UPDATES

പോസിറ്റീവ് സ്റ്റോറീസ്

പ്ലാസ്റ്റിക് ഫ്രീയാകാന്‍ ഒരുങ്ങി ഊട്ടി

ഒരു വര്‍ഷം ശരാശരി 50 ലക്ഷം ആളുകളാണ് ഊട്ടി സന്ദര്‍ശനത്തിനായെത്തുന്നത്.

                       

സൗത്ത് ഇന്ത്യയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഊട്ടി പ്ലാസ്റ്റിക് ഫ്രീയാകാന്‍ ഒരുങ്ങുന്നു. ഊട്ടിയുള്‍പ്പെട്ട നീലഗിരി ജില്ലാ ഭരണകൂടമാണ് സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഊട്ടിയില്‍ നിരോധിക്കുന്നതിനുള്ള നിയനടപടികള്‍ക്ക് തുടക്കം കുറിക്കുന്നത്. സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കുകളായ കുപ്പി, ഭക്ഷണസാധനങ്ങളുടെ കവറുകള്‍ എന്നിവയെല്ലാമാണ് നിരോധക്കാന്‍ പോകുന്നത്. നിരോധനം ആഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍ വരും.

നീലഗിരി ജില്ലയില്‍ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തുന്നതിനുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഈ നിരോധനം കൊണ്ടുവന്നിരിക്കുന്നത്. നിരവധി വിനോദ സഞ്ചാരികളാണ് ദിവസവും ഊട്ടി സന്ദര്‍ശിക്കുന്നത്. അതിനാല്‍ തന്നെ കുന്നുകൂടുന്ന മാലിന്യത്തിന്റെ അളവും വലുതാണ്. നീലഗിരി ജില്ലയില്‍ ഉള്‍പ്പെടുന്ന ബുര്‍ലിയാര്‍, കുഞ്ഞപ്പനയ്, കക്കനല്ല, നമ്പിയാര്‍ കുന്ന്, തുടങ്ങി 9 സ്ഥലങ്ങളിലാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സിംഗിള്‍ യൂസ് പ്ലാസ്റ്റിക് നിരോധിച്ചിരിക്കുന്നത്.

ഏകദേശം 200 വര്‍ഷത്തെ പഴക്കമാണ് ഊട്ടിക്കുള്ളത്. 80000 ത്തോളം ജനസംഖ്യയും. എന്നാല്‍ ഒരു വര്‍ഷം ശരാശരി 50 ലക്ഷം ആളുകളാണ് ഊട്ടി സന്ദര്‍ശനത്തിനായെത്തുന്നത്. ഇത് ഊട്ടിയില്‍ മാലിന്യം വര്‍ദ്ധിക്കുന്നതിന് വലിയ കാരണമാകുന്നുണ്ട്. പ്ലാസ്റ്റിക് നിരോധനത്തിലൂടെ അതിനൊരു മാറ്റം വരുത്താം എന്ന അനുമാനത്തിലാണ് നീലഗിരി ജില്ലാ ഭരണകൂടം.

Read More : ഒരു പ്ലാസ്റ്റിക് വേട്ടക്കാരന്‍; കേരളത്തിന്റെ ‘സമുദ്ര ശുചീകരണ’ ഒറ്റയാള്‍പ്പട്ടാളമാണ് ഈ യുവാവ്

Share on

മറ്റുവാര്‍ത്തകള്‍