Continue reading “യോഗ്യത ലഭിക്കാതെ താരങ്ങള്‍; പാകിസ്താനെ റിയോയില്‍ എത്തിക്കുക വൈല്‍ഡ് കാര്‍ഡ് എന്ട്രി”

" /> Continue reading “യോഗ്യത ലഭിക്കാതെ താരങ്ങള്‍; പാകിസ്താനെ റിയോയില്‍ എത്തിക്കുക വൈല്‍ഡ് കാര്‍ഡ് എന്ട്രി”

"> Continue reading “യോഗ്യത ലഭിക്കാതെ താരങ്ങള്‍; പാകിസ്താനെ റിയോയില്‍ എത്തിക്കുക വൈല്‍ഡ് കാര്‍ഡ് എന്ട്രി”

">

UPDATES

കായികം

യോഗ്യത ലഭിക്കാതെ താരങ്ങള്‍; പാകിസ്താനെ റിയോയില്‍ എത്തിക്കുക വൈല്‍ഡ് കാര്‍ഡ് എന്ട്രി

Avatar

                       

അഴിമുഖം പ്രതിനിധി

റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടാന്‍ പാകിസ്ഥാനില്‍ നിന്നും ആര്‍ക്കും സാധിച്ചില്ല. വെല്‍ഡ് കാര്‍ഡ് എന്‍ഡ്രി ലഭിച്ച ഏഴു താരങ്ങള്‍ മാത്രമാണ് ഇരുപത് ലക്ഷത്തിലധികം ജനങ്ങളുടെ പ്രതിനിധികളായി ഒളിമ്പിക്‌സില്‍ പങ്കെടുക്കുക.

രാഷ്ട്രീയ പ്രശ്‌നങ്ങളും കായിക പോഷക സംഘടനകളുടെ താത്പര്യമില്ലായ്മയും പാകിസ്ഥാനെ വലിയോരു നാണക്കേടിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്. രാജ്യാന്തര നിലവാരമുള്ള സൗകര്യങ്ങള്‍ ഒന്നും തന്നെ രാജ്യത്ത് നിലവിലില്ലെന്ന് മുന്‍ താരങ്ങള്‍ ആരോപിക്കുന്നു. മൈതാനങ്ങളും പരിശീലന സെന്ററുകളും ശോചനീയമായ അവസ്ഥയിലാണ്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഒരു തരത്തിലുള്ള സാമ്പത്തിക സഹായങ്ങളും ലഭിക്കുന്നില്ലെന്നും ഈ അവഗണന മാറ്റാതെ രാജ്യത്തെ കായിക രംഗത്തിന് ഒരു വളര്‍ച്ചയും ലഭിക്കില്ലെന്ന് സ്പോര്‍ട്സ് ബോര്‍ഡ് പ്രതിനിധികള്‍ പറയുന്നു.

ഒരു കാലത്ത് ഹോക്കിയില്‍ രാജാക്കന്മാരായിരുന്ന പാകിസ്ഥാന് ഇത്തവണ അതില്‍ നിന്നു പോലും പുറത്തു പോകേണ്ടി വന്നു. ചരിത്രത്തിലാദ്യമായാണ് പാകിസ്ഥാനു ഒളിമ്പിക് ഹോക്കി യോഗ്യത ലഭിക്കാതെ പോകുന്നത്. ഒളിമ്പിക്‌സില്‍ പാകിസ്ഥാന്‍ അവസാനമായി ഒരു മെഡല്‍ നേടിയത് 1992ലാണ്.

 

 

 

Share on

മറ്റുവാര്‍ത്തകള്‍