UPDATES

പോസിറ്റീവ് സ്റ്റോറീസ്

ഹാപ്പി ഫീറ്റ് ഹോം: ചികിത്സിച്ച് മാറ്റാന്‍ ബുദ്ധിമുട്ടുള്ള രോഗങ്ങള്‍ ബാധിച്ച കുട്ടികള്‍ക്ക് ഇന്ത്യയുടെ ആദ്യത്തെ അഭയകേന്ദ്രം

പാലിയേറ്റീവ് കെയര്‍ നല്‍കുന്നൊരു സ്ഥാപനമാണ് അഭിഷേക് താതിയയും മാനസി ഷായും ചേര്‍ന്ന് മുംബൈയില്‍ തുടങ്ങിയ ഹാപ്പി ഫീറ്റ് ഹോം.

                       

ഇന്ത്യയില്‍ ഒരു വര്‍ഷം 10 ലക്ഷത്തിലധികം പേര്‍ ചികിത്സിച്ച് മാറ്റാന്‍ ബുദ്ധിമുള്ള മാരക രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നതായാണ് കണക്ക്. ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ഹോസ്‌പൈസ് ആന്‍ഡ് പാലിയേറ്റീവ് കെയറിന്റെ കണക്ക് പ്രകാരം നാല് ലക്ഷത്തിലധികം കുട്ടികള്‍ക്ക് പാലിയേറ്റീവ് കെയര്‍ ആവശ്യമുണ്ട്. ഇത്തരത്തില്‍ പാലിയേറ്റീവ് കെയര്‍ നല്‍കുന്നൊരു സ്ഥാപനമാണ് അഭിഷേക് താതിയയും മാനസി ഷായും ചേര്‍ന്ന് മുംബൈയില്‍ തുടങ്ങിയ ഹാപ്പി ഫീറ്റ് ഹോം.

ലോകമാന്യ തിലക് മുനിസിപ്പല്‍ ജനറല്‍ ഹോസ്പിറ്റലിലാണ് (സയണ്‍ ഹോസ്പിറ്റല്‍) പകല്‍സമയം മാത്രം പ്രവര്‍ത്തിക്കുന്ന ഹാപ്പി ഫീറ്റ് ഹോം സെന്റര്‍. കുട്ടികള്‍ക്ക് വേണ്ടി ആദ്യമായാണ് ഇത്തരമൊരു ഉദ്യമം വരുന്നത്. കാന്‍സര്‍, എച്ച്‌ഐവി തുടങ്ങിയവ ബാധിച്ചവരടക്കമുള്ളവരാണ് കൂടുതലായും എത്തുന്നത്. രോഗത്തെ അതിജീവിക്കാമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടവരാണിവര്‍. ഓസ്‌ട്രേലിയയിലെ റിച്ചാര്‍ഡ്‌സ് ഹൗസ്, ബ്രിട്ടനിലെ ഹമിംഗ്‌ബേഡ് ഹൗസ് തുടങ്ങിയവയുടെ മാതൃകയിലാണ് ഹാപ്പി ഫീറ്റ് ഹോം തയ്യാറാക്കിയിരിക്കുന്നത്.

ഹാപ്പി ഫീറ്റ് ഹോം തുടങ്ങുന്നതിന് മുമ്പ് ആകാംഷ ഫൗണ്ടേഷന് വേണ്ടിയും സെന്റ് ജൂഡ് ഇന്ത്യ ചൈല്‍ഡ് കെയര്‍ സെന്ററിന് വേണ്ടിയും മാനസി പ്രവര്‍ത്തിച്ചു. നഗരത്തിന് പുറത്തുള്ള കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ചികിത്സാസമയത്തെ താമസച്ചിലവുകള്‍ താങ്ങാന്‍ കഴിയുന്നില്ലെന്ന് ബോധ്യത്തില്‍ നിന്നാണ് മാനസി ഇത്തരമൊരു ആശയത്തിലേയ്ക്ക് എത്തുന്നത്. സുഹൃത്ത് അഭിഷേകിനൊപ്പം ഇങ്ങനെ ഹാപ്പി ഫീറ്റ് ഹോമിന് തുടക്കം കുറിച്ചു. ചാരിറ്റബിള്‍ ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്തു. സയണ്‍ ഹോസ്പിറ്റല്‍ 1200 സക്വയര്‍ഫീറ്റ് സ്ഥലം നല്‍കി. ഇതുവരെ 3240 കുട്ടികള്‍ ഹാപ്പി ഫീറ്റ് ഹോമുമായി ബന്ധപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങളില്‍ നിന്നും ഏജന്‍സികളില്‍ നിന്ന് പണം ലഭിക്കുന്നു.

Share on

മറ്റുവാര്‍ത്തകള്‍