‘കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്ര ദളിതര്‍ ജോലി ചെയ്യുന്നുണ്ട്?”
സംവരണ ചര്‍ച്ചകളില്‍ ഉയരുന്ന പ്രധാന ചോദ്യമാണ്. ചോദ്യം ചോദ്യമായി തന്നെ നില്‍ക്കുകയാണ്.
ആ ചോദ്യത്തിന്റെ ഉത്തരം കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക സ്ഥിതിയുടെ പ്രതിഫലനമായി മാറുമെന്നതിനാല്‍ ഉത്തരം കൊടുക്കാനോ, ഉത്തരം തേടാനോ അധികമാരും തയ്യാറാകില്ല.
കാഞ്ഞിരപ്പിള്ളി സ്വദേശിയും ഇന്ദിര ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ പൊളിറ്റിക്കല്‍ സയന്‍സ് ബിരുദാന്തര ബിരുദ വിദ്യര്‍ത്ഥിയുമായ അഭിഷേക് സാബുവും സംവരണത്തെ പ്രതിയുള്ള ചര്‍ച്ചകളില്‍ സജീവമാണ്. അഭിഷേകും പലതവണ ഇതേ ചോദ്യം അഭിമുഖീകരിച്ചിട്ടുണ്ട്. ഭൂരിഭാഗം ചര്‍ച്ചകളും ഉത്തരമില്ലാത്തൊരു ചോദ്യത്തില്‍ അവസാനിക്കുന്നതുകൊണ്ടാണ്, അഭിഷേക് ഒരു തീരുമാനമെടുത്തത്.
ഭയം തോന്നുന്നില്ല, സത്യം ജനങ്ങളിലെത്തിക്കുകയാണ്-രവി നായര്‍
കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ദളിതരുടെ എണ്ണമെത്ര? എന്ന ചോദ്യത്തിന് ഉത്തരം കിട്ടാന്‍ അഭിഷേക് വിവരാവകാശ നിയമം പ്രയോജനപ്പെടുത്തി.
പൊതു വിദ്യാഭ്യസ സ്ഥാപനങ്ങളിലെ എസ് എസി/എസ് എസ്ടി ജാതി സംവരണത്തെക്കുറിച്ച് സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ സ്റ്റാറ്റിക് വിഭാഗത്തില്‍ ആര്‍ ടി ഐ ഫയല്‍ ചെയ്യുന്നത് അങ്ങനെയാണ്
ബാക്കി അഭിഷേക് പറയും; ‘വിവരാവകാശ പ്രകാരം കിട്ടിയ മറുപടിയനുസരിച്ച് കേരളത്തിലെ എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ ആകെ എണ്ണം 90307 ആണ്. ഇതില്‍ 0.89% മാത്രമാണ് എസ് സി വിഭാഗത്തിന് ലഭിച്ച സംവരണം. അതായത് 808 പേര്‍. എസ് ടി വിഭാഗത്തിന്റെ സ്ഥിതിയും സമാനമാണ്; 0.084 ശതമാനം(76). സ്‌കൂളുകളുടെ കണക്കുകള്‍ മാത്രമാണ് ഞാന്‍ ശേഖരിച്ചത്. ഈ കണക്കുകള്‍ പ്രകാരം നോക്കുകയാണെങ്കില്‍, സ്‌കൂളുകളുടെ സംവരണത്തിന്റെ സിഹാഭാഗവും ജനറല്‍ വിഭഗവും കാത്തോലിക്ക സഭയിലുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ദളിത് വിഭാഗങ്ങള്‍ക്ക് സാമൂഹിക നീതി ലഭിച്ചിട്ടില്ല, അല്ലെങ്കില്‍ ആ സാമ്രാജ്യത്തിലേക്ക് ഇനിയും കടന്നുകയറാന്‍ കഴിഞ്ഞിട്ടില്ലെന്ന് വേണം മനസിലാക്കാന്‍. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതും അത് തന്നെയാണ്. എയ്ഡഡ് സ്‌കൂള്‍ മേഖലയില്‍ ഒരു ശതമാനം പോലും സംവരണം ദളിതര്‍ക്ക് ലഭിക്കുന്നില്ല.
ജാതി സെന്‍സസ് നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇനിയും തയ്യാറാവുന്നില്ല. സംവരണത്തെ പറ്റി ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഉദ്ധരിക്കാനുള്ള ആധികാരികമായ കണക്കുക്കള്‍ നമ്മുടെ കയ്യിലില്ല. ഇന്ത്യയില്‍ ജാതി സെന്‍സസ് നടപ്പിലാക്കാത്തതു മൂലമുള്ള പ്രശ്‌നമാണിത്. ഹിന്ദി ഹൃദയ ഭൂമിയിലുള്ള ഒ ബി സി ജനവിഭാഗങ്ങളാണ് ബി ജെ പി യുടെ പ്രധാന വോട്ടു ബാങ്ക്. എന്നാല്‍ സര്‍ക്കാര്‍ തലത്തിലോ, ഉദ്യോഗ തലത്തിലോ ഈ വിഭാഗത്തിന് മതിയായ പ്രാതിനിധ്യം ലഭിക്കുന്നുമില്ല. ഈ കണക്കുകള്‍ സെന്‍സസിലൂടെ പുറത്തുവരുമ്പോള്‍ ഈ വോട്ടുബാങ്കുകള്‍ക്ക് കോട്ടം തട്ടിയേക്കും. അതുകൊണ്ടാവാം കേന്ദ്ര സര്‍ക്കാര്‍ ജാതി സെന്‍സസിന് വലിയ രീതിയില്‍ ശ്രദ്ധ നല്‍കാത്തത്”.
എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പി എസ് സിക്ക് വിടരുതെന്ന് വാദിക്കുന്നവര്‍ തന്നെയാണ് കേരളത്തില്‍ ജാതി സെന്‍സ് നടക്കാതിരിക്കാനും ശ്രമിക്കുന്നത്. പി എസ് സി ക്ക് നിയമനാവകാശം വിട്ടുകൊടുത്താല്‍ ഇപ്പോള്‍ കൈയടക്കി വച്ചിരിക്കുന്നതൊക്കെയും പോകും. ജാതി സെന്‍സസ് നടത്തരുതെന്ന് ഇവര്‍ പറയുന്നതും മറ്റൊന്നും കൊണ്ടല്ലെന്നും അഭിഷേക് സാബു വിവരാവകാശ രേഖകള്‍ പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുണ്ട്.