UPDATES

പ്രവാസം

ഇത് നെഹ്റു ട്രോഫി വള്ളം കളിയുടെ യുഎഇ പതിപ്പ്

വിജയികള്‍ക്ക് നല്‍കുന്ന ട്രോഫി കേരളത്തിന്റെ നെഹ്റു ട്രോഫി ബോട്ട് റേസിന് തുല്യമായിരിക്കും.

                       

നെഹ്റു ട്രോഫി വളളം കളിയുടെ മിഡില്‍ ഈസ്റ്റ് പതിപ്പിന് യുഎഇ റാസ് അല്‍ ഖൈമയുടെ കോര്‍ണിഷ് ക്രീക്ക് അടുത്ത മാസം ആതിഥേയത്വം വഹിക്കും. മലയാളികള്‍, യൂറോപ്യന്‍സ്, അറബികള്‍, ഫിലിപ്പ്യന്‍സ് പങ്കെടുക്കും. നെഹ്റു ട്രോഫി ബോട്ട് റേസ് റാസ് അല്‍ ഖൈമ എന്ന് പേരിട്ടിരിക്കുന്ന മത്സരം കേരള സര്‍ക്കാരുമായി ചേര്‍ന്ന് റാക്ക് ഇന്റര്‍നാഷണല്‍ മറൈന്‍ സ്‌പോര്‍ട്‌സ് ക്ലബാണ് സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് നല്‍കുന്ന ട്രോഫി കേരളത്തിന്റെ നെഹ്റു ട്രോഫി ബോട്ട് റേസിന് തുല്യമായിരിക്കും.

പരിപാടിയില്‍ ഓരോ എമിറേറ്റ്സിനെയും പ്രതിനിധീകരിക്കുന്ന ഏഴ് ടീമുകളുണ്ടെന്ന് ഇവന്റ് ചീഫ് കോര്‍ഡിനേറ്റര്‍ റിയാസ് കട്ടില്‍ പറയുന്നു. അലപ്പുഴയിലെ യഥാര്‍ത്ഥ ഇതിഹാസങ്ങളായ പായിപ്പാട്, ചമ്പകുളം, കരിചാല്‍, ശ്രീ ഗണേഷ് എന്നിങ്ങനെയാണ് ഇവിടത്തെ ബോട്ടുകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. ഫൈബര്‍, ഡ്രാഗണ്‍ ബോട്ടുകള്‍ക്ക് ഞങ്ങള്‍ ഒരു പാമ്പ് ബോട്ട് രൂപം നല്‍കും. ഒരു വള്ള്ത്തിലെ തുഴക്കാരുടെ എണ്ണവും വെറും 22 ആണ്. അടുത്ത വര്‍ഷം മുതല്‍ പരിപാടിക്കായി വലിയ ബോട്ടുകളായ പാമ്പ് ബോട്ടുകള്‍ കൊണ്ടുവരാന്‍ പദ്ധതിയുണ്ടെന്നും റിയാസ് പറഞ്ഞു. ”ഈ വര്‍ഷത്തെ ഇവന്റ് ഒരു പരീക്ഷണമാണ്. എല്ലാം ശരിയായി നടക്കുന്നുവെങ്കില്‍, അതിന്റെ സ്‌കെയില്‍ വിപുലീകരിക്കാനും കൂടുതല്‍ ആളുകളെ പരിശീലിപ്പിക്കാനും അടുത്ത വര്‍ഷം മുതല്‍ ചെറുതും ആധുനികവുമായ പാമ്പ് ബോട്ടുകളില്‍ ഇവന്റ് നടത്താനും ആഗ്രഹിക്കുന്നു, ”അദ്ദേഹം വിശദീകരിക്കുന്നു.

Share on

മറ്റുവാര്‍ത്തകള്‍