UPDATES

ട്രെന്‍ഡിങ്ങ്

ഹൃതിക് മുതല്‍ കോഹ്‌ലി വരെ… സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈലുകള്‍ക്ക് എത്ര ചെലവ് വരും?

ഹെയര്‍ സ്‌റ്റൈലിസ്റ്റുകള്‍ക്കിടയിലെ സെലിബ്രിറ്റിയാണ് ആലിം ഹക്കിം

                       

ഇന്ത്യന്‍ സെസിബ്രിറ്റികള്‍ അവരുടെ മുടി വെട്ടാന്‍ എത്ര രൂപ ചെലവിടുന്നുണ്ട്? രജനികാന്ത്, രണ്‍ബീര്‍ കപൂര്‍, വിക്കി കൗശല്‍, ഹൃതിക് റോഷന്‍, വിരാട് കോഹ്‌ലി തുടങ്ങിയവരൊക്കെ എത്രയാണ് അവരുടെ ഹെയര്‍സ്‌റ്റൈലിന് വേണ്ടി മുടക്കുന്നത്? ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ സാധിക്കുന്നയാളാണ് സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈലിസ്റ്റ് ആലിം ഹക്കിം. കാരണം, ഇന്ത്യയിലെ സിനിമ-ക്രിക്കറ്റ് സൂപ്പര്‍ താരങ്ങളുടെ തലമുടി വെട്ടിയൊരുക്കുന്നത് ആലിം ആണ്. അദ്ദേഹം ഈടാക്കുന്ന ഫീസാണ്, സെലിബ്രിറ്റി താരങ്ങളുടെ മുടിവെട്ട് ചെലവ്.

ആലിം ഈടാക്കുന്ന ഫീസ് എത്രയാണെന്നോ? ഒരു ലക്ഷം! തന്റെ ലോയല്‍ കസ്റ്റമേഴ്‌സില്‍ നിന്നും ആലിം ഈടാക്കുന്ന അടിസ്ഥാന കൂലിയാണിത്. ഇത് വളരെ കുറഞ്ഞൊരു ഫീസ് ആണെന്നാണ് ആലിം പറയുന്നത്.

വാറില്‍ ഹൃതിക്, ആനിമലില്‍ രണ്‍ബീര്‍, ബോബി ഡിയോള്‍, ജയിലറില്‍ രജനികാന്ത്, സാം ബഹദൂറില്‍ വിക്കി കൗശല്‍, ബാഹുബലിയില്‍ പ്രഭാസ് ഇവരുടെയൊക്കെ പ്രശസ്തമായ ഹെയര്‍സ്റ്റൈല്‍ താനൊരുക്കിയതാണെന്നാണ് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ആലിം പറയുന്നത്. ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ 98 ശതമാനം പേരും തന്റെ കസ്റ്റമേഴ്‌സാണെന്നും ബ്രട്ടുമായി നടത്തിയ അഭിമുഖത്തില്‍ ആലിം അവകാശപ്പെടുന്നുണ്ട്. സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങള്‍ ഒരുപോലെ ആലിമിന്റെ കസ്റ്റമേഴ്‌സ് ലിസ്റ്റിലുണ്ട്. ‘ എനിക്ക് സാധാരണ ഫീസാണ്. ഞാന്‍ എത്രയാണ് ഈടാക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്, ഒരു ലക്ഷം മുതലാണ് തുടങ്ങുന്നത്. അതേറ്റവും കുറഞ്ഞ നിരക്കാണ്’- ആലിം പറയുന്നു.

കഴിഞ്ഞ 20 വര്‍ഷമായി സല്‍മാന്‍ ഖാന്‍, ഫര്‍ദീന്‍ ഖാന്‍, സുനില്‍ ഷെട്ടി, അജയ് ദേവ്ഗണ്‍ തുടങ്ങിയവരൊക്കെ തന്റെ കസ്റ്റമേഴ്‌സാണെന്നും ആലിം പറയുന്നു. അന്നു മുതല്‍ ഇന്നും ഇവരൊക്കെ തന്റെയരികിലാണ് മുടി വെട്ടാന്‍ എത്തുന്നതെന്ന് ആലിം പറയുന്നു. ഇതാണ് വിശ്വസ്തത. അവരൊരിക്കലും എന്നെ അവരുടെ ബാര്‍ബര്‍ ആയിട്ടല്ല പരിഗണിക്കുന്നത്, അവരുടെ ഹെയര്‍ ഡ്രസ്സറായിട്ടാണ്” ആലിം വിശദീകരിക്കുന്നു.

സിനിമ താരങ്ങള്‍ മാത്രമല്ല, ക്രിക്കറ്റ് താരങ്ങളും ആലിമിന്റെ കസ്റ്റമേഴ്‌സായുണ്ട്. ഐപിഎല്ലില്‍ ഇത്തവണ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്ന വിരാട് കോഹ്‌ലിയുടെ ഹെയര്‍ സ്‌റ്റൈലിനു പിന്നിലും ആലിമിന്റെ കൈവിരുതാണ്. ഐപിഎല്ലിനോട് അനുബന്ധിച്ച് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു. വിരാട് എപ്പോഴും എന്തെങ്കിലും റഫറന്‍സ് പറഞ്ഞുകൊണ്ടിരിക്കും, നമുക്ക് ഇത് ശ്രമിക്കാം, നമുക്ക് അങ്ങനെ ചെയ്താലോ, അടുത്ത തവണ നമുക്ക് ഈ സ്‌റ്റൈല്‍ നോക്കണം, ഇത്തവണ ഞങ്ങള്‍ കുറച്ച് കൂള്‍ ആയി എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചു, വിരാടിന്റെ പുരികങ്ങളില്‍ ചെറുതായി ഒരു വിള്ളല്‍ ഇട്ടുകൊടുത്തിട്ടുണ്ട്’- ആലിം ഹക്കിം തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

Share on

മറ്റുവാര്‍ത്തകള്‍