച്ചയത്തിൽ പ്രവേശിച്ച് തിവാരിയുടെ പേര് ലോഗ്ബുക്കിൽ ഇടാമായിരുന്നു. കൂടാതെ, ആ സമുച്ചയത്തിൽ 200 ലധികം ഫ്ലാറ്റുകൾ ഉണ്ട്. ഒരു സന്ദർശകൻ ഏത് ഫ്ലാറ്റിലേക്കാണ് പോകുന്നതെന്ന് ഒരാൾക്ക് എങ്ങനെ പറയാൻ കഴിയും? സുകാന്ത പറഞ്ഞു.

ടിഎംസി നടനും രാഷ്ട്രീയക്കാരനുമായ ശത്രുഘ്നൻ സിൻഹയെ അസൻസോളിൽ നിന്ന് മത്സരിപ്പിച്ചപ്പോൾ, ബിജെപി ആദ്യം ഭോജ്പുരി ഗായകൻ പവൻ സിംഗിനെ തിരഞ്ഞെടുത്തിരുന്നുവെങ്കിലും വിമർശനങ്ങൾക്കിടയിൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

Related news


Share on

മറ്റുവാര്‍ത്തകള്‍